നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശിയായ പി ആര്‍ ലഗേഷ് ആണ് മരിച്ചത്.

കൊല്ലം: കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശിയായ പി ആര്‍ ലഗേഷ് ആണ് മരിച്ചത്. 62 വയസ്സായിരുന്നു. കൊല്ലം അ‍ഞ്ചാലുമൂട്ടിൽ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് ല​ഗേഷ് വേദിയിൽ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ `വാർത്ത' എന്ന നാടകത്തിൽ അഭിനയിച്ചുവരികയായിരുന്നു.

YouTube video player