പി എം ശ്രീ പദ്ധതി സി പി എമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഇന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍ ഒക്കെ സി പി ഐയെ കബളിപ്പിക്കാനാണ്
- Home
- News
- India News
- 'മിനി ബജറ്റ്' പ്രഖ്യാപനങ്ങൾ തട്ടിപ്പ്, പിഎം ശ്രീ പദ്ധതിയിൽ അന്തർധാര, എംഒയു ഒപ്പിട്ടിട്ട് കത്തു നൽകുന്നത് വെറും കബളിപ്പിക്കൽ - ചെന്നിത്തല
'മിനി ബജറ്റ്' പ്രഖ്യാപനങ്ങൾ തട്ടിപ്പ്, പിഎം ശ്രീ പദ്ധതിയിൽ അന്തർധാര, എംഒയു ഒപ്പിട്ടിട്ട് കത്തു നൽകുന്നത് വെറും കബളിപ്പിക്കൽ - ചെന്നിത്തല

മോൻത ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആന്ധ്ര തീരം തൊട്ടു. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർധരാത്രിയോടെ ആണ് കാറ്റ് തീരം തൊട്ടത്. 43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയിൽ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.
Malayalam News Live: 'മിനി ബജറ്റ്' പ്രഖ്യാപനങ്ങൾ തട്ടിപ്പ്, പിഎം ശ്രീ പദ്ധതിയിൽ അന്തർധാര, എംഒയു ഒപ്പിട്ടിട്ട് കത്തു നൽകുന്നത് വെറും കബളിപ്പിക്കൽ - ചെന്നിത്തല
Malayalam News Live: 'ഹ... ഹ...ഹ... ചിരിയല്ല മറുപടി', പി എം ശ്രീ പദ്ധതിയിലെ മന്ത്രിസഭാ ഉപസമിതി തട്ടിപ്പ്, സിപിഐയെ മുഖ്യമന്ത്രി വിദഗ്ദമായി പറ്റിച്ചു - പ്രതിപക്ഷ നേതാവ്
മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടികൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ് എന്ന് സി പി ഐ എങ്കിലും മനസിലാക്കണം. ഇടത് മുന്നണിയിൽ സി പി ഐ യേക്കാൾ സ്വാധീനം ബി ജെ പി ക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ്
Malayalam News Live: മണ്ണുത്തി ദേശീയപാതയിലെ വന്‍ കവർച്ച; മുഖ്യ സൂത്രധാരൻ ഒളിവിൽ, കൂട്ടാളികളായ രണ്ടുപേർ പിടിയില്‍
മണ്ണുത്തി ദേശീയപാതയിലെ 75 ലക്ഷത്തിന്റെ കവർച്ചയിൽ രണ്ടു പേർ പിടിയിൽ. പിടിയിലായത് അങ്കമാലി സ്വദേശികളാണ്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഒളിവിലാണ്
Malayalam News Live: അൽപശി ആറാട്ട്; തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് അവധി, വിമാനത്താവളവും അടച്ചിടും
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച (30/10/2025) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം അവധിയായിരിക്കും
Malayalam News Live: സമാധാന കരാർ കൂടുതൽ വഷളാകുന്നു; മൃതദേഹം കൈമാറുന്നതില്‍ ഹമാസ് കൃത്രിമത്വം കാണിച്ചെന്ന് ഇസ്രയേല്‍, നിഷേധിച്ച് ഹമാസ്
ഗാസയിലെ സമാധാന കരാർ കൂടുതൽ വഷളാകുന്നു. മൃതദേഹങ്ങൾ കൈമാറുന്നതിൽ ഹമാസ് കൃത്രിമത്വം കാണിച്ചെന്ന് ഇസ്രയേല്‍
Malayalam News Live: അടുത്ത ചുവട് കരുതലോടെ; ടിവികെ ജനറൽ ബോഡി വിളിച്ച് വിജയ്, അടുത്ത മാസം അഞ്ചിന് മഹാബലിപുരത്ത് യോഗം
ടിവികെ ജനറൽ ബോഡി വിളിച്ച് വിജയ്. അടുത്ത മാസം അഞ്ചിനാണ് മഹാബലിപുരത്ത് യോഗം കൂടുക. അടുത്ത ചുവട് കരുതലോടെയും ആലോചിച്ചും വേണമെന്നാണ് വിജയ്‌യുടെ നിർദേശം
Malayalam News Live: ഇന്ത്യ-ചൈന വീണ്ടും ഭായി ഭായി! അതിർത്തിയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ കോർ കമാൻഡർ തല ചർച്ചയിൽ ധാരണ
ഇന്ത്യ - ചൈന കോർ കമാൻഡർ തല ചർച്ചയിൽ അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ധാരണയായി. ഗൽവാൻ സംഘർഷത്തിന് ശേഷം വഷളായ ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി സൈനിക പിന്മാറ്റം പോലുള്ള വിഷയങ്ങൾ ചർച്ചയായി
Malayalam News Live: കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് വിരലുകള്‍ നഷ്ടമായ സംഭവം; സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
തിരുവനന്തപുരം കഴക്കൂട്ടത്ത് കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് 9 വിരലുകള്‍ നഷ്ടമായ സംഭവത്തിൽ സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
Malayalam News Live: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വിട്ടു നൽകണം; പെൺമക്കൾ നൽകിയ പുനഃപരിശോധാ ഹർജിയും ഹൈക്കോടതി തള്ളി
മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനാവശ്യത്തിന് വിട്ടു നൽകണമെന്നായിരുന്നു ലോറൻസിന്‍റെ ആഗ്രഹമെന്ന് മകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പെൺമക്കളായ ആശയും സുജാതയും നൽകിയ റിവ്യൂ ഹർജികളാണ് ഡിവിഷൻബെഞ്ച് തളളിയത്.
Malayalam News Live: 9 വർഷത്തിനിടെ ആദ്യമായി പിണറായി സിപിഐക്ക് മുന്നിൽ കീഴടങ്ങി; വല്യേട്ടനെ തിരുത്തിച്ചത് ഒറ്റക്കെട്ടായി നിന്ന്, സിപിഎം കണ്ടത് ഇതുവരെ കാണാത്ത പ്രതിഷേധം
സർക്കാറിൻറെ നിലനില്പ് തന്നെ അപകടത്തിലായതോടെയാണ് ഫണ്ടല്ല, ആശയമാണ് പ്രധാനമെന്ന സിപിഐ സമീപനത്തിലേക്ക് ഒടുവിൽ സിപിഎം എത്തിയത്. 9 വർഷത്തിനിടെ ആദ്യമായാണ് പിണറായി സിപിഐക്ക് മുന്നിൽ കീഴടങ്ങിയത്.
Malayalam News Live: 'സിനിമ മത- സാമുദായിക ഐക്യം തകർക്കും - ഹാൽ സിനിമയെ എതിർത്ത് ആർഎസ്എസ് നേതാവ് ഹൈക്കോടതിയിൽ
ആർഎസ്എസിനെ സിനിമ മോശമായി ചിത്രീകരിക്കുന്നെന്നും, സിനിമ മത- സാമുദായിക ഐക്യം തകർക്കുമെന്നും ഹർജിയിൽ പറയുന്നു. ആര്‍എസ്എസ് ചേരാനല്ലൂര്‍ ശാഖയിലെ മുഖ്യശിക്ഷക് എംപി അനില്‍ ആണ് സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
Malayalam News Live: കേന്ദ്രസഹമന്ത്രി ജോർജ് കുര്യന് അറിയിപ്പ് കിട്ടി; നെടുമ്പാശ്ശേരി എയർപോർട്ട് റയിൽവേ സ്റ്റേഷൻ നിർമ്മാണത്തിന് കേന്ദ്രാനുമതി
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി
Malayalam News Live: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി; പരീക്ഷ നടക്കുന്നത് 3000 കേന്ദ്രങ്ങളിൽ
2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
Malayalam News Live: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് - 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
Malayalam News Live: താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരം; ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാപാരികള്‍, രാവിലെ 9.30 മുതല്‍ 12 വരെ കടകൾ അടച്ചിട്ടു
താമരശ്ശേരി ഫ്രഷ് കട്ട് സമരമസമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാപാരികള്‍ താമരശ്ശേരിയില്‍ കടകള്‍ അടച്ചിട്ടു
Malayalam News Live: തൃശൂരിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി; പൊലീസ് സ്ഥലത്ത്, അന്വേഷണം തുടങ്ങി
ചേറ്റുവ പഴയ ടോൾ ബൂത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Malayalam News Live: പ്രവാസിയുടെ വീടിന് തീയിട്ടു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പറവൂർ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട് പട്ടാമ്പി മുതുതലയിൽ വീട്ടിൽ അതിക്രമിച്ച് കയറി തീയ്യിട്ട സംഭവത്തില്‍ എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെതിരെ കൊപ്പം പൊലീസ് കേസെടുത്തു
Malayalam News Live: റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ഇന്ത്യയുടെ സർവ്വ സൈന്യാധിപ, റഫാൽ യുദ്ധവിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപദി മുർമു
ഓപ്പറേഷൻ സിന്ദൂരിൽ രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കരുത്തും പ്രതിരോധവുമായ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ഇന്ത്യയുടെ സർവ്വ സൈന്യാധിപ
Malayalam News Live: കാൽ മുറിച്ചുമാറ്റിയ സന്ധ്യയ്ക്ക് കൈത്താങ്ങുമായി മമ്മുട്ടി; ചികിത്സാ ചെലവ് ഏറ്റെടുക്കാൻ കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ
സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റിയിരുന്നു. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലാണ് സന്ധ്യ.
Malayalam News Live: സിപിഎം എസ്ഡിപിഐ സംഘർഷം; ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍