11:49 PM (IST) Apr 13

കർണാടകയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു

ഇന്ന് രാവിലെ ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി പീഡിപ്പിക്കപ്പെട്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

കൂടുതൽ വായിക്കൂ
11:48 PM (IST) Apr 13

കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിയെ എടുത്തുകൊണ്ടുപോയി കൊന്ന യുവാവിനെ തെളിവെടുപ്പിനിടെ പൊലീസ് വെടിവെച്ചുകൊന്നു

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കണ്ടെത്തിയിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസുകാർ പറയുന്നു.

കൂടുതൽ വായിക്കൂ
11:37 PM (IST) Apr 13

ബെവ്കോ ഔ‍ട്ട്ലെറ്റിൽ പെൺകുട്ടിയെ വരിനിർത്തിയത് അച്ഛനെന്ന് സ്ഥിരീകരിച്ചു; ഹാജരാകാൻ നിര്‍ദേശിച്ചതായി പൊലീസ്

തൃത്താല മാട്ടായി സ്വദേശിയാണ് ഇയാളെന്നും നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

കൂടുതൽ വായിക്കൂ
11:22 PM (IST) Apr 13

വാഹനത്തിന് മുന്നിൽ ബൈക്ക് ബ്രേക്ക് ഡൗണായി; കണ്ണൂരിൽ 8 പേരടങ്ങുന്ന സംഘം 19കാരനെ തടഞ്ഞുവെച്ച് മർദിച്ചു, കേസ്

 പ്രതികളുടെ വാഹനത്തിനു മുന്നിൽ റബീഹിന്റെ ബൈക്ക് ബ്രേക്ക് ഡൗൺ ആയതിനെ തുടർന്നുണ്ടായ തർക്കമാണ് കയ്യേറ്റ ത്തിലേക്ക് നയിച്ചത്. 

കൂടുതൽ വായിക്കൂ
10:55 PM (IST) Apr 13

മദ്യലഹരിയിൽ ബൈക്ക് യാത്രികർ, എതിർദിശയിലെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചു; ഒരു സ്ത്രീയുൾപ്പെടെ 5 പേർക്ക് പരിക്ക്

താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിന് സമീപം അണ്ടോണ റോഡിൽ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് തെറ്റായ ദിശയിൽ എത്തിയ ബൈക്ക് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ച് 5 പേർക്ക് പരുക്കേറ്റു.

കൂടുതൽ വായിക്കൂ
10:47 PM (IST) Apr 13

കേസരി എസ്എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റ്; ന്യൂസ്18 കേരളവും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും ചാമ്പ്യന്മാർ

അഞ്ച് ദിവസമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റിൽ തലസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങൾ പങ്കെടുത്തു.

കൂടുതൽ വായിക്കൂ
10:35 PM (IST) Apr 13

കുളത്തിലെ ദുർഗന്ധം വമിക്കുന്ന മലിനജലത്തിൽ 50അടി താഴ്ചയിലേക്ക് മുങ്ങി മണ്ണുമാന്തിയന്ത്രം, ഡ്രൈവർക്ക് അത്ഭുതരക്ഷ

പേരൂർക്കട അടുപ്പുകൂട്ടാൻ പാറയ്ക്കു സമീപം പാറക്കുളത്തിലെ ചെളി നീക്കുന്നതിനായി തിരുവല്ലത്ത് നിന്നും എത്തിച്ച മണ്ണുമാന്തിയന്ത്രമാണ് കഴിഞ്ഞ ദിവസം കുളത്തിന്‍റെ ഒരു വശത്തെ ചെളി വാരുന്നതിനിടെ അമ്പതടി താഴ്ചയിലേക്ക് മുങ്ങിത്താഴ്ന്നത്

കൂടുതൽ വായിക്കൂ
10:30 PM (IST) Apr 13

സുരാജ് വെഞ്ഞാറമൂട് - ഷറഫുദീൻ കോമ്പോ; പടക്കളത്തിലെ പാട്ടെത്തി

ചിത്രം മെയ് 2ന് തിയറ്ററുകളിൽ എത്തും.

കൂടുതൽ വായിക്കൂ
10:17 PM (IST) Apr 13

കലക്ടറുടെ ഇടപെടൽ, അടിച്ചില്‍ തൊട്ടി, വീരാം കുടി, വെട്ടി വിട്ടകാട് ഉന്നതി നിവാസികൾക്ക് വൈദ്യുതിയും ഭൂമിയും

തൃശൂര്‍ ജില്ലയിലെ അവസാന ഗ്രാമമാണ് വെട്ടി വിട്ടകാട്. 11 കുടുംബങ്ങളും അവരുടെ ഉപകുടുംബങ്ങളുമായി ഏകദേശം 40 പേരാണ് ഇവിടെ താമസിക്കുന്നത്. തമിഴ്‌നാട്ടില്‍ക്കൂടി കയറി വേണം ഇവിടെ എത്താന്‍. ഈ ഉന്നതി സന്ദര്‍ശിക്കുന്ന ആദ്യ ജില്ലാ കലക്ടര്‍ കൂടിയാണ് അര്‍ജുന്‍ പാണ്ഡ്യന്‍

കൂടുതൽ വായിക്കൂ
10:15 PM (IST) Apr 13

പാലിയേക്കര ടോൾ പ്ലാസയിൽ കാർ നിർത്തിയിട്ട് ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമം, അസഭ്യം; യാത്രികർക്കെതിരെ കേസ്

ടോൾപ്ലാസയിലെത്തിയ കാർ, ടോൾബൂത്ത് കടന്നതിനു ശേഷം ട്രാക്കിൽ നിർത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കാർയാത്രക്കാർ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കൂടുതൽ വായിക്കൂ
10:04 PM (IST) Apr 13

കാറ്റും മഴയും: കാട്ടകാമ്പാലിലും കൊച്ചന്നൂരിലും വ്യാപക നാശനഷ്ടം

മരം പൊട്ടി വീണ് വീടുകള്‍ക്കും ചിറയ്ക്കല്‍ സെന്ററിലെ ട്രാന്‍സ്‌ഫോര്‍മറിനും കേടുപാടുകള്‍ സംഭവിച്ചു. അറുപതിലേറെ കെ.എസ്.ഇ.ബി. പോസ്റ്റുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.

കൂടുതൽ വായിക്കൂ
09:46 PM (IST) Apr 13

പട്ടാമ്പിയിലെ ബെവ്കോ ഔ‍ട്ട്ലെറ്റിൽ 10 വയസ് പ്രായം തോന്നിക്കുന്ന കുട്ടി ക്യൂവിൽ; ദൃശ്യങ്ങൾ പുറത്ത്

ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. 

കൂടുതൽ വായിക്കൂ
09:44 PM (IST) Apr 13

മിന്നലടിച്ച മൂന്നാമനാര് ? ഈ മുഖംമൂടിക്കാരനോ ? അതോ ഡിക്ടറ്റീവ് ഉജ്ജ്വലനോ ?

മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ കീഴിൽ വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിക്ടറ്റീവ് ഉജ്ജ്വലൻ.

കൂടുതൽ വായിക്കൂ
09:21 PM (IST) Apr 13

വാനിന് മുകളിൽ കൂട്ടത്തോടെ കയറിയിരുന്ന് ആഘോഷം, ഗ്യാപ്പ് റോഡിൽ വീണ്ടും അപകടയാത്ര

തമിഴ്നാട് റജിസ്ട്രേഷൻ വാഹനത്തിലായിരുന്നു അപകട യാത്ര. കോതമംഗലം സ്വദേശികളായ സഞ്ചാരികളാണ് അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്

കൂടുതൽ വായിക്കൂ
09:20 PM (IST) Apr 13

ഒരേയൊരു ലക്ഷ്യം ട്രംപിനെ കൊല്ലണം, 17 കാരനാൽ ആദ്യം കൊല്ലപ്പെട്ടത് അച്ഛനും അമ്മയും, ആവശ്യം പദ്ധതിക്കുള്ള പണം

ഫെഡറൽ അധികൃതർ മുദ്രവെച്ച കവറിൽ കോടതിയിൽ സമര്‍പ്പിച്ച രേഖകളിലാണ് ഞെട്ടിക്കുന്ന സംഭവം വിവരിക്കുന്നത്.

കൂടുതൽ വായിക്കൂ
08:53 PM (IST) Apr 13

ഓശാന പ്രദക്ഷിണം തടഞ്ഞ സംഭവം: 'സുരക്ഷാനടപടിയുടെ ഭാ​ഗം, രാഷ്ട്രീയമായി കാണേണ്ടതില്ല': രാജീവ് ചന്ദ്രശേഖർ

ദില്ലി സേക്രഡ് ഹാർട്ട് പള്ളിയിൽ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ച സംഭവം സുരക്ഷാ നടപടിയുടെ ഭാ​ഗമായിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

കൂടുതൽ വായിക്കൂ
08:47 PM (IST) Apr 13

വലിയങ്ങാടിയിലെ തൊഴിലാളികളോടൊപ്പം ബാബു ആന്‍റണി; ഒപ്പം ചന്തയുടെ ഓർമയും

സൂപ്പർ‍ഹിറ്റായ 'ചന്ത' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയങ്ങാടിയില്‍ വന്നതിന്‍റെ അനുഭവങ്ങള്‍ ബാബു ആന്‍റണി പങ്കുവച്ചു.

കൂടുതൽ വായിക്കൂ
08:41 PM (IST) Apr 13

വീട്ടുകാർ ബന്ധുവീട്ടിൽ, അടച്ചിട്ട വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് കവർന്നത് 35 പവൻ സ്വർണം

വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടപ്പ് മുറിയുടെ ലോക്ക് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്

കൂടുതൽ വായിക്കൂ
08:36 PM (IST) Apr 13

രണ്ട്, നാല്, എട്ട് ഗ്രാം ശബരിമല ശ്രീകോവലിൽ പൂജിച്ച സ്വര്‍ണ ലോക്കറ്റുകൾ; വിഷു ദിനം മുതൽ വിതരണം, വിവരങ്ങൾ അറിയാം

വിതരണത്ഘാടനം രാവിലെ 8 മണിക്ക് കൊടിമരചുവട്ടിൽ ദേവസ്വം - സഹകരണ - തുറമുഖ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും.

കൂടുതൽ വായിക്കൂ
08:25 PM (IST) Apr 13

പാലുമായി പോയിരുന്ന ബൈക്കിന് പിന്നില്‍ അമിത വേഗത്തിലെത്തിയ മീൻ വണ്ടി ഇടിച്ചു കയറി, 50കാരന് ദാരുണാന്ത്യം

പാലുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ മീനുമായി വന്ന പിക്അപ് വാഹനം ഇടിച്ചു കയറുകയായിരുന്നു

കൂടുതൽ വായിക്കൂ