ഒരു ബിജെപി പ്രവർത്തകന് കൈയ്ക്ക് വെട്ടേൽക്കുകയും ഒരു സിപിഎം പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു. പുനലൂർ ശാസ്താംകോണം വാർഡിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- News
- Kerala News
- Malayalam News Live: സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡ് വെക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഎം സംഘർഷം; രണ്ടുപേർക്ക് പരിക്ക്
Malayalam News Live: സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡ് വെക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഎം സംഘർഷം; രണ്ടുപേർക്ക് പരിക്ക്

പത്തനംതിട്ട: ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ.സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി.പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപ്പോകാന്‍ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻഡിആര്‍എഫിന്റെ ആദ്യ സംഘം സന്നിധാനത്തെത്തി.
Malayalam News Live:സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡ് വെക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഎം സംഘർഷം; രണ്ടുപേർക്ക് പരിക്ക്
Malayalam News Live:മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു; പ്രതി ഓടിരക്ഷപ്പെട്ടു
നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും മറ്റേയാൾക്ക് കൈക്കുമാണ് കുത്തേറ്റത്. രാമനാട്ടുകരയിലാണ് സംഭവം. പരിക്കേറ്റ രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Malayalam News Live:അനിശ്ചിതത്വം നീങ്ങി; കാത്തിരുന്നവർക്ക് അവസാന നോക്ക് കാണാം, എഡ്വിൻ ഗ്രേഷ്യസിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
മൃതദേഹം സംബന്ധിച്ച അനിശ്ചിതത്വം കാരണം പ്രതിസന്ധിയിലായ കുടുംബത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വ്യവസായി ഉൾപ്പെടെ ഇടപെട്ടതും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതും.
Malayalam News Live:ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് - മംഗളൂരുവിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥി മാലികിനെ കണ്ടെത്തി
ഈ മാസം 13നാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായ മാലികിനെ കാണാതായത്. മൂന്നര ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്. യേനപോയ ആയുഷ് ക്യാമ്പസിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് നാച്ചുറോപതി ആൻഡ് യോഗിക്ക് സയൻസ് വിദ്യാർത്ഥിയായിരുന്നു മാലിക്ക്.
Malayalam News Live:'പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്'; സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി
ജില്ലാ പഞ്ചായത്ത് സീറ്റ് നിഷേധിച്ചതില്‍ ആണ് പ്രതിഷേധം. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്. പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്ന് ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Malayalam News Live:സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്, സുഹൃത്തിനെ അറസ്റ്റ് ചെയ്തു
സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി സിജോയെയാണ് സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മദ്യ ലഹരിയിൽ സിജോയെ ഫ്രാൻസി കോടാലികൊണ്ട് തലക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Malayalam News Live:സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് വൈഷ്ണ സുരേഷ്; കോടതിക്ക് നന്ദിയുണ്ടെന്നും പ്രതികരണം
വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് പിന്നാലെയാണ് വൈഷ്ണയുടെ പ്രതികരണം. വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവില്‍ പറയുന്നു.
Malayalam News Live:ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; കണ്ണൂരിൽ ലീഗ് നേതാവ് ബിജെപിയിൽ ചേർന്നു
കണ്ണൂരിൽ ലീഗ് നേതാവ് ഉമർ ഫാറൂഖ് ബിജെപിയിൽ ചേർന്നു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
Malayalam News Live:ത്വലാഖ്-ഇ-ഹസൻ; വിമർശനവുമായി സുപ്രീംകോടതി, കടുത്ത വിവേചന രീതികൾ ഉണ്ടെങ്കിൽ ഇടപെടുമെന്ന് മുന്നറിയിപ്പ്
പരിഷ്കൃതസമൂഹത്തിന് തുടരാൻ കഴിയുന്നതാണോ ഇതെന്നും കടുത്ത വിവേചന രീതികൾ ഉണ്ടെങ്കിൽ ഇടപെടുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 2025 ലും ഇക്കാര്യങ്ങൾ അനുവദിക്കണോ എന്ന് ചോദിച്ച കോടതി വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടുമെന്ന സൂചനയും നൽകി.
Malayalam News Live:പതിനാറുകാരനെ ഭീകരവാദ സംഘടനയില്‍ ചേരാൻ നിർബന്ധിച്ച് അമ്മയും സുഹൃത്തും; കേസ് എൻഐഎക്ക് കൈമാറും
പതിനാറുകാരനെ ഐഎസിലേക്ക് ചേരാൻ അമ്മയും സുഹൃത്തും ചേർന്ന് നിർബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും. ഇതുസംബന്ധിച്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകും.
Malayalam News Live:പട്ടാപ്പകൽ വൻ കൊള്ള - ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി കവർന്നു, ഞെട്ടിക്കുന്ന സംഭവം ബെംഗളൂരുവിൽ
സ്വകാര്യ കമ്പനിയുടെ വാനിൽ വന്ന് ഇറങ്ങിയവരാണ് പണം കവർന്നത്. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
Malayalam News Live:ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം - ഉത്തരവാദിത്തം ആർസിബിക്ക്, കുറ്റപത്രം തയ്യാറാക്കി കർണാടക സിഐഡി
കർണാടക പൊലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.
Malayalam News Live:വീട്ടിൽ വലിയൊരു സംഭവം നടന്നെന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയത് ഫ്രാൻസിസ്, തുണികൊണ്ട് മൂടിയ നിലയിൽ സിജോയുടെ മൃതദേഹം, അറസ്റ്റിൽ
മദ്യപാനത്തിനിടെ ഫ്രാൻസിസും കൊല്ലപ്പെട്ട ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
Malayalam News Live:ഇറാൻ അവയവക്കടത്ത് കേസ് - അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ 2 ആഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്ത് എന്‍ഐഎ കോടതി
അവയവക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും ഇന്ത്യയില്‍ നിന്ന് അവയക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടു പോയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി.
Malayalam News Live:ശ്വാസം മുട്ടി ദില്ലി - വായുമലിനീകരണം രൂക്ഷം; വായു ഗുണനിലവാര തോത് ഗുരുതര വിഭാഗത്തിനടുത്ത്
ദില്ലിയിൽ വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. 392 ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി എക്യുഐ
Malayalam News Live:`യക്ഷഗാന കലാകാരന്മാർ സ്വവർഗാനുരാഗികൾ', വിവാദ പരാമർശവുമായി പ്രൊഫ. പുരുഷോത്തമ ബിലിമാലെ
യക്ഷഗാന കലാകാരന്മാർ സ്വവർഗാനുരാഗികളെന്ന വിവാദ പരാമർശം നടത്തി പ്രൊഫ. പുരുഷോത്തമ ബിലിമാലെ. മൈസൂരുവിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് പരാമർശം നടത്തിയത്.
Malayalam News Live:റോഡിലൂടെ പോയ യാത്രക്കാരന്റെ ചെവിക്ക് കടിച്ച് വളർത്തുനായ, സംഭവം എറണാകുളത്ത്
വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു. എറണാകുളത്ത് പള്ളുരുത്തിയിലാണ് സംഭവം. പള്ളുരുത്തി സ്വദേശിയായ പി കെ ഹാഷിബിനാണ് കടിയേറ്റത്.
Malayalam News Live:അമിതവേഗത്തിൽ എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു
കോഴിക്കോട് കുന്നമംഗലം പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നരിക്കുനി സ്വദേശിയായ വഫ ഫാത്തിമയാണ് മരിച്ചത്.
Malayalam News Live:ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ല; മാല ഊരിയവരോട് മാപ്പ് ചോദിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ
ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
Malayalam News Live:വാഴത്തോപ്പ് സ്കൂൾ ബസ് അപകടം - ഉണ്ടായത് ദാരുണമായ സംഭവം; മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്
ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്. സംഭവസമയത്ത് രണ്ട് അധ്യാപകരും ആയമാരും ഉണ്ടായിരുന്നെന്നും സ്കൂൾ അധികൃതർ പറഞ്ഞു