വീട്ടുതർക്കത്തിനിടെ ഭർതൃപിതാവാണ് ഭാര്യയെയും മരുമകളെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
- Home
- News
- Kerala News
- Malayalam News Live Updates: പിറവത്ത് മുനിസിപ്പൽ കൗൺസിലർക്ക് കുത്തേറ്റു; ആക്രമിച്ചത് ഭർതൃപിതാവ്, കസ്റ്റഡിയിലെടുത്ത് പൊലീസ്
Malayalam News Live Updates: പിറവത്ത് മുനിസിപ്പൽ കൗൺസിലർക്ക് കുത്തേറ്റു; ആക്രമിച്ചത് ഭർതൃപിതാവ്, കസ്റ്റഡിയിലെടുത്ത് പൊലീസ്

ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നും അറസ്റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും.
Malayalam News Live:പിറവത്ത് മുനിസിപ്പൽ കൗൺസിലർക്ക് കുത്തേറ്റു; ആക്രമിച്ചത് ഭർതൃപിതാവ്, കസ്റ്റഡിയിലെടുത്ത് പൊലീസ്
Malayalam News Live:പെട്രോൾ പമ്പിൽ 500ന്റെയും 100ന്റെയും ഓരോ നോട്ടുകൾ കൊടുത്തു, വൈകിട്ട് ജീവനക്കാർ കണക്ക് നോക്കിയപ്പോൾ കണ്ടത് ഫാൻസി നോട്ടുകൾ, 3 പേർ അറസ്റ്റിൽ
600 രൂപക്ക് ഡീസൽ അടിക്കുന്നു. 500ന്‍റെയും 100ന്‍റേയും ഓരോ നോട്ടുകളാണ് കൊടുക്കുന്നത്. കൂടുതലൊന്നും നോക്കാതെ കിട്ടിയ കാശ് പമ്പ് ജീവനക്കാരൻ ബാഗിലേക്ക് വെക്കുന്നു.
Malayalam News Live:മൂലമ്പിള്ളിയിൽ 2 യുവാക്കൾ കായലിൽ വീണു, ഒരാളെ രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ തുടരുന്നു
ഗുരുതരാവസ്ഥയിലുള്ള വിനിലിനെ ആശുപത്രിയിലേക്ക് മാറ്റി. ഷൈനിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
Malayalam News Live:3 ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
3 ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.
Malayalam News Live:കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ് - അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി
അതേ സമയം, തലശ്ശേരി സബ് ജയിലില്‍ റിമാന്‍റില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പോലീസ് നടപടി തുടങ്ങി. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചക്കുള്ളില്‍ കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും.
Malayalam News Live:മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി, രാത്രി വൈകിയും തെരച്ചിൽ തുടരുന്നു
ഉടൻതന്നെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു. ഫയർഫോഴ്സിന്റെ സ്കൂബ സംഘവും തെരച്ചിൽ നടത്തി. രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.
Malayalam News Live:'ദീപ ലേഖ മരിച്ചത് മനോവിഷമം കാരണം, മാനുഷിക പരിഗണന നോക്കാതെ സ്ഥലം മാറ്റുന്നു'; വിമർശനവുമായി എം വി ഗോവിന്ദൻ
ഇന്ന് രാവിലെ 10 മണിയോടെയാണ് പഞ്ചായത്ത് ഓഫീസിൽ വച്ച് ദീപ ലേഖ കുഴഞ്ഞുവീണത്. ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയെന്ന ഉത്തരവ് ഇന്നലെ വന്നിരുന്നു.
Malayalam News Live:രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം - ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം ആലപിക്കും, ജെൻസീ തലമുറയ്ക്ക് പ്രത്യേക പരിഗണന
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകും. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതിന് മുൻപ് വന്ദേമാതരം ആലപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു
Malayalam News Live:ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ് - രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയിൽ; ഹർജി നാളെ പരിഗണിക്കും
ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട്, പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയെ സമീപിച്ചു. സാങ്കേതിക പിഴവുകൾ തിരുത്തിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നാളെ പരിഗണിക്കും
Malayalam News Live:തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വി മുരളീധരൻ, ഉപ്പ് തിന്നവരായാലും നടപടി ഉറപ്പെന്ന് രാജീവ് ചന്ദ്രശേഖർ
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ അച്ചടക്കനടപടി വേണമെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരൻ. സംഘടനാ നേതാക്കൾക്കെതിരെ വിമർശനം ഉയർന്ന യോഗത്തിൽ, ശക്തമായ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി
Malayalam News Live:പരീക്ഷകൾക്ക് മാറ്റമില്ല, 2 ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ.
Malayalam News Live:വിദ്യാർഥികൾക്കെതിരായ ബലപ്രയോഗം തെറ്റ്, സമരക്കാരുമായി സർക്കാർ ചർച്ച നടത്തണം; ജാർഖണ്ഡിലെ പിഎസ്‍സി പ്രതിഷേധത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രതിഷേധത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികൾക്കെതിരായ ബലപ്രയോഗം തെറ്റാണെന്നും, സർക്കാർ അവരുമായി ചർച്ച നടത്തി പ്രശ്നപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Malayalam News Live:'രാജേഷിന്റെ കുടുംബം അനാഥമാകാൻ പാടില്ല, ഭാര്യയ്ക്ക് ജോലി നൽകണം, കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണം'; രാജേഷിന്റെ വീട്ടിലെത്തി പിണറായി വിജയൻ
ബാങ്ക് വായ്പ തിരിച്ചടക്കാൻ സർക്കാർ സഹായം വേണം. രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകണം അത് നീട്ടിക്കൊണ്ടുപോകരുതെന്നും ജോലി താൽകാലികമായ വലിയ ആശ്വാസം ആകുമെന്നും പിണറായി വിജയൻ പറഞ്ഞു.
Malayalam News Live:ഇടുക്കിയിൽ മഴയ്ക്ക് ശമനം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു
ഇടുക്കി ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചതിനെ തുടർന്നാണ് തീരുമാനം
Malayalam News Live:കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ് മരിച്ചത്.
Malayalam News Live:വിദ്യാർഥി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിന് മുന്നിൽ വഴങ്ങി കേന്ദ്രം, ആഭ്യന്തരമന്ത്രി സഭയിലെത്തും, മറുപടി പറയുമെന്നും റിജിജു; പ്രതിഷേധം തുടർന്ന് പ്രതിപക്ഷം
വിദ്യാർഥി പ്രതിഷേധ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയെങ്കിലും, പ്രതിപക്ഷം പ്രതിഷേധം തുടർന്നു
Malayalam News Live:അർജുൻ ആയങ്കിക്ക് കുരുക്ക് മുറുകുന്നു; ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും
അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുമെന്ന് റൂറൽ എസ് പി.
Malayalam News Live:കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ
കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ. റവന്യൂ കമ്മീഷണറുമായും ജില്ലാ കലക്ടറുമായും വിഷയം സംസാരിച്ചെന്നും മന്ത്രി
Malayalam News Live:സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാട്ടർ ടാങ്ക് പൊളിച്ചുനീക്കി; വീടും വില്ലേജ് ഓഫീസ് മതിലും തകർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്
കൊല്ലങ്കോട് പഴക്കം ചെന്ന കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. ടാങ്ക് തകർന്നുവീണതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലജ് ഓഫീസിൻ്റ മതിലും ഗേറ്റും പൂർണമായും തകരുകയും ചെയ്തു.
Malayalam News Live:വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടും, കോൺഗ്രസുകാർ ഇറ്റാലിയൻ നാഷണൽ ആന്തം പാടട്ടെ; രാജീവ് ചന്ദ്രശേഖർ
വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ