11:40 PM (IST) May 21

മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം, കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു കസ്റ്റഡിയിൽ

കുട്ടിയുടെ പിതാവിന്റെ വീടുമായി അടുപ്പമുള്ള ചിലർ സംശയത്തിന്റെ നിഴലിലാണ്. പുത്തൻ കുരിശ് പൊലീസ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും

കൂടുതൽ വായിക്കൂ
10:58 PM (IST) May 21

കനത്ത മഴയിൽ ദില്ലി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു; മലയാളി യാത്രക്കാരിക്ക് പരിക്ക്

രാത്രി 8.40നുള്ള ഇന്റിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് വരാനിരിക്കവെയായിരുന്നു അപകടം. വിമാനത്താവളത്തിൽ വെച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

കൂടുതൽ വായിക്കൂ
10:46 PM (IST) May 21

ഇന്ത്യയുടെ മിസൈല്‍ മാന്‍റെ ജീവിതം സ്ക്രീനിലേക്ക്; അബ്ദുള്‍ കലാം ആകാന്‍ ധനുഷ്

അബ്ദുള്‍ കലാം ആകാന്‍ ധനുഷ്.

കൂടുതൽ വായിക്കൂ
10:46 PM (IST) May 21

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ, പൊലീസ് അന്വേഷണം

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കൂടുതൽ വായിക്കൂ
10:26 PM (IST) May 21

ഉണ്ണികളെ ഒരു കഥ പറയാം..; മോഹൻലാലിന് പിറന്നാൾ സമ്മാനമായി 'തഗ്ഗ് സിആർ 143/24' ടീം

ഇൻവെസ്റ്റിഗേഷൻ ജോണറിലെത്തുന്ന ചിത്രമാണ് തഗ്ഗ് 143/24. 

കൂടുതൽ വായിക്കൂ
10:22 PM (IST) May 21

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു, ഭർത്താവും മകനും ചികിത്സ തേടി

കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തി (45) ആണ് മരിച്ചത്. ദീപ്തി പ്രഭയുടെ ഭർത്താവ് ശ്യാംകുമാറും മകൻ അർജുനും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

കൂടുതൽ വായിക്കൂ
10:19 PM (IST) May 21

13കാരിയായ സ്വന്തം മകളെ കൊന്ന രണ്ടാം ഭാര്യയെ രക്ഷിക്കാൻ യുവാവിന്റെ ശ്രമം; കുട്ടികൾ എടുത്ത വീഡിയോ തെളിവായി

തെളിവ് നശിപ്പിക്കാനായി എത്രയും വേഗം ദമ്പതികൾ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ അവിടെയും ഒരു തെളിവ് അവശേഷിച്ചിരുന്നു.

കൂടുതൽ വായിക്കൂ
09:52 PM (IST) May 21

കണ്ണൂരിൽ പേരമകന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 88കാരി മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

കൂടുതൽ വായിക്കൂ
09:42 PM (IST) May 21

റീൽസ് ഭരിച്ച 'കനിമ' എത്തി; സൂര്യയോടൊപ്പം ചുവടുവച്ച് ജോജു ജോർജ്, റെട്രോ വീഡിയോ സോം​ഗ്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ മെയ് 1നാണ് തിയറ്ററുകളിൽ എത്തിയത്.

കൂടുതൽ വായിക്കൂ
09:36 PM (IST) May 21

പാകിസ്ഥാനെ തുറന്നുകാട്ടാനുള്ള മിഷനുമായി ഇന്ത്യ; എംപിമാരുടെ ആദ്യ പ്രതിനിധി സംഘം ജപ്പാനിലേക്ക് പുറപ്പെട്ടു

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്‍റെ യഥാര്‍ത്ഥ മുഖം ബോധ്യപ്പെടുത്താനുള്ള എംപിമാരുടെ പ്രതിനിധി സംഘം 32 രാജ്യങ്ങളിലെത്തും. ജപ്പാനിലേക്കാണ് ജെഡിയു എം പി സജ്ജയ് ഝാ നയിക്കുന്ന സംഘത്തിന്‍റെ ആദ്യ യാത്ര

കൂടുതൽ വായിക്കൂ
09:35 PM (IST) May 21

വാഹനം ഓടിക്കുന്നതിനിടെ ഫോൺ വിളിച്ചതിനെ ചൊല്ലി തർക്കം; കൽപറ്റയിൽ യുവാവിനെ ബലം പ്രയോ​ഗിച്ച് കസ്റ്റഡിയിലെടുത്തു

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു കല്‍പ്പറ്റ ട്രാഫിക് പൊലീസിന്‍റെ നടപടി. 

കൂടുതൽ വായിക്കൂ
09:27 PM (IST) May 21

കടലിൽ അകപ്പെട്ട ബോട്ടിനായി തെരച്ചിൽ നടത്തുന്നതിനിടെ കണ്ടത് മറ്റൊരു ബോട്ട് കൂടി; രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്

രണ്ട് ബോട്ടുകളും കെട്ടിവലിച്ച് വാർഫിൽ എത്തിച്ചു. തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി.

കൂടുതൽ വായിക്കൂ
09:02 PM (IST) May 21

കണ്ണൂരിൽ അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

സ്വത്ത് ഭാഗം വെക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.

കൂടുതൽ വായിക്കൂ
08:55 PM (IST) May 21

ഒരു പ്രണയകാവ്യം പോലെ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'; ടീസർ എത്തി, ചിത്രം മെയ് 23 മുതൽ

മൈക്ക്, ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

കൂടുതൽ വായിക്കൂ
08:53 PM (IST) May 21

മലപ്പുറത്ത് തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയർഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കൈ വിട്ടുപോയെങ്കിലും കാൽ തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിയതിനെ തുടർന്ന് അദ്ദേഹം താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ
08:43 PM (IST) May 21

ആര്യനാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ മിനിലോറിയിൽ തട്ടിയാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. 

കൂടുതൽ വായിക്കൂ
08:29 PM (IST) May 21

സംസ്ഥാനത്തും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ, ജാഗ്രത വേണം- മന്ത്രി

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

കൂടുതൽ വായിക്കൂ
08:11 PM (IST) May 21

ധ്യാന്‍ ശ്രീനിവാസൻ 2.0; ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 23ന്, ബുക്കിം​ഗ് ആരംഭിച്ചു

മിസ്റ്ററി കോമഡി ത്രില്ലറായി എത്തുന്ന ചിത്രം.

കൂടുതൽ വായിക്കൂ
08:08 PM (IST) May 21

വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ പൊലീസ്; സഹോദരിയുടെ പരാതിയിൽ നടപടി

പ്രശ്നേഷ് എന്ന പേരിൽ അറിയപ്പെടുന്ന ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോ​ഗർ രോഹിത്തിനെതിരെ കേസ്. 

കൂടുതൽ വായിക്കൂ
07:54 PM (IST) May 21

24 മണിക്കൂറിനകം രാജ്യം വിടണം; ദില്ലിയിലെ പാക് ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ

നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന് കർശന താക്കീതും ഇന്ത്യ നൽകി.

കൂടുതൽ വായിക്കൂ