ചൂട്ടാട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപെട്ടു. ബോട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂർ ചൂട്ടാട് അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന ബോട്ട് അപകടത്തിൽപെട്ടു. ഇന്ന് വൈകിട്ട് ആണ് സംഭവം. അഴിമുഖത്തിലൂടെ കരയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ബോട്ടാണ് മണൽത്തട്ടിൽ ഇടിച്ച് താഴ്ന്നത്. ബോട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽപെട്ട ബോട്ട് കയർ കെട്ടി വലിച്ച് കരയിലേക്ക് മാറ്റി. മാസങ്ങൾക്കു മുമ്പ് മത്സ്യബന്ധന ബോട്ട് മണൽത്തട്ടിൽ ഇടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. പ്രതിഷേധത്തിന് ഒടുവിൽ അഴിമുഖത്ത് മണൽ നീക്കം നടക്കുന്നുണ്ടെങ്കിലും അപകടം തുടർകഥയാണ്.

YouTube video player