പത്തനംതിട്ട കീഴ്‍വായ്പൂരിൽ വീടിന് തീപിടിക്കുകയും ആശാവര്‍ക്കറായ ലതയ്ക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ കേസ്. ഫോറൻസിക് പരിശോധനയ്ക്കുശേഷം കേസിൽ വ്യക്തത വരുമെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട കീഴ്വായ്പൂരിൽ 61 കാരിയുടെ വീടിന് തീപിടിക്കുകയും പൊള്ളൽ ഏൽക്കുകയും ചെയ്ത സംഭവത്തിൽ സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്‍റെ ഭാര്യക്കെതിരെ കേസെടുത്തു. ആശാവര്‍ക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്. ഇവരുടെ വീടിനോട് ചേർന്നുള്ള പൊലീസ് കോട്ടേഴ്സിൽ താമസിക്കുന്ന സുമയ്യ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ ചോദിച്ചതിൽ നൽകാത്തതിലൂള്ള വിരോധത്തിൽ തീ കൊളുത്തിയതാണെന്നാണ് മൊഴി. കെട്ടിയിട്ടശേഷം ആഭരണങ്ങൾ കൈക്കലാക്കിയെന്നും ലത പറയുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹത ഏറെയുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വിശദമായ പരിശോധനയ്ക്കായി സുമയ്യ താമസിക്കുന്ന പൊലീസ് കോട്ടേഴ്സും ലതയുടെ വീടും സീൽ ചെയ്തിട്ടുണ്ട്. ഫോറൻസിക് പരിശോധന നടത്തിയശേഷം കേസിൽ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player