11:23 PM (IST) Aug 16

Malayalam News Live : വോട്ടര്‍ പട്ടിക സുതാര്യമാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രീയ പാർട്ടികളുടെ മേൽ കെട്ടിവെയ്ക്കുന്നതെന്തിന്? - കെസി വേണുഗോപാല്‍

കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്കിയ ശേഷമാണ് അന്തിമരൂപം നല്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം

Read Full Story
10:42 PM (IST) Aug 16

Malayalam News Live : ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച, ബൈക്കിലെത്തിയ സംഘം രണ്ടര ലക്ഷം കവർന്നു

തലയ്ക്ക് പരിക്കേറ്റ രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Read Full Story
10:15 PM (IST) Aug 16

Malayalam News Live : ദില്ലി ദർഗയിലെ അപകടം - മരണം 7 ആയി, നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് അധികൃതർ അറിയിച്ചു.

Read Full Story
10:01 PM (IST) Aug 16

Malayalam News Live : പിടിവീണത് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെ, കെഎസ്ആര്‍ടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി

എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്

Read Full Story
08:24 PM (IST) Aug 16

Malayalam News Live : വോട്ടര്‍ പട്ടിക ക്രമക്കേട്; സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യും, പിഴവുണ്ടെങ്കിൽ തിരുത്താവുന്നതേയുള്ളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടികൾക്ക് നല്‍കിയിരുന്നു. കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചാൽ പിഴവുണ്ടെങ്കിൽ തിരുത്താവുന്നതേയുള്ളു എന്ന് കമ്മീഷന്‍

Read Full Story
07:40 PM (IST) Aug 16

Malayalam News Live : നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക്

നാഗാലാൻഡ് ഗവർണറുടെ നിര്യാണത്തെ തുടർന്നാണ് തീരുമാനം

Read Full Story
07:19 PM (IST) Aug 16

Malayalam News Live : പുടിൻ-ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സെലൻസ്കി അമേരിക്കയിലേക്ക്, തിങ്കളാഴ്ച ട്രംപുമായി കൂടിക്കാഴ്ച

പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സമാധാന ശ്രമങ്ങളുമായി യുക്രെയ്ൻ പരിപൂർണ്ണമായി സഹകരിക്കുമെന്ന് സെലൻസ്കി പറഞ്ഞു.
Read Full Story
07:20 PM (IST) Aug 16

Malayalam News Live : ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം ലക്ഷ്യം

വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്

Read Full Story
07:11 PM (IST) Aug 16

Malayalam News Live : ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ തിങ്കളാഴ്ച ഇന്ത്യയിലെത്തും

ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നതിന് മുന്നോടിയായാണ് വാങ് യീയുടെ സന്ദർശനം

Read Full Story
07:01 PM (IST) Aug 16

Malayalam News Live : തദ്ദേശ തെരഞ്ഞെടുപ്പ്; ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല, നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പേരു ചേര്‍ക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ്ങിനും മറ്റു ജോലികള്‍ക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം

Read Full Story
06:44 PM (IST) Aug 16

Malayalam News Live : ബീച്ചില്‍ ആനയുടെ ജഡം; ആദ്യം കണ്ടത് പ്രദേശവാസികൾ, ദിവസങ്ങൾ പഴക്കം

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു

Read Full Story
06:39 PM (IST) Aug 16

Malayalam News Live : `സ്വന്തം സമുദായത്തിൻ്റെ ആവശ്യങ്ങൾ പറയാം, മറ്റു സുദായങ്ങളെ അവഹേളിക്കരുത്', വെള്ളാപ്പള്ളി നടേശനെതിരെ ഫാദർ ഫിലിപ്പ് കവിയിൽ

വെള്ളാപ്പള്ളി ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കുന്നതായി ഫാദർ ഫിലിപ്പ് കവിയിൽ

Read Full Story
06:36 PM (IST) Aug 16

Malayalam News Live : സംസ്ഥാനത്ത് കനത്ത് പെയ്ത് മഴ, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; വിവരങ്ങളറിയാം

മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Read Full Story
06:26 PM (IST) Aug 16

Malayalam News Live : വോട്ടര്‍ പട്ടിക ക്രമക്കേട്; സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പൊലീസിന്‍റെ ബാരിക്കേട് മറിച്ചിടാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്

Read Full Story
06:00 PM (IST) Aug 16

Malayalam News Live : 'കോടതി പരാമർശത്തിൽ എല്ലാം വ്യക്തം, മുഖ്യമന്ത്രി എല്ലാ കൊള്ളരുതായ്മയും അജിത്ത് കുമാറിനെ കൊണ്ട് ചെയ്യിച്ചു' - സതീശൻ

അനധികൃത സ്വത്ത് സമ്പാദന കേസിൽ എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് റദ്ദാക്കിയ കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 

Read Full Story
05:50 PM (IST) Aug 16

Malayalam News Live : മീൻ കുളത്തിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ വലയിൽ കുടുങ്ങിയത് കൂറ്റന്‍ മലമ്പാമ്പ്, പിടികൂടി വനപാലകർക്ക് കൈമാറി

പാമ്പുപിടുത്ത വിദഗ്ദ്ധൻ ജുവൽ ജൂഡി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു

Read Full Story
05:25 PM (IST) Aug 16

Malayalam News Live : മുരിങ്ങൂരിലെ ​ഗതാ​ഗതക്കുരുക്ക്, കുഴി അടയ്ക്കാൻ തീരുമാനം, ഗതാ​ഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നു

ഇന്നലെ രാത്രി മുതൽ എറണാകുളം ഭാ​ഗത്തേക്ക് 3 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്

Read Full Story
05:08 PM (IST) Aug 16

Malayalam News Live : അലാസ്കയിലെ ട്രംപ്-പുടിന്‍ കൂടിക്കാഴ്ച; സ്വാഗതം ചെയ്ത് ഇന്ത്യ, 'സമാധാനത്തിനായി നടത്തുന്ന നീക്കങ്ങൾ പ്രശംസനീയം'

ലോകം സംഘർഷം അവസാനിക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്

Read Full Story
04:48 PM (IST) Aug 16

Malayalam News Live : വോട്ട് ചോരി, നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം, ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കും

നാളെ മൂന്ന് മണിക്കാണ് വാർത്താ സമ്മേളനം

Read Full Story
04:42 PM (IST) Aug 16

Malayalam News Live : സാങ്കേതിക തകരാര്‍; വിമാനം പറന്ന് 15 മിനിറ്റിന് ശേഷം അടിയന്തര ലാന്‍റിങ്, യാത്രക്കാര്‍ സുരക്ഷിതര്‍

വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്

Read Full Story