11:32 PM (IST) Oct 04

Malayalam News Live:പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനാണ് സമരം; വിവാദ പരാമർശവുമായി ഫസൽ ഗഫൂർ

അമിതമായിട്ടുള്ള പാശ്ചാത്യ വൽക്കരണം വേണ്ട. നമുക്ക് അറേബ്യന്‍ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ട. പൂര്‍വീകര്‍ നടന്നതുപോലെ നടന്നാൽ മതിയെന്നും ഫസൽ ​ഗഫൂർ പറഞ്ഞു.

Read Full Story
10:58 PM (IST) Oct 04

Malayalam News Live:സെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട്‌ ഫോണും ചാർജറും കണ്ടെടുത്തു; കേസെടുത്ത് പൊലീസ്

അഞ്ചാം ബ്ലോക്കിന്റെ പിറകുവശത്തു നിന്നാണ് സ്മാർട്ട്‌ ഫോണും ചാർജറും കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.

Read Full Story
10:15 PM (IST) Oct 04

Malayalam News Live:കോൺഗ്രസ് നേതാവ് തങ്കച്ചൻ്റെ വീട്ടിൽ മദ്യവും സ്ഫോടകവസ്തുക്കളും വച്ച സംഭവം - പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

കർണാടകയിലെ കുശാല്‍ നഗറില്‍ വച്ചാണ് ഇയാളെ വയനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം നാളെ ഉച്ചയോടെ അനീഷിനെ കോടതിയില്‍ ഹാജരാക്കും. തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയത് ചർച്ചയായതിന് പിന്നാലെ അനീഷ് ഒളിവില്‍ പോയിരുന്നു.

Read Full Story
10:00 PM (IST) Oct 04

Malayalam News Live:ശബരിമലയെ സംരക്ഷിക്കണം; ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധത്തിന്, മറ്റന്നാൾ മുതൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും പ്രതിഷേധം

മറ്റന്നാൾ മുതൽ വരുന്ന ഞായറാഴ്ച വരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടി നടത്തും. ദേവസ്വം ബോർഡ് രാജിവെക്കുക, ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ പ്രതിഷേധം.

Read Full Story
09:32 PM (IST) Oct 04

Malayalam News Live:സ്വർണ്ണപ്പാളി വിവാദം - ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത് 4 മണിക്കൂർ, എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന് പ്രതികരണം

തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. 2019ൽ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ കൊണ്ടുപോയത്, പണപ്പിരിവ് നടത്തിയത്, സ്പോൺസർഷിപ്പ് നേടിയത് തുടങ്ങിയ വിവരങ്ങൾ വിജിലൻസ് തേടി.

Read Full Story
08:06 PM (IST) Oct 04

Malayalam News Live:മലപ്പുറം മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം

ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Full Story
07:57 PM (IST) Oct 04

Malayalam News Live:സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; മൂന്നാറിൽ വിനോദസഞ്ചാരികളെ മർദിച്ച യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

മർദനത്തിൽ രണ്ടുപേർക്കാണ് സാരമായ പരിക്കേറ്റത്. തമിഴാട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികളുടെ സംഘം കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്. പളളിവാസലിന് സമീപം വച്ച് ഇവരുടെ വാഹനം ഇരുചക്ര വാഹനത്തിന് വഴി നൽകിയിലെന്ന പേരിലായിരുന്നു അതിക്രമം.

Read Full Story
07:38 PM (IST) Oct 04

Malayalam News Live:ടോള്‍ പ്ലാസകളിൽ ഫാസ്‍ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസ്; സുപ്രധാന നിയമഭേദഗതി, യുപിഐ വഴി പണമടച്ചാൽ 25% അധികം നൽകിയാൽ മതി

ഫാസ്റ്റ് ടാ​ഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദ​ഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.യുപിഐ വഴി പണമടച്ചാൽ വാഹനത്തിന്‍റെ ടോള്‍ നിരക്കിന്‍റെ 25ശതമാനം അധികം അടച്ചാൽ മതിയെന്നാണ് പുതിയ ഭേദഗതി. നവംബര്‍ 15 മുതൽ പ്രാബല്യത്തിലാകും

Read Full Story
07:32 PM (IST) Oct 04

Malayalam News Live:കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചു; അമ്മയും മകനും കിണറ്റിൽ വീണു, ആശുപത്രിയിലേക്ക് മാറ്റി

സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ ഇടിച്ചതോടെ സ്കൂട്ടർ യാത്രികരായ അമ്മയും മകനും കിണറ്റിൽ വീഴുകയായിരുന്നു. മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Read Full Story
07:20 PM (IST) Oct 04

Malayalam News Live:ഇന്ത്യയിലുള്ളത് നിയമവാഴ്ച, ബുൾഡോസർ നീതിയല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; 'നിയമപരമാക്കിയതുകൊണ്ടുമാത്രം നീതിയുണ്ടാകണമെന്നില്ല'

ഇന്ത്യയിൽ നിയമവാഴ്ചയാണുള്ളത്, ബുൾഡോസർ നീതിയല്ലെന്നും മൗറീഷ്യസ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെ ഗവായ് പറഞ്ഞു. നിയമവാഴ്ചയെന്നത് ഒരുകൂട്ടം നിയമങ്ങൾ മാത്രമല്ലെന്നും ബി ആർ ഗവായ്

Read Full Story
06:54 PM (IST) Oct 04

Malayalam News Live:സിപിഎം ലോക്കൽ സെക്രട്ടറിയെ മര്‍ദിച്ചെന്ന പരാതി; കൊല്ലം കണ്ണനല്ലൂര്‍ സിഐയ്ക്ക് സ്ഥലം മാറ്റം

കൊല്ലം കണ്ണനല്ലൂര്‍ സിഐ ആന്‍ഡ്രിക് ഗ്രോമിക്കിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് സ്ഥലം മാറ്റി. സിപിഎമ്മിന്‍റെ നെടുമ്പന ലോക്കൽ സെക്രട്ടറി സജീവിനെ മര്‍ദിച്ചെന്ന പരാതിയിൽ ആരോപണ വിധേയനാണ് ആന്‍ഡ്രിക് ഗ്രോമിക്

Read Full Story
06:30 PM (IST) Oct 04

Malayalam News Live:സര്‍ക്കാര്‍ അനുകൂല നിലപാട് വിശദീകരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി വിളിച്ച അടിയന്തര യോഗം മാറ്റിവെച്ചു

ശബരിമല വിഷയത്തിൽ എൻ എസ് എസ് സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിളിച്ച യോഗം മാറ്റിവെച്ചു. ഭൂരിഭാഗം താലൂക്ക് യൂണിയൻ ഭാരവാഹികളും അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്

Read Full Story
05:40 PM (IST) Oct 04

Malayalam News Live:ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് തിരുവോണം ബമ്പറിലൂടെ ഇത്തവണ ഖജനാവിലെത്തിയത്. 75 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ മോശമായിപ്പോയ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാ ടിക്കറ്റുകളും വിറ്റുപോയി

Read Full Story
05:32 PM (IST) Oct 04

Malayalam News Live:ആഗോള അയ്യപ്പ സംഗമം - ഉറപ്പ് ലംഘിച്ച് ദേവസ്വം ബോർഡ്, ഇവന്‍റ് മാനേജ്മെന്‍റിന് 3 കോടി നൽകിയെന്ന വിവരം പുറത്ത്

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വത്തിൻ്റേയും സർക്കാരിന്റെയും പണം എടുക്കില്ലെന്നാണ് ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചത്. മുഴുവൻ തുകയും സ്പോൺസർമാരിൽ നിന്നാണെന്നും പറഞ്ഞിരുന്നു. 

Read Full Story
05:24 PM (IST) Oct 04

Malayalam News Live:ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും വേദരുദ്രൻ, വീട്ടിൽ ആഭിചാരക്രിയകള്‍, അച്ഛനെ ആക്രമിച്ചത് വീടിന്‍റെ രേഖകള്‍ എടുക്കാനെത്തിയപ്പോള്‍

തൃശൂര്‍ മുത്രത്തിക്കരയിൽ അച്‌ഛനെ വെട്ടിയശേഷം മകൻ ആത്മഹത്യാഭീഷണി മുഴക്കിയ സംഭവത്തിൽ ദുരൂഹത. വീട്ടിലെ മുറിയിൽ ആഭിചാരക്രിയ നടത്തിയതിന്‍റെ അടയാളങ്ങള്‍ കണ്ടെത്തി. കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകൾ വശമുള്ള ആളാണ് വിഷ്ണുവെന്നാണ് പൊലീസ് പറയുന്നത്

Read Full Story
05:03 PM (IST) Oct 04

Malayalam News Live:കരൂര്‍ ദുരന്തം; വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി, പൊലീസിന് രൂക്ഷ വിമര്‍ശനം

വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Read Full Story
04:54 PM (IST) Oct 04

Malayalam News Live:'10 ദിവസം മുൻപ് സ്ഥലത്തെത്തി സാധ്യതകൾ ഉറപ്പാക്കി, മുഖത്ത് കുരുമുളക് സ്പ്രേയടിച്ചു, ശ്വാസം മുട്ടിച്ച് കൊന്നു'; ജെസി കൊലപാതകത്തിൽ സാമിന്റെ മൊഴി പുറത്ത്

ഇക്കഴിഞ്ഞ ദിവസം ഒരു സ്ത്രീയുമായി സാം കെ ജോർജ് വീട്ടിലെത്തിയത് ജെസ്സി ചോദ്യം ചെയ്തു. തുടർന്ന് വാക്കുതർക്കം ഉണ്ടായി.

Read Full Story
04:38 PM (IST) Oct 04

Malayalam News Live:അച്ഛനെ വെട്ടി ആത്മഹത്യാഭീഷണി മുഴക്കി മകൻ; വീട്ടിൽ കോഴിത്തല, ആഭിചാരക്രിയയുടെ അടയാളങ്ങളും കണ്ടെത്തി

ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് സ്ഥലത്ത് ആത്മ​​ഹത്യ ഭീഷണി മുഴക്കുന്ന മകനെയായിരുന്നു. ഇതോടെ പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 

Read Full Story
04:31 PM (IST) Oct 04

Malayalam News Live:എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ജി സുകുമാരൻ നായര്‍; യോഗം നേതൃത്വത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ

ശബരിമലയിലെ ഇടത് അനുകൂല നിലപാടിനെതിരെ പ്രതിഷേധമുയരുന്നതിനിടെ എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. നാളെ 11മണിക്ക് എൻഎസ്എസ് ആസ്ഥാനത്താണ് യോഗം

Read Full Story
04:15 PM (IST) Oct 04

Malayalam News Live:സുബീൻ ഗാർ​ഗിനെ വിഷം കൊടുത്തു കൊന്നു? ദുരൂഹതയേറ്റി സഹ​ഗായകൻ ശേഖറിന്റെ മൊഴി; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അസം സർക്കാർ

മരണത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥ് ശർമയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതായും ഗോസാമി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.

Read Full Story