10:56 PM (IST) Nov 09

Malayalam News live:ആര്‍എസ്എസ് ക്യാമ്പിലെ ലൈംഗിക പീഡന പരാതി; യുവാവിന്‍റെ ആത്മഹത്യയിൽ കേസ്, കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരൻ പ്രതി

ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവാവിന്‍റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊൻകുന്നം പൊലീസ് കേസെടുത്തത്

Read Full Story
10:24 PM (IST) Nov 09

Malayalam News live:'ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം'; അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ മന്ത്രി, കയ്യടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്‍റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക്. കേരളത്തിന്‍റേത് വലിയ നേട്ടാമെന്നും മറ്റുള്ളവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണെന്നും ഷെയ്ഖ് നഹ്യാൻ മുബാറക് പറഞ്ഞു

Read Full Story
09:44 PM (IST) Nov 09

Malayalam News live:വന്ദേഭാരത് ട്രെയിനിൽ ഗണഗീതം; സ്കൂളിന് മുന്നറിയിപ്പുമായി മന്ത്രി ശിവൻകുട്ടി, 'ഉപാധികള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാൽ കര്‍ശന നടപടി'

വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ഗണഗീതം പാടിച്ച സംഭവത്തിൽ സ്കൂളിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപാധികൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു

Read Full Story
09:22 PM (IST) Nov 09

Malayalam News live:അദ്വാനിയെ പുകഴ്ത്തി ശശി തരൂര്‍, വിമര്‍ശനത്തിന് പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് ശശി തരൂര്‍ നടത്തിയ പുകഴ്ത്തല്‍ തള്ളി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രവർത്തക സമിതി അം​ഗമായ തരൂരിന് ബാധ്യതയുണ്ടെന്നും പാര്‍ട്ടി വക്താവ് പവൻ ഖേര

Read Full Story
08:59 PM (IST) Nov 09

Malayalam News live:മന്ത്രി കെബി ഗണേഷ്‍കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി

മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തലച്ചിറ അബ്ദുള്‍ അസീസ് അസീസിനെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്

Read Full Story
08:24 PM (IST) Nov 09

Malayalam News live:പാര്‍ട്ടി ഏൽപ്പിച്ച ഉത്തരവാദിത്വത്തിൽ സന്തോഷമുണ്ട്, വിജയം ഉറപ്പിക്കുമെന്ന് ആര്‍ ശ്രീലേഖ, ബിജെപി കോര്‍പ്പറേഷനിൽ അധികാരത്തിലെത്തുമെന്ന് പദ്മിനി തോമസ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിൽ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും പാര്‍ട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ മുൻ ഡിജിപി ആര്‍ ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Read Full Story
08:00 PM (IST) Nov 09

Malayalam News live:മുസ്ലിം ലീഗും കോൺഗ്രസും നേർക്കുനേർ മത്സരിക്കുമോ? രൂക്ഷ തർക്കം കേരളത്തിൽ അധികാരത്തിലുള്ള ഏക കോർപ്പറേഷനിൽ; കണ്ണൂരിൽ അനുനയം സാധ്യമോ?

മൂന്ന് സീറ്റുകൾ അധികം വേണമെന്നാണ് ലീഗിന്റെ ആവശ്യം. സംസ്ഥാനത്ത് യു ഡി എഫ് ഭരണത്തിലുള്ള ഏക കോർപ്പറേഷനിൽ മുസ്ലിം ലീഗും കോൺഗ്രസുമായുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചർച്ച നാളെ നടക്കും

Read Full Story
06:59 PM (IST) Nov 09

Malayalam News live:കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെക്കുന്നു, ബെംഗളൂരു, ചെന്നൈ യാത്രക്കാര്‍ ദുരിതത്തിലാകും

കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് നാളെ മുതൽ ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്

Read Full Story
06:48 PM (IST) Nov 09

Malayalam News live:4 സ്പെഷ്യൽ ട്രെയിനുകൾ, അതിനകത്ത് 6000 യാത്രക്കാർ, ഈ മാസം മൂന്നാം തീയതി ഹരിയാനയിൽ നിന്ന് ബിഹാറിലേക്ക് പോയതെന്തിന്? ചോദ്യങ്ങളുമായി കബിൽ സിബ‌ൽ; മറുപടി

ബിഹാർ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ്, മൂന്നാം തീയതി ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് 4 പ്രത്യേക ട്രെയിനുകൾ എന്തിന് പോയെന്ന ചോദ്യമാണ് കബിൽ സിബൽ ഉയർത്തുന്നത്

Read Full Story
06:46 PM (IST) Nov 09

Malayalam News live:പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; 'കുഞ്ഞിനും അമ്മയ്ക്കും അണുബാധ ലക്ഷണങ്ങൾ ഇല്ലായിരുന്നു', വിശദീകരണവുമായി ആശുപത്രി അധികൃതര്‍

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി അണുബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍

Read Full Story
06:36 PM (IST) Nov 09

Malayalam News live:റോഡ് അറ്റക്കുറ്റ പണിക്കെത്തിയ എംഎൽഎയെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍, വാക്കേറ്റം, പ്രതിഷേധം

എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് അറ്റക്കുറ്റ പണിക്കെത്തിയവരെ സിപിഎം പ്രവർത്തകർ തടഞ്ഞു.മലപ്പുറം തിരൂർ എംഎൽഎ കുറുക്കോളി മൊയ്ദീനെയും സംഘത്തെയും ആണ് തടഞ്ഞത്. കുറുകോൾ-ഓട്ടുകരപ്പുറം റോഡ് അറ്റകുറ്റപ്പണിക്ക് എത്തിയപ്പോഴാണ് സംഭവം

Read Full Story
05:51 PM (IST) Nov 09

Malayalam News live:ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും, കീഴ്ശാന്തിയായി വരുന്നവര്‍ മേൽശാന്തിയെ സഹായിച്ചാൽ മാത്രം മതി, ചുമതലകൾ നിര്‍വചിച്ചു നൽകും;കെ ജയകുമാര്‍

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാ‍ർ. ഓരോരുത്തരുടെയും ചുമതലകൾ നിർവചിച്ചു നൽകും. അവരവരുടെ ജോലികൾ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കുമെന്നും കെ ജയകുമാര്‍

Read Full Story
05:38 PM (IST) Nov 09

Malayalam News live:എന്‍ഡിഎയില്‍ ഭിന്നത; തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ബിഡിജെഎസ്, 20 സീറ്റില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

തിരുവനന്തപുരത്ത് എന്‍ഡിഎയില്‍ ഭിന്നത. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്

Read Full Story
05:02 PM (IST) Nov 09

Malayalam News live:'ആരോഗ്യ മേഖലയെ ആളക്കൊല്ലി സംവിധാനമാക്കി, നാലുദിവസത്തിനിടെ നഷ്ടപ്പെട്ടത് രണ്ട് വിലപ്പെട്ട ജീവൻ'; വിമർശനവുമായി കെസി വേണുഗോപാൽ

ആരോഗ്യ മേഖലയെ ആളക്കൊല്ലി സംവിധാനമാക്കിയെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍

Read Full Story
04:39 PM (IST) Nov 09

Malayalam News live:അടുത്ത 3 മണിക്കൂർ ശ്രദ്ധിക്കുക, തിരുവനന്തപുരമടക്കം 5 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് അറിയിപ്പ്

Read Full Story
04:39 PM (IST) Nov 09

Malayalam News live:തലസ്ഥാനം പിടിക്കാൻ പ്രമുഖരെ ഇറക്കി ബിജെപി; മുൻ ഡിജിപി ആര്‍ ശ്രീലേഖയും പദ്മിനി തോമസും മത്സരിക്കും, ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലത്ത് മുൻ ഡിജിപി ആര്‍ ശ്രീലേഖയും പാളയത്ത് പദ്മിനി തോമസും മത്സരിക്കും

Read Full Story
04:19 PM (IST) Nov 09

Malayalam News live:വന്ദേഭാരതിലെ ഗണഗീതം; 'ബലികുടിരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ട്, അതൊന്നും ദേശാഭക്തി ഗാനം ആക്കിയില്ലലോ', പ്രതികരിച്ച് വി ശിവൻകുട്ടി

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടിയ വിഷയത്തില്‍ പ്രതികരണവുമായി വിദ്യാഭ്യസ മന്ത്രി വി ശിവന്‍ കുട്ടി

Read Full Story
03:53 PM (IST) Nov 09

Malayalam News live:ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വീട്ടിലേക്ക് പാൽ വാങ്ങാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നന്ദൻ.

Read Full Story
03:41 PM (IST) Nov 09

Malayalam News live:വീട് നിര്‍മ്മിക്കാൻ മണ്ണെടുത്തു, നിർധന കുടുംബത്തിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ പിഴ; ജയിലില്‍ കിടക്കാമെന്ന് വീട്ടമ്മ

വീട് നിർമ്മിക്കാൻ മണ്ണെടുത്തതിന് നിർധന കുടുംബത്തിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ പിഴ

Read Full Story
02:36 PM (IST) Nov 09

Malayalam News live:മോഷ്ടാവ് അകത്തുകടന്നത് വീട്ടുകാർ പള്ളിയില്‍ പോയ സമയത്ത്, വള മുറിച്ചെടുക്കുന്നതിനിടെ വയോധികയുടെ കൈ മുറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം കുറിച്ചിയിൽ വീട്ടിൽ കയറി വയോധികയുടെ വള മോഷ്ടിച്ചു. സ്വാമിക്കവലയിൽ താമസിക്കുന്ന അന്നമ്മയുടെ വളയാണ് മോഷ്ടിച്ചത്

Read Full Story