11:35 PM (IST) Nov 27

Malayalam News live:ശബരിമല തിരക്ക് നിയന്ത്രണം; വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുത്, കർശന നിർദേശവുമായി ഹൈക്കോടതി

ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തില്‍ കർശന നിർദേശവുമായി ഹൈക്കോടതി

Read Full Story
11:16 PM (IST) Nov 27

Malayalam News live:'കൃത്രിമ ജനവിധി, വിശ്വാസയോഗ്യമല്ല'; ബിഹാറിലെ കനത്ത തോൽവിക്ക് പിന്നാലെ യോഗം ചേർന്ന് എഐസിസി

ബിഹാർ തോൽവിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. ജനവിധി വിശ്വാസയോഗ്യമല്ലെന്നാണ് കോൺഗ്രസ് നിലപാട്. സർക്കാർ പദ്ധതിയുടെ മറവിൽ പണം നൽകിയുണ്ടാക്കിയ കൃത്രിമ ജനവിധിയാണെന്ന് കോണ്‍ഗ്രസി

Read Full Story
10:39 PM (IST) Nov 27

Malayalam News live:ചെക്‌പോസ്റ്റിൽലെ വാഹന പരിശോധനയ്ക്കിടയിൽ കുടുങ്ങിയത് രാസലഹരിയുമായത്തിയ യുവാക്കൾ, പിടിച്ചെടുത്തത് 24.04 ഗ്രാം എംഡിഎംഎ

കണ്ണൂരിൽ രണ്ടിടങ്ങളിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ കുറുവയിൽ വാഹന പരിശോധനക്കിടെ ദക്ഷിണ കർണാടക സ്വദേശി മുഹമ്മദ്‌ അസ്ഫാക്, കണ്ണൂർ ചാല സ്വദേശി ഫാറാഷ് കെ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്

Read Full Story
09:43 PM (IST) Nov 27

Malayalam News live:രാഹുലിനെതിരായ ലൈംഗിക പീഡന പരാതി; പ്രതിഷേധമാർച്ച് നടത്തി ബിജെപി, പൊലീസിൽ കീഴടങ്ങണം എന്നാവശ്യം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതരെ യുവതി ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ബിജെപി

Read Full Story
09:27 PM (IST) Nov 27

Malayalam News live:യുവതി പരാതി ആദ്യം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽ, മുഖ്യമന്ത്രി ഡിജിപി ആണോ?; പ്രതികരണവുമായി രാഹുലിൻ്റെ അഭിഭാഷകൻ

മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണെന്ന് അറിയുന്നത് ആദ്യമാണെന്ന് രാഹുലിൻ്റെ അഭിഭാഷകൻ. ഇത് കഴിഞ്ഞ ഒരു മൂന്ന് മാസമായി ഉണ്ടാക്കിയെടുത്ത ഹൈപ്പ് ആണ്. വാട്സ് അപ്പ് ചാറ്റിലെ സംഭാഷണം രാഹുലിന്റേതാണെന്നതിന് എന്താണ് തെളിവെന്നും അഭിഭാഷകൻ

Read Full Story
08:41 PM (IST) Nov 27

Malayalam News live:'പീഡന വീരന് ആദരാഞ്ജലികൾ'; റീത്തുമായി രാഹുലിൻ്റെ ഓഫീസിലേക്ക് മാർച്ചുമായി ഡിവൈഎഫ്ഐ, ത‌ടഞ്ഞ് പൊലീസ്, പ്രദേശത്ത് സംഘർഷം

രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പീഡന വീരന് ആദരാഞ്ജലികൾ എന്നെഴുതിയ റീത്തുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഇവരെ മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

Read Full Story
08:32 PM (IST) Nov 27

Malayalam News live:കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സർക്കാർ

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സർക്കാർ. വ്യവസായ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മറുപടി നൽകിയത്

Read Full Story
07:56 PM (IST) Nov 27

Malayalam News live:വയോധികൻ വീണത് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ, രക്ഷപ്പെടുത്തി ഫയർഫോഴ്സ്; നിലവിൽ ചികിത്സയിൽ

ആമയിഴഞ്ചാൻ തോട്ടിൽ വീണ വയോധികനെ രക്ഷപ്പെടുത്തി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് 65 വയസ്സ് തോന്നിക്കുന്ന വയോധികൻ ആമയിഴഞ്ചാൻ തോട്ടിൽ വീണത്

Read Full Story
07:11 PM (IST) Nov 27

Malayalam News live:'നിയമ നടപടിക്രമങ്ങൾക്ക് തടസ്സം നിൽക്കില്ല, പ്രതികരണം പാർട്ടിയുമായി ആലോചിച്ചതിന് ശേഷം'; രാഹുലിനെതിരായ പീഡന പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

രഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സം നിൽക്കില്ലെന്ന് ഷാഫി

Read Full Story
06:55 PM (IST) Nov 27

Malayalam News live:രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് അടൂർ പ്രകാശ്; 'തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും'

തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും.

Read Full Story
06:43 PM (IST) Nov 27

Malayalam News live:യുവതിയുടെ ലൈം​ഗിക പീഡന പരാതി - രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണമെന്ന് എംവി ​ഗോവിന്ദൻ; 'പരാതികൾ ഇനിയും വരും'

രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുതെന്നും പരാതികൾ ഇനിയും വരുമെന്നും എംവി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്. 

Read Full Story
06:18 PM (IST) Nov 27

Malayalam News live:യുവതിയുടെ ലൈം​ഗിക പീഡനപരാതിക്ക് പിന്നാലെ നീർണായക നീക്കവുമായി രാഹുൽ; മുൻകൂർ ജാമ്യത്തിന് ശ്രമം, അഭിഭാഷകരുമായി ചർച്ച

മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.

Read Full Story
06:05 PM (IST) Nov 27

Malayalam News live:'രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണം, പരാതി ​ഗൗരവമുള്ളത്, രാഹുൽ രാജിവെക്കണം' - കെ സുരേന്ദ്രൻ

രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Read Full Story
06:05 PM (IST) Nov 27

Malayalam News live:രാഹുലിനെതിരെ പരാതിക്കനുസരിച്ച് സർക്കാറിന് നിലപാട് എടുക്കാമെന്ന് കെ മുരളീധരൻ; 'എംഎൽഎ സ്ഥാനം രാജിവെക്കാത്തവർ അസംബ്ലിയിലുണ്ട്'

പരാതിക്കനുസരിച്ച് ഇനി സർക്കാറിന് നിലപാട് എടുക്കാമെന്നും കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ പാർട്ടിക്ക് പുറത്താണെന്നും കെ മുരളീധരൻ പറഞ്ഞു. തുടർനടപടികൾ നോക്കി ബാക്കി കാര്യങ്ങൾ ചെയ്യാം. എംഎൽഎ സ്ഥാനം രാജിവെക്കാത്തവർ അസംബ്ലിയിലുണ്ട്. 

Read Full Story
05:13 PM (IST) Nov 27

Malayalam News live:ദില്ലി വായുമലിനീകരണം; പ്രതിഷേധത്തില്‍ പങ്കെടുത്ത 4 പേരെ കോടതി റിമാന്‍റ് ചെയ്തു, പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് പ്രതിഷേധക്കാ‌ർ

വായുമലി നീകരണത്തിനെതിരായ ദില്ലിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോടതിയിൽ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ 17 പ്രതിഷേധക്കാരില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Read Full Story
04:45 PM (IST) Nov 27

Malayalam News live:കേൾക്കാനും സംസാരിക്കാനും സാധിക്കാത്ത മധ്യവയസ്കന് ട്രെയിൻ ഇടിച്ച് ദാരുണാന്ത്യം

വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകൻ എന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്

Read Full Story
04:34 PM (IST) Nov 27

Malayalam News live:ശബരിമല സ്വർണക്കൊള്ള - പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു, തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടു പോയി

എസ്ഐടി കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്യുകയായിരുന്നു. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടു പോയി.

Read Full Story
04:02 PM (IST) Nov 27

Malayalam News live:തദ്ദേശ തെരഞ്ഞെടുപ്പ് - സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറങ്ങി, വോട്ടെണ്ണൽ ദിനത്തിലും ഡ്രൈ ഡേ ആചരിക്കും

തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 9 വൈകീട്ട് ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 11 വൈകീട്ട് ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും ഡ്രൈ ഡേ ആയിരിക്കും.

Read Full Story
03:55 PM (IST) Nov 27

Malayalam News live:കോഴിക്കോട് ‍ഡിവൈഎസ്പിക്കെതിരെ ​ഗുരുതര ആരോപണവുമായി സിഐയുടെ ആത്മഹത്യക്കുറിപ്പ്; എസ്എച്ച്ഒ ബിനു തോമസ് മരിച്ചത് 2 ആഴ്ച മുമ്പ്

കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

Read Full Story
03:33 PM (IST) Nov 27

Malayalam News live:പാലക്കാട് തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് ഗുരുതര പരിക്ക്; കുട്ടിയുടെ മുഖത്ത് പരിക്ക്

തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്‌റഫിൻ്റെ മകൻ ബിലാലിനാണ് (4) പരിക്കേറ്റത്. കുട്ടിയുടെ മുഖം നായക്കൂട്ടം കടിച്ചുകീറുകയായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു സംഭവം. നായക്കൂട്ടം കുട്ടിയെ ആക്രമിക്കുകയായിരുന്നു. 

Read Full Story