ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസം. ദമ്പതിമാർക്ക് മൂന്നരവയസ്സുള്ള മകനും ഒരു വയസ്സുള്ള മകളുമുണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു കുടുംബം മകളുടെ ആദ്യജന്മദിനം ആഘോഷിച്ചത്.രമാദേവിയും ഭർത്താവ് തുളസി പ്രസാദും മകനും കുടുംബത്തിനും ഒപ്പം താമസിക്കാനായി അടുത്തിടെയാണ് ടൂറിസ്റ്റ് വിസയിൽ ഓസ്ട്രേലിയയിലെത്തിയത്.
വിശാഖപട്ടണം/മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി(33) ഇവരുടെ ഭർതൃമാതാവ് രമാദേവി(67) എന്നിവരാണ് മരിച്ചത്.
സെപ്റ്റംബർ 16-ന് രാത്രി 9.40-ഓടെ മെൽബണിന് സമീപമായിരുന്നു അപകടം. നേഹയും ഭർതൃമാതാവും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, നേഹയും രമാദേവിയും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.
ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസം. ദമ്പതിമാർക്ക് മൂന്നരവയസ്സുള്ള മകനും ഒരു വയസ്സുള്ള മകളുമുണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു കുടുംബം മകളുടെ ആദ്യജന്മദിനം ആഘോഷിച്ചത്.
രമാദേവിയും ഭർത്താവ് തുളസി പ്രസാദും മകനും കുടുംബത്തിനും ഒപ്പം താമസിക്കാനായി അടുത്തിടെയാണ് ടൂറിസ്റ്റ് വിസയിൽ ഓസ്ട്രേലിയയിലെത്തിയത്. രമാദേവിയുടെ ഭർത്താവ് തുളസി പ്രസാദ് ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിലെ റിട്ട. ജീവനക്കാരനും വിശാഖപട്ടണം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുൻഭാരവാഹിയുമാണ്. നേഹയുടെയും രമാദേവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു.


