12:49 PM (IST) Apr 06

Malayalam news liveവയനാട് തുരങ്കപാത നിർമാണം - പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി

തുരങ്കപാത പ്രധാനപ്പെട്ടതെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ് പദ്ധതിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Read Full Story
12:17 PM (IST) Apr 06

Malayalam news liveസിപിഎം പ്രവർത്തകനായ യുകെ സലിം വധക്കേസ്; ആറ് എസ്ഡിപിഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു

തലശ്ശേരി ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യുകെ സലിം വധക്കേസിൽ ആറ് പ്രതികളെ വെറുടെ വിട്ട് കോടതി. തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

Read Full Story
11:51 AM (IST) Apr 06

Malayalam news liveപ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ.

Read Full Story
10:59 AM (IST) Apr 06

Malayalam news liveഅന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു, ബോബി കുര്യൻ, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും; ഡിസിപി അശ്വതി ജിജി

സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും ഡിസിപി പറഞ്ഞു. പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല.

Read Full Story
10:56 AM (IST) Apr 06

Malayalam news liveഅബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഘാന സ്വദേശിക്ക് പരിക്ക്

മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ആക്രമണത്തിൽ ഘാന സ്വദേശിക്കാണ് പരിക്കേറ്റത്.

Read Full Story
10:14 AM (IST) Apr 06

Malayalam news liveഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറയിൽ പൊലീസിൻ്റെ കഥ പൊളിച്ച് പൊലീസ്; പ്രതികൾ പൊളിച്ചു വിറ്റുവെന്ന് പറഞ്ഞ ബൈക്ക് കണ്ടെത്തി

മോഷണ മുതലായ ബൈക്ക് മോഷ്ടാക്കളായ ജിനുവും ഉണ്ണിയും ചേർന്ന് പൊളിച്ചുവെന്നായിരുന്നു പൊലീസ് കഥ. കേസിൽ കസ്റ്റഡിലെടുത്ത ഇവരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. വർക്ക്ഷോപ്പ് ഉടമയെയും മർദ്ദിച്ചിരുന്നു.

Read Full Story
09:33 AM (IST) Apr 06

Malayalam news liveവേങ്ങരയിൽ കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവം; കേസെടുത്ത് പൊലീസ്, അന്വേഷണം

കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവ്വം നാശനഷ്ടം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യവിരുദ്ധർ തീ ഇട്ടതാണെന്നും എഫ്ഐആറിൽ പറയുന്നു

Read Full Story
09:08 AM (IST) Apr 06

Malayalam news liveവനിതാലീ​ഗ് നേതാവിൻ്റെ 'മുനാഫിഖ്' പരാമർശം തള്ളി സമസ്ത; വിശ്വാസിയായ സ്ഥാനാർത്ഥിയെ മുനാഫിഖെന്ന് വിളിച്ചത് ഗൗരവതരം

വിശ്വാസിയായ സ്ഥാനാർത്ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമാണെന്ന് കുമ്പോൽ സെയ്ദ് അലി തങ്ങൾ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സഭ്യേതര വാക്കുകൾ ഒഴിവാക്കണമെന്നും നാടിന്റെ വികസനം പറഞ്ഞ് വോട്ട് തേടണമെന്നും കുമ്പോൽ സെയ്ദ് അലി തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.

Read Full Story
08:13 AM (IST) Apr 06

Malayalam news liveപേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടിപി രാമകൃഷ്ണൻ, 'ചട്ടലംഘനം നടത്തിയിട്ടില്ല'

അനൗൺസ്മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണൻ. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയിൽ പറയുന്നു. പേരാമ്പ്രയിലെ അനൗൺസ്മെന്റ് ഏറെ വിവാദമായിരുന്നു. തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തഹ്‍ലിയ മതംപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫിന് ഇല്ലെന്ന് വിശദീകരിച്ച് ടിപി രാമകൃഷ്ണനും രം​ഗത്തെത്തിയിരുന്നു.

08:13 AM (IST) Apr 06

Malayalam news liveലൈംഗിക അതിക്രമക്കേസ്; രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച് ജാമ്യം നൽകണം, അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും

ലൈംഗിക അതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ തിരികെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കൂടെ കണക്കിൽ എടുത്തും രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ചും ജാമ്യം നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.

08:12 AM (IST) Apr 06

Malayalam news live'ഇനിയും ട്രക്കിങിന് പോകും, ചൂട് അവസാനിച്ചതിന് ശേഷം യാത്ര പോകാനാണ് പ്ലാൻ', നാദാപുരത്തെ വീട്ടിലെത്തി ശരണ്യ

കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ സുരക്ഷിതയായി നാദാപുരത്തെ വീട്ടിലെത്തി. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ മാതാപിതാക്കളെ തിരികെ കണ്ടതിൽ വലിയ സന്തോഷമുണ്ടെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്കും പ്രാർത്ഥിച്ചവർക്കും ശരണ്യ നന്ദി അറിയിച്ചു.

08:12 AM (IST) Apr 06

Malayalam news liveവാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കേസെടുത്ത് പൊലീസ്; കിറ്റിൽ വെട്ടിലായി ബിജെപി, വിവാദം സജീവമാക്കി യുഡിഎഫും എൽഡിഎഫും

വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറിൽ തുടർനടപടിയ്ക്ക് വേണ്ടിയാണ് പൊലീസ് അനുമതി തേടിയത്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. കോടതി ഇന്നു വാദം കേൾക്കും. അതേസമയം, തൃശൂരിൽ കിറ്റ് വിവാദത്തിൽ വെട്ടിലായിരിക്കുകയാണ് ബിജെപി. സംഭവത്തിൽ പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കിറ്റുകൾ വിഷുവിന് സന്നദ്ധ സംഘടനക്ക് നൽകാൻ ഓർഡർ ചെയ്തതാണെന്ന് ആവർത്തിക്കുകയാണ് സതീഷ്. വിഷയം സജീവമാക്കി നിർത്തുകയാണ് യുഡിഎഫും എൽഡിഎഫും.