ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്.
Malayalam News Live: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു; ആളപായമില്ല

പിണറായി വിജയൻ്റെ കണ്ണൂർ പ്രസംഗങ്ങളിൽ ഒരു വിഭാഗം സിപിഎം നേതാക്കളുടെ അതൃപ്തിക്കിടെ സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. കോഴിക്കോട് വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ട് തയാറാക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.
Malayalam News Live: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു; ആളപായമില്ല
Malayalam News Live: ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മോട്ടോർ വാഹന വകുപ്പ്; പ്രളയദുരിതാശ്വാസത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് 50,000 രൂപ പിഴ
ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മോട്ടോർ വാഹന വകുപ്പ്. പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് നിയമലംഘനങ്ങളെല്ലാം ചേർത്ത് പിഴ നോട്ടീസ് നൽകി. 50,000 രൂപയാണ് പിഴ.
Malayalam News Live: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം - സിപിഐയിൽ ഭിന്നത; വിവാദം ഗുണമാകില്ലെന്ന് നേതൃ യോഗത്തിൽ വിമർശനം
പ്രതിപക്ഷ ഉപനേതൃപദവിക്കായുള്ള പിടിവാശി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് സിപിഐ നേതൃ യോഗത്തിൽ ചില നേതാക്കളുടെ വിമർശനം. ദേശീയ കൗൺസിൽ യോഗം നാളെയും ദില്ലിയിൽ തുടരും.
Malayalam News Live: വർക്കലയിൽ വിൽപ്പനയ്ക്കെത്തിച്ച 25 കിലോ പഴകിയ ചൂരമീൻ പിടികൂടി, പുന്നമൂട് മത്സ്യമാർക്കറ്റിൽ വീണ്ടും പരിശോധന
വർക്കല പുന്നമൂട് മത്സ്യമാർക്കറ്റിൽ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വീണ്ടും പഴകിയ മത്സ്യം പിടിച്ചെടുത്തു
Malayalam News Live: മൊബൈല്‍ ഫോണിൽ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം; കേസെടുത്ത് പൊലീസ്
പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വാടക കെട്ടിടത്തിലാണ് യുവാവിന്‍റെ അതിക്രമം നടന്നത്
Malayalam News Live: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ;`മത കാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുത്, സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതി'
കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുതെന്നും സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
Malayalam News Live: ഹോണടിച്ചതുമായി ബന്ധപ്പെട്ട് തർക്കം; സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി
കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ മർദനം. ഹോണടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. രണ്ട് ജീവനക്കാർ ചികിത്സ തേടി.
Malayalam News Live: സംഘര്‍ഷം തടയാന്‍ ചെന്ന യുവാവിനുനേരെ ആക്രമണം, പ്രതി അറസ്റ്റില്‍
സംഘര്‍ഷം നടക്കുന്നത് കണ്ട് തടയാന്‍ ചെന്ന യുവാവിനുനേരെ ആക്രമണം നടത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി
Malayalam News Live: ബാലുശ്ശേരിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ യുവാവ് കുടുങ്ങി, വയനാട്ടില്‍ നിന്ന് പിടികൂടി പൊലീസ്
മകനോടൊപ്പം നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍
Malayalam News Live: ദോശ നൽകാൻ വൈകിയതിന് ചായക്കട അടിച്ച് തകർത്തു, രണ്ട് പേർ അറസ്റ്റിൽ
ദോശ നൽകാൻ വൈകിയതിന് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
Malayalam News Live: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര തുടരുന്നില്‍ വിമർശനം, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനല്ലെന്ന് സുപ്രീംകോടതി
ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര തുടരുന്നില്‍ കടുത്ത പരാമർശവുമായി സുപ്രീംകോടതി
Malayalam News Live: ഡയപ്പറിൽ ഒരു കോടിയുടെ സ്വർണ്ണം കടത്തിയ സംഭവം; കുഞ്ഞിന്‍റെ അമ്മ നെടുമ്പാശ്ശേരിയിലും പിടിയിലായി, പിന്നാലെ ഭർത്താവും പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തില്‍ ഡയപ്പറില്‍ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടിയ സംഭവത്തിലെ കുഞ്ഞിന്‍റെ അമ്മ 4 ദിവസം മുൻപ് രണ്ടു കോടിയുടെ സ്വർണവുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നു എന്ന് റിപ്പോർട്ട്
Malayalam News Live: `സതീശൻ കേരളത്തിന്റെ സ്പന്ദനം', മുഖ്യമന്ത്രിയെ പുകഴ്ത്തി സിപിഐ നേതാവ്; 100 ദിവസം കൊണ്ട് തെളിയിച്ചെന്നും സി ദിവാകരൻ
മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് പുകഴ്ത്തിയത്.
Malayalam News Live: വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസ്; സാമ്പത്തിക ഇടപാട് ഒത്തുതീർപ്പായി, വെങ്കിട്ട വെങ്കിട് ഉൾപ്പെടെ മൂന്ന് പേർക്ക് ജാമ്യം
വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട വെങ്കിട് ഉൾപ്പെടെ മൂന്ന് പേർക്ക് ദില്ലി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. പരാതിക്കാരനായ ബെംഗുളൂരു വ്യവസായിയും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടിൽ ഒത്തുതീർപ്പായതിനെ തുടർന്നാണ് കോടതി നടപടി.
Malayalam News Live: അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ
അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസായി പങ്കുവെച്ച പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. കെഎപി അടൂർ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെ ആണ് സസ്പെൻഡ് ചെയ്തത്.
Malayalam News Live: പ്രിയദര്‍ശിനി പദ്ധതി; സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്തണം, ശുപാര്‍ശകളുമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്
കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലമുണ്ടായ നഷ്ടം നികത്താൻ സ്വകാര്യ ബസുകളുടെ റൂട്ടും സമയവും പുതുക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു.
Malayalam News Live: ഡ്രസ്സ് കോഡിനെച്ചൊല്ലി തർക്കം ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥിനികൾ, പരാതി
കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ഓണാഘോഷത്തിനിടയിലുണ്ടായ ഡ്രസ് കോഡ് തര്‍ക്കത്തെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ മര്‍ദനവും ഭീഷണിയും ഏറ്റതായി പരാതി
Malayalam News Live: `പിണറായി വിജയൻ്റെ പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളി'; രാഗേഷ് ജനിക്കും മുൻപ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് താനെന്നും ടി കെ ഗോവിന്ദൻ
പിണറായി വിജയൻ്റെ പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. കണ്ണൂർ ജില്ലാ സെക്രട്ടറി രാഗേഷ് ജനിക്കും മുൻപ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് താനെന്നും തന്നെ വിമർശിക്കും മുൻപ് രാഗേഷ് കണ്ണാടിയിൽ നോക്കണമായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
Malayalam News Live: പരിക്കേറ്റ നിലയിൽ മൃതശരീരം, ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
ഹൈദരാബാദിലെ മൈലാർദേവ്പള്ളിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Malayalam News Live: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ് - മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.