ഇന്ന് വ്യോമസേനയുടെ 93ാം വാർഷിക ആഘോഷങ്ങൾ ഇന്ന് നടക്കും. യുപി ഗാസിയാബാദിലെ ഹിൻഡൻ വ്യോമ താവളത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
ദില്ലി: ഇന്ത്യൻ ആകാശക്കോട്ടയുടെ കരുത്തായ വ്യോമസേനയുടെ 93ാം വാർഷിക ആഘോഷങ്ങൾ ഇന്ന് നടക്കും. യുപി ഗാസിയാബാദിലെ ഹിൻഡൻ വ്യോമ താവളത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വ്യോമസേന മേധാവി പരിപാടിയുടെ മുഖ്യാതിഥിയാകും. ഓപ്പറേഷൻ സിന്ദൂരിൽ കരുത്ത് കാട്ടിയ വ്യോമസേനയുടെ പ്രകടനങ്ങൾക്ക് ഹിൻഡൻ വ്യോമ താവളം വേദിയാകും. വ്യോമസേന ദിന പരേഡ് നടക്കും. എന്നാൽ, ഇക്കുറി വ്യോമ അഭ്യാസ പ്രകടനങ്ങൾ നവംബറിൽ ഗുവാഹത്തിയിൽ ആണ് നടക്കുക. വിവിധ യുദ്ധവിമാനങ്ങളുടെ പ്രദർശനവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.



