ആളില്ലാത്ത സമയത്ത് അപ്പാര്‍ട്ട്‌മെന്‍റില്‍ കയറി മോഷണം നടത്തിയ കേസില്‍ യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ആളില്ലാത്ത സമയത്ത് അപ്പാര്‍ട്ട്‌മെന്‍റില്‍ കയറി മോഷണം നടത്തിയ കേസില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് കാരപ്പറമ്പ് പുഴനടമ്മല്‍ സ്വദേശി നൗഫല്‍(30) കുന്ദമംഗലം കോണാട്ട് സ്വദേശി അരീക്കര വീട്ടില്‍ ഷാമില്‍ മുഹമ്മദ്(30) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തടമ്പാട്ടുത്താഴത്തെ അപ്പാര്‍ട്ട്‌മെന്‍റിലാണ് ഇവര്‍ മോഷണം നടത്തിയത്. മൂന്ന് തബലകളും 5000 രൂപയുടെ ചെരിപ്പുമാണ് മോഷണം പോയത്. തുടര്‍ന്ന് താമസക്കാരിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാക്കളെയും ഇവര്‍ സഞ്ചരിച്ച വാഹനവും തിരിച്ചറിയുകായായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സൈബര്‍ സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാമിലിനെ കുന്ദമംഗലത്ത് നിന്നും നൗഫലിനെ ചേവായൂരില്‍ നിന്നും പിടികൂടിയത്. നൗഫലിനെതിരെ നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

YouTube video player