പകൽ താപനിലയിൽ ശനിയാഴ്ചയും ഞായറാഴ്ചയും തമ്മിൽ പുനലൂരിൽ രേഖപെടുത്തിയത് 8.8°c. വ്യത്യാസം. തിരുവനന്തപുരം സിറ്റിയിൽ 5.2°c. ഇടുക്കി, പാലക്കാട്, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും 5°c മുതൽ 8 °c വരെ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തു
- Home
- News
- Kerala News
- ഒറ്റ ദിവസത്തിൽ 9 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വ്യതാസം, കേരളത്തിലെ അസ്വാഭാവിക തണുപ്പിന്‍റെ കാരണം 'ഡിറ്റ് വാ' പ്രഭാവം
ഒറ്റ ദിവസത്തിൽ 9 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വ്യതാസം, കേരളത്തിലെ അസ്വാഭാവിക തണുപ്പിന്‍റെ കാരണം 'ഡിറ്റ് വാ' പ്രഭാവം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
Malayalam News Live Updates:ഒറ്റ ദിവസത്തിൽ 9 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വ്യതാസം, കേരളത്തിലെ അസ്വാഭാവിക തണുപ്പിന്‍റെ കാരണം 'ഡിറ്റ് വാ' പ്രഭാവം
Malayalam News Live Updates:വിൽസൺ നേരത്തെയും ആരോപണങ്ങൾ നേരിട്ടിരുന്ന ആളെന്ന് ഉദ്യോഗസ്ഥർ; ആവശ്യപ്പെട്ടത് 25000, കൊടുത്തത് 15000, കൈക്കൂലി കേസിൽ എഞ്ചിനീയർ കയ്യോടെ പിടിയിൽ
ഇടമലയാര്‍ ജലസേചന പദ്ധതിയുടെ അങ്കമാലി ഓഫിസിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വില്‍സന്‍ പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സിന്‍റെ കെണിയില്‍ വീണത്.
Malayalam News Live Updates:പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പെടെ രാഹുൽ ഈശ്വറിന്‍റെ ലാപ്ടോപ്പിൽ കണ്ടെത്തി, പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി; വിധിയുടെ വിശദാംശങ്ങൾ
രാഹുൽ ഈശ്വറിന്‍റെ റിമാൻഡ് റിപ്പോർട്ടിലെയും കോടതി ഉത്തരവിന്‍റെയും വിശദാംശങ്ങൾ പുറത്ത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാളുടെ ലാപ്ടോപ്പിൽ കണ്ടെത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളടങ്ങുന്നതാണ് റിമാൻഡ് റിപ്പോർട്ട്
Malayalam News Live Updates:'ഫെമ ചട്ടം ലംഘിച്ചിട്ടില്ല, ഇഡി നോട്ടീസിലെ ആരോപണം വസ്തുതാവിരുദ്ധം'; വിശദീകരണവുമായി കിഫ്ബി സിഇഒ
ഇഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ലെന്നും കിഫ്ബി പറയുന്നു.
Malayalam News Live Updates:ശ്രദ്ധിക്കുക, ഡിസംബറിലെ കറണ്ട് ബില്ലിൽ വരുന്നത് വലിയ മാറ്റം! കെഎസ്ഇബിയിൽ നിന്നും ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത, ഇന്ധന സർചാർജ് കുറയും
കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസമായി ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് കുറയും. യൂണിറ്റിന് 10 പൈസയായിരുന്നത് പ്രതിമാസ ബില്ലുകാർക്ക് 5 പൈസയും ദ്വൈമാസ ബില്ലുകാർക്ക് 8 പൈസയുമായി കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു
Malayalam News Live Updates:ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തിന്‍റെ ഉറച്ച തീരുമാനം, ഇനി പാക്കിസ്ഥാനിൽ എംബസി വേണ്ട, അഫ്ഗാനിലെയും മ്യാൻമറിലേയും എംബസിയും ഫിൻലൻഡ് അടച്ചുപൂട്ടും
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിലെ എംബസികൾ പൂർണമായി അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഫിൻലൻഡ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 2026 ഓടെ നടപടികൾ പൂർത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രി എലീന വാൾട്ടോനൻ വ്യക്തമാക്കി
Malayalam News Live Updates:കേരളത്തിലെ എസ്ഐആർ; എസ്ഡിപിഐ സുപ്രീംകോടതിയിലേക്ക്, 'ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വോട്ടുകൾ ഒഴിവാക്കാൻ നീക്കം'
എസ്ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വോട്ടുകൾ ഒഴിവാക്കാൻ നീക്കമുള്ളതായും ഹർജിയിൽ ആരോപിക്കുന്നു. എസ്ഡിപിഐ അധ്യക്ഷൻ സിപി അബ്ദുൾ ലത്തീഫാണ് ഹർജി നൽകിയത്.
Malayalam News Live Updates:ടോറസ് ലോറി ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണത് കെഎസ്ആർടിസി ബസിന് അടിയിലേക്ക്, ഡ്രൈവറുടെ സമയോചിത ഇടപെടൽ, സിസിടിവി ദൃശ്യങ്ങൾ
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
Malayalam News Live Updates:'വഖഫ് വിശദാംശങ്ങള്‍ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടണം'; ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
ഹർജിക്കാരോട് വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാന്‍ കോടതി നിർദ്ദേശിച്ചു. ഏകീകൃത വഖഫ് മാനേജ്മെന്റ് ശാക്തീകരണ ആക്ട് പ്രകാരം സമയപരിധി നീട്ടാൻ അധികാരം വഖഫ് ട്രൈബ്യൂണലുകൾക്കാണെന്ന് വിശദീകരിച്ച ബെഞ്ച് ഹര്‍ജികളിലെ അപേക്ഷകള്‍ തീർപ്പാക്കി
Malayalam News Live Updates:അർച്ചനയുടെ മരണം - ഭർത്താവിന് പിന്നാലെ അമ്മായിയമ്മയും അറസ്റ്റിൽ, സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി
അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിൻ്റെ അമ്മ മക്കോത്ത് വീട്ടിൽ രജനിയേയും (48) പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Malayalam News Live Updates:കണ്ണൂരിൽ കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് ഒരാള്‍ മരിച്ചു
കണ്ണൂർ നഗരത്തിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. കണ്ണൂര്‍ കാൾടെക്സ് എൻ എസ് ടാക്കീസിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്
Malayalam News Live Updates:അതിജീവിതയെ അധിക്ഷേപിച്ച കേസ് - പൂജപ്പുര ജില്ലാ ജയിലിൽ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ
ജാമ്യഹർജി തള്ളിയതിന് ശേഷം ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും പൊലീസ് വിലക്കിയെങ്കിലും ജീപ്പിൽ കയറ്റുന്നതിനിടെയാണ് രാഹുൽ നിരാഹാരമിരിക്കുമെന്ന് പ്രതികരിച്ചത്.
Malayalam News Live Updates:നഗരത്തിൽ വെള്ളക്കെട്ട്, മഴ അതിശക്തമായി തുടരുന്നു, 2 ഇടങ്ങളിൽ റെഡ് അലർട്ട്, 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ചെന്നൈയിൽ മഴക്കെടുതി
ചെന്നൈയിലും തിരുവളളൂരിലും റെഡ് അലർട്ടാണ്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Malayalam News Live Updates:പശ്ചിമബംഗാളിലെ എസ്ഐആർ; പ്രശാന്ത് കിഷോറിന്റെ സ്ഥാപനം തൃണമൂൽ കോൺഗ്രസിനുവേണ്ടി നടപടികളിലേർപ്പെടുന്നെന്ന് ബിജെപി
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം തൃണമൂൽ കോൺഗ്രസിനുവേണ്ടി എസ്ഐആർ നടപടികളിൽ അനധികൃതമായി ഇടപെടുന്നെന്ന് ബിജെപി.
Malayalam News Live Updates:കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ മാറ്റിവെയ്ക്കാനാകില്ല, തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം മുന്നോട്ട് പോകും; സുപ്രീം കോടതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും നിലവിൽ നടപടികള്‍ മാറ്റിവെയ്ക്കാനാകില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ എസ്ഐആറിനെതിരായ ഹര്‍ജികളിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം കമ്മീഷൻ സത്യവാങ്മൂലം നൽകി
Malayalam News Live Updates:ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് - സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്, ഇന്റര്‍പോളിന്റെ സഹായവും തേടാം
തട്ടിപ്പുകളില്‍ ബാങ്കര്‍മാരുടെ പങ്കുള്‍പ്പെടെ അന്വേഷിക്കാന്‍ കോടതി സിബിഐക്ക് സ്വതന്ത്ര്യ അധികാരം നല്‍കി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്.
Malayalam News Live Updates:സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കാൻ നീക്കം; സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കുന്നതിന് നീക്കം. ഇതിനായി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം.
Malayalam News Live Updates:സജ്ജീകരണങ്ങൾ പൂർത്തിയായില്ല; ശബരിമലയിൽ കേരള സദ്യ നൽകുന്നത് വൈകും
സജ്ജീകരണങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ശബരിമലയിൽ കേരള സദ്യ നൽകുന്നത് വൈകും. നാളെ മുതൽ സദ്യ നൽകാനായിരുന്നു തീരുമാനം. ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം.
Malayalam News Live Updates:അതിജീവിതക്കെതിരായ അധിക്ഷേപ കേസ് - പരാതിക്കാരിയുടെ പേരോ ചിത്രമോ താൻ പുറത്തുവിട്ടിട്ടില്ലെന്ന് സന്ദീപ് വാര്യർ; മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു
കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കുമെന്ന് സന്ദീപ് വാര്യർ. അന്വേഷണവുമായി സഹകരിക്കും. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിലാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
Malayalam News Live Updates:ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരും - എം വി ഗോവിന്ദൻ
ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരാറുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കിഫ്‌ബിയെ അപകീർത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.