ആന്ധ്രാ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനം സന്ദർശിക്കും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിർദേശപ്രകാരമാണ് സന്ദർശനം.
കൊച്ചി: കുട്ടികളുടെ വസ്ത്ര നിർമ്മാണത്തിൽ ലോകത്തെ വലിയ കമ്പനികളില്‍ ഒന്നായ കിറ്റക്സ് ഗാർമെന്‍റ്സിനെ തേടിയെത്തി ആന്ധ്രപ്രദേശും. ആന്ധ്രാ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് അസ്ഥാനത്ത് എത്തും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നിർദേശ പ്രകാരമാണ് സന്ദർശനം. നേരത്തെ തെലങ്കാനയിൽ 3500 കോടി രൂപയുടെ നിക്ഷേപം കിറ്റക്സ് നടത്തിയിരുന്നു.
വ്യവസായത്തിന് തെലങ്കാനയിലെത്തിയ കിറ്റക്സിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് തെലങ്കാന സർക്കാർ വാദ്ഗാനം ചെയ്തതെന്ന് മുമ്പ് കിറ്റക്സ് ഉടമ സാബു എം ജേക്കബ് പറഞ്ഞിരുന്നു. 3500 കോടി രൂപ മുതല്‍മുടക്കി 50000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടു ഫാക്ടറികളാണ് കിറ്റക്‌സ് തെലങ്കാനയില്‍ പ്രഖ്യാപിച്ചത്. ആദ്യ ഫാക്ടറി വാറങ്കലില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു അടുത്തവര്‍ഷമാണ് രണ്ടാംഘട്ട കമ്മിഷനിംഗ് എന്നാണ് വിവരങ്ങൾ. കിറ്റക്‌സ് ഗാര്‍മെന്‍റ്സിന്‍റെ വാര്‍ഷിക വരുമാനം കഴിഞ്ഞ മാസം ചരിത്രത്തിലാദ്യമായി 1,000 കോടി രൂപ കടന്നിരുന്നു.


