പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. 61 കാരി ലതയുടെ സ്വർണാഭരണങ്ങൾ മോഷണം പോയിട്ടുണ്ട് എന്നാണ് വിവരം.
പത്തനംതിട്ട: പത്തനംതിട്ടയില്‍ 61 കാരിയെ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. 61 കാരി ലതയുടെ സ്വർണാഭരണങ്ങൾ മോഷണം പോയിട്ടുണ്ട് എന്നാണ് വിവരം. ഭർത്താവ് പുറത്തുപോയ സമയം ലത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മല്ലപ്പള്ളി പഞ്ചായത്തിലെ ആശാപ്രവർത്തകയാണ് ലത. സംഭവത്തിൽ വൻ ദുരൂഹത ഉണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Add Asianetnews as a Preferred Source


