സർക്കാരും ദേവസ്വം ബോർഡും തമ്മിൽ യാതൊരു വിയോജിപ്പുകളുമില്ലെന്ന് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. അരവണ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുമെന്നും വരും തീർത്ഥാടന കാലം അഭിമാനകരമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു
- Home
- News
- Kerala News
- Malayalam News Live: സർക്കാരും ദേവസ്വം ബോർഡും തമ്മിൽ വിയോജിപ്പില്ല, ശബരിമല തീർത്ഥാടനകാലം അഭിമാനകരമാക്കുമെന്നും ജയകുമാർ; 'പ്രസിഡന്‍റ് സ്ഥാനത്ത് തുടരും'
Malayalam News Live: സർക്കാരും ദേവസ്വം ബോർഡും തമ്മിൽ വിയോജിപ്പില്ല, ശബരിമല തീർത്ഥാടനകാലം അഭിമാനകരമാക്കുമെന്നും ജയകുമാർ; 'പ്രസിഡന്‍റ് സ്ഥാനത്ത് തുടരും'

മുഖ്യമന്ത്രി വി ഡി സതീശന്റെ മലപ്പുറത്തേക്കുള്ള ചാർട്ട് വിമാനയാത്ര വിവാദത്തിനിടെ ഇന്ന് മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ വിമാനയാത്ര ചിലവ് ആര് വഹിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
Malayalam News Live: സർക്കാരും ദേവസ്വം ബോർഡും തമ്മിൽ വിയോജിപ്പില്ല, ശബരിമല തീർത്ഥാടനകാലം അഭിമാനകരമാക്കുമെന്നും ജയകുമാർ; 'പ്രസിഡന്‍റ് സ്ഥാനത്ത് തുടരും'
Malayalam News Live: മാസപ്പടി കേസ് - യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിൽ കരുതലോടെ പ്രതികരിച്ച് ഇടതുമുന്നണി, പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും നീക്കം
ഇ ഡി ഇടപെടലിനെ തള്ളിപ്പറയുമെങ്കിലും സംസ്ഥാന പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തെ ഇപ്പോള്‍ തുറന്ന് എതിർക്കേണ്ടതില്ലെന്ന പൊതു നിലപാടിലാണ് ഇടതുമുന്നണി ഘടകക്ഷികൾ. വി ഡി സതീശൻ സർക്കാർ പൂർണ്ണമായും സംഘപരിവാറിന് വഴങ്ങിയെന്ന് ആരോപിക്കുന്ന സിപിഎം ഏരിയ തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
Malayalam News Live: എസ്ഐആർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയെന്ന് റിപ്പോർട്ട്; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് കോൺഗ്രസും സിപിഎമ്മും
എസ്ഐആർ നടപടിക്രമങ്ങളിലും ഫോം ആറിലെ മാറ്റങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ രൂക്ഷ ഭിന്നതയെന്ന് റിപ്പോർട്ട്. മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തി.
Malayalam News Live: ആദ്യം മദ്യവിരുദ്ധ സമിതികളുമായി കൂടിക്കാഴ്ച്ച; സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍
സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍. ആദ്യ ദിവസം മദ്യവിരുദ്ധ സമിതികളുമായാണ് ചര്‍ച്ച നടത്തുന്നത്. എക്സൈസ് മന്ത്രി എം ലിജുവാണ് ചര്‍ച്ച നടത്തുന്നത്
Malayalam News Live: മന്ത്രിമാരുടെ വിദേശ യാത്ര, കെഎം ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി; 'മന്ത്രിമാർ തന്റെ അനുമതിയോടെയാണ് യാത്ര പോയത്'
മന്ത്രിമാരുടെ വിദേശ യാത്രകളെയും കെ.എം ഷാജിയുടെ ആഡംബര കാർ യാത്രയെയും ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. മലപ്പുറത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്കുള്ള തന്റെ ചാർട്ടേഡ് വിമാന യാത്രയ്ക്ക് പണം മുടക്കിയത് ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി
Malayalam News Live: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം; ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ ഒന്നാം പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പ്രതിഭാഗം കേസ് എറണാകുളത്തേക്ക് മാറ്റി എന്ന് കോടതിയിൽ അറിയിച്ചു
Malayalam News Live: നരേന്ദ്രമോദിയുടെ ചിത്രമില്ല; ആയുർവേദ ദിനാചരണ പരിപാടിയിൽ അതൃപ്തി അറിയിച്ച് മേയർ വി വി രാജേഷ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരിപാടിയിൽ ഉപയോഗിക്കാത്തതിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷിന് അതൃപ്തി. പതിനൊന്നാമത് ആയുർവേദ ദിനാചരണ പരിപാടിയിൽ മേയർ വി വി രാജേഷ് അതൃപ്തി അറിയിച്ചു
Malayalam News Live: ആഢംബര കാർ യാത്രാ വിവാദം; ന്യായീകരിച്ച് പിഎംഎ സലാം, 'ഷാജിയുടെ വണ്ടി കേടായതുകൊണ്ട് മറ്റൊരു വണ്ടി നോക്കി'
കെ.എം ഷാജിയുടെ ആഡംബര കാർ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. പശു ചത്താലും മോരിലെ പുളി പോകില്ലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപമെന്ന് സലാം
Malayalam News Live: മാസപ്പടി കേസ്; ഇഡിയുടെ ആവശ്യം സർക്കാരിന്റെ വിവേചനാധികാരമെന്ന് തോമസ് ഐസക്, അന്വേഷണം ബിജെപി-യുഡിഎഫ് ഡീൽ
മാസപ്പടി കേസിൽ ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്
Malayalam News Live: സ്വകാര്യ വാഹന ഉപയോഗം; സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രം
സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രം. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിന്റെ അനുമതി കിട്ടിയത്.
Malayalam News Live: ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.
Malayalam News Live: മാസപ്പടി കേസിൽ ഉത്തരവ് ഇന്നിറങ്ങും
മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കുമെതിരായ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. സർക്കാർ തീരുമാനം കത്തായി ഇന്നായിരിക്കും ഡിജിപിക്ക് കൈമാറുക. ഇതിന് ശേഷം എസ്ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കും.