പാലക്കാട് കപ്പൂർ കാഞ്ഞിരത്താണിയിൽ മൂന്ന് കടകളിൽ മോഷണം. കോഴിക്കരയിലെ പലചരക്ക് കടകളിലും ഹോട്ടലിലുമാണ് മോഷണം നടന്നത്
- Home
- News
- Kerala News
- Malayalam News live: കടകളില്‍ കയറി മോഷണം; പണവും അരിയും സിഗരറ്റും ഉൾപ്പെടെ കൊണ്ടുപോയി, മോഷ്ടാവിനായി തെരച്ചിൽ
Malayalam News live: കടകളില്‍ കയറി മോഷണം; പണവും അരിയും സിഗരറ്റും ഉൾപ്പെടെ കൊണ്ടുപോയി, മോഷ്ടാവിനായി തെരച്ചിൽ

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഈ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കാനും തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
Malayalam News live: കടകളില്‍ കയറി മോഷണം; പണവും അരിയും സിഗരറ്റും ഉൾപ്പെടെ കൊണ്ടുപോയി, മോഷ്ടാവിനായി തെരച്ചിൽ
Malayalam News live: ജി സുധാകരനെതിരായ സൈബർ ആക്രമണം, പൊലീസ് കേസെടുത്തു
ജി സുധാകരന് എതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലിസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല
Malayalam News live: ബസ് സ്റ്റാന്‍ഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിക്കും, പിന്നാലെ പൊളിച്ച് വിൽക്കും; പ്രതികൾ പൊലീസിന്‍റ പിടിയില്‍
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം പിടിയിൽ
Malayalam News live: ഫോട്ടോ എടുക്കാനായി മാല ഊരിവാങ്ങി, പിന്നെ കടന്നുകളഞ്ഞു, കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ
അതിരമ്പുഴയിൽ കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജിൻസ് തോമസാണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഏറ്റുമാനൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Malayalam News live: ഉത്തരേന്ത്യയിൽ ഛഠ് പൂജ ആഘോഷങ്ങൾക്ക് തുടക്കം, ആശംസയറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും
സൂര്യദേവനെ ആരാധിക്കുന്ന ഛഠ് പൂജ ആഘോഷങ്ങൾക്ക് ഉത്തരേന്ത്യയിൽ തുടക്കമായി. ഛഠ് പൂജ ആശംസകൾ നേർന്ന പ്രധാനമന്ത്രി ബീഹാറിലെ ജനങ്ങൾക്ക് പ്രത്യേകം ആശംസകളും നേർന്നു.
Malayalam News live: ഫ്ലൈ ഓവറിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലി തർക്കം; സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു, കേസെടുത്ത് പൊലീസ്
ഫ്ലൈ ഓവറിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
Malayalam News live: 18കാരൻ വീട്ടിലുണ്ടായിരുന്ന സമയത്ത് ഇടുക്കിയിൽ കൂറ്റൻപാറ അടർന്ന് വീണ് വീട് തകർന്നു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പതിനെട്ടുകാരൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്. പാറ അടർന്ന് വീഴുന്ന ശബ്ദം കേട്ട് കുട്ടി വീടിന് പുറത്തേക്ക് ഓടിയതിനാൽ വലിയൊരു അപകടം ഒഴിവായി. അതേസമയം, പ്രദേശത്ത് ഭീഷണിയായ പാറകൾ ഇനിയുമുണ്ട്.
Malayalam News live: ലത്തീൻ സഭ കൊച്ചി രൂപത ബിഷപ്പായി ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ പ്രഖ്യാപിച്ചു
ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ ലത്തീൻ സഭയുടെ കൊച്ചി രൂപത പുതിയ ബിഷപ്പായി പ്രഖ്യാപിച്ചു. കൊച്ചി രൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിൽപ്പ് ജെയിസ് റാഫേൽ ആനാപറമ്പിൽ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
Malayalam News live: തടഞ്ഞില്ല; പാലക്കാട് റോഡ് ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പങ്കെടുത്ത് നഗരസഭ ചെയർപേഴ്സണും
രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു.
Malayalam News live: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം, പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും
കോട്ടയം മീനച്ചിലിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അയൽവാസിക്ക് കോടതി 20 വർഷം കഠിന തടവ് വിധിച്ചു
Malayalam News live: ശബരിമല സ്വർണക്കൊള്ള - പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു, എല്ലാം ആഭരണങ്ങൾ
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണം ആഭരണങ്ങളാണ്.
Malayalam News live: 1,89,999രൂപ വാങ്ങി വഞ്ചിച്ചു; മരട് സ്വദേശിനിയായ ജസ്റ്റിനയ്ക്ക് ടൂറിസം സർവീസ് സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
എറണാകുളം മരട് സ്വദേശിനിയായ ജസ്റ്റിന ഫെർണാണ്ടസ്, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡവ്സ് വക്കേഷൻ (Doves Vacation) എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. 1,89,999രൂപ നൽകിയാണ് എതിർകക്ഷിയിൽ നിന്ന് ഉപഭോക്താവ് വക്കേഷൻ ക്ലബ് മെംബെർഷിപ്പ് എടുത്തത്
Malayalam News live: അറസ്റ്റിലായ മഞ്ചേരി സ്വദേശി എത്തിയത് എന്തിന്? ഫ്രഷ് കട്ട് തീവെപ്പിൽ അട്ടിമറി ആരോപണവുമായി സമരസമിതി
താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിലെ സംഘര്‍ഷത്തിൽ അട്ടിമറി ആരോപണവുമായി സമര സമിതി. കേസിൽ അറസ്റ്റിലായ മഞ്ചേരി സ്വദേശി സൈഫുള്ളയെ അറിയില്ലെന്നും ഇയാൾ എന്തിനാണ് എത്തിയതെന്ന് അന്വേഷിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു
Malayalam News live: സഹപ്രവർത്തകയുടെ പരാതിയിൽ അച്ചടക്ക നടപടി, പിന്നാലെ എൻ വി വൈശാഖന് പാർട്ടിയിൽ സ്ഥാനക്കയറ്റം
എൻ വി വൈശാഖന് പാർട്ടിയിൽ സ്ഥാനക്കയറ്റം. സഹപ്രവർത്തകയുടെ പരാതിയിൽ അച്ചടക്ക നടപടി നേരിട്ടിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്ന് പിന്നീട് പാർട്ടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥാനക്കയറ്റം.
Malayalam News live: സ്വർണക്കൊള്ള കേസ്; പ്രത്യേക അന്വേഷണ സംഘം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷൻസിൽ, ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ്
സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പ്രത്യേക അന്വേഷണ സംഘം
Malayalam News live: ലക്കിടിയിൽ വാഹന പരിശോധന - മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും അറസ്റ്റിൽ
കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ് വി പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എകെ (30)എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു.
Malayalam News live: പിഎം ശ്രീ വിവാദം - വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്, ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച് സമരക്കാർ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധ മാര്‍ച്ച്
Malayalam News live: ശ്രീരാഗിന് കണ്ണീരോടെ വിട നൽകി നാട്, സംസ്കാരം തേവലക്കരയിലെ തറവാട്ടുവളപ്പിൽ പൂർത്തിയായി, ഇന്ദ്രജിത്തിനായി തെരച്ചിൽ തുടരുന്നു
കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് ശ്രീരാഗിനെ അവസാനമായി കാണാൻ എത്തിച്ചേർന്നത്. 11 മണിയോടെ സംസ്കാര ചടങ്ങുകൾ തറവാട്ട് വളപ്പിൽ നടന്നു.
Malayalam News live: പിഎം ശ്രീ വിവാദം - ഒപ്പിട്ടതിൽ തെറ്റില്ല, കേന്ദ്ര സഹായം ഔദാര്യമല്ല, കിട്ടേണ്ട പണം കിട്ടണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് കെ തോമസ്
പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് കെ തോമസ്
Malayalam News live: പാക് അതിർത്തിയിൽ ഇന്ത്യയുടെ സൈനികാഭ്യാസം, വ്യോമ മേഖലയിൽ നിയന്ത്രണവുമായി പാക് സർക്കാരും
പാക് അതിർത്തി മേഖലയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ സൈനികാഭ്യാസം. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള മേഖലയിലാണ് മൂന്ന് സേനകളും പങ്കെടുക്കുന്ന സൈനികാഭ്യാസം നടക്കുന്നത്.