കേരളത്തിലെത്തുന്ന നിരീക്ഷകർ അജയ് മാക്കനും മുകുൾ വാസ്നിക്കും. എംഎല്‍എമാരുടെ മനസറിയാന്‍ ആണ് ഇവരെ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയക്കുന്നത്
- Home
- News
- Kerala News
- മുഖ്യമന്ത്രി ചർച്ച - കേരളത്തിലെത്തുന്ന നിരീക്ഷകർ അജയ് മാക്കനും മുകുൾ വാസ്നിക്കും, , മറ്റന്നാൾ കേരളത്തിലെത്തും
മുഖ്യമന്ത്രി ചർച്ച - കേരളത്തിലെത്തുന്ന നിരീക്ഷകർ അജയ് മാക്കനും മുകുൾ വാസ്നിക്കും, , മറ്റന്നാൾ കേരളത്തിലെത്തും

പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഏഷ്യാനെറ്റ് ന്യൂസിനോട്. കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ആദ്യ റൗണ്ടിൽ പിന്നോട്ട് പോയിട്ടില്ല.
Malayalam News Live :മുഖ്യമന്ത്രി ചർച്ച - കേരളത്തിലെത്തുന്ന നിരീക്ഷകർ അജയ് മാക്കനും മുകുൾ വാസ്നിക്കും, , മറ്റന്നാൾ കേരളത്തിലെത്തും
Malayalam News Live :സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം; എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി, ലാത്തിച്ചാർജ് നടത്തി പൊലീസ്
സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം. വലിയപറമ്പ പടന്നക്കടപ്പുറത്ത് ആണ് സംഭവം. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
Malayalam News Live :രമേശ് ചെന്നിത്തല നാളെ ദില്ലിക്ക്; എഐസിസി നേതൃത്വവുമായി ചർച്ച നടത്തും
രമേശ് ചെന്നിത്തല നാളെ ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.
Malayalam News Live :മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു; ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്ന് എഫ്ഐആർ, പ്രതി ദീപക് കൃഷ്ണ ഒളിവിൽ
മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്. മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്.
Malayalam News Live :മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച് എഐസിസി
മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച് എഐസിസി. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു.
Malayalam News Live :ഫലപ്രഖ്യാപനത്തിന്റെ തിരക്കിൽ ലഹരിമരുന്ന് വിൽപ്പന; മൊത്തവിതരണക്കാരനെ പിടികൂടി എക്സൈസ്
തിരുവനന്തപുരം മടവൂർ സ്വദേശി തൻസീർ ആണ് ചടയമംഗലം എക്സൈസ് റേഞ്ച് സംഘത്തിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് എക്സൈസ് അറിയിച്ചു.
Malayalam News Live :34 നിന്ന് 38 ആക്കി സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും; കേന്ദ്ര ക്യാബിനറ്റിൽ തീരുമാനം
ഇതുസംബന്ധിച്ച് പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. നിലവിലെ അംഗസംഖ്യയായ 34 നിന്ന് 38 ആക്കി ജഡ്ജിമാരുടെ എണ്ണം ഉയർത്താനാണ് തീരുമാനം. ഇന്ന് നടന്ന ക്യാബിനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ചു തീരുമാനമെടുത്തു.
Malayalam News Live :ചട്ടങ്ങള്‍ ലംഘിച്ച് പൊലിസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം; സംഭവം തിരുവനന്തപുരം എ ആർ ക്യാമ്പിൽ
ചട്ടങ്ങള്‍ ലംഘിച്ച് പൊലിസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം. യുഡിഎഫിനുണ്ടായ വിജയമാണ് ഒരു വിഭാഗം പൊലിസുകാർ ചേർന്ന് ക്യാമ്പിലെ ഡ്യൂട്ടി ഓഫീസിനുള്ളിൽ ആഘോഷിച്ചത്.
Malayalam News Live :കണ്ണൂർ പൊയിലൂരിൽ സ്ഫോടകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്ക്; അന്വേഷണം തുടങ്ങി പൊലീസ്
പൊയിലൂരിലാണ് സ്ഫോടക വസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
Malayalam News Live :`മുഖ്യമന്ത്രീ സതീശാ...', എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം; മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ
എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ സ്വീകരിച്ചത്.
Malayalam News Live :ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു; പാലക്കാട് ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി
പാലക്കാട് ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു.
Malayalam News Live :സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വിഎസിന്റെ മകൻ; 'ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും'
അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരൻ്റെ നീതിക്കും വേണ്ടി പോരാടണമെന്നും ആ പഴയ കരുത്തിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചുവെന്നും വിഎ അരുൺകുമാർ പറഞ്ഞു. ഫേസ്ബുക്കിലാണ് അരുൺ കുമാറിൻ്റെ വിമർശനം
Malayalam News Live :'സേനാധിപനുമല്ല മന്ത്രിയും അല്ല ഒരേയൊരു രാജാവ്, ദി റിയൽ കിംഗ്'; കെ സി വേണുഗോപാലിനായി കളമശ്ശേരിയിൽ ഫ്ലക്സ്
വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. 50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെസി വേണുഗോപാൽ പക്ഷം.
Malayalam News Live :സീറ്റെണ്ണം മൂന്നിരട്ടിയായെങ്കിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിൽ ബിജെപി; എഫ്സിആർഎ തിരിച്ചടിച്ചു, ട്വന്‍റി 20 സഖ്യം തുടരും
വീണ്ടും അക്കൗണ്ട് തുറന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിൽ ബിജെപി. എഫ്സിആർഎ വിവാദം തിരിച്ചടിച്ചെന്നും ക്രിസ്ത്യൻ സ്വാധീന മണ്ഡലങ്ങളിൽ തോൽവിക്ക് കാരണമായെന്നും സംസ്ഥാന അധ്യക്ഷൻ
Malayalam News Live :ബെംഗളൂരുവിൽ മലയാളിയുടെ ക്രൂരമർദനത്തിന് ഇരയായ 47കാരി അതീവഗുരുതരാവസ്ഥയിൽ; മർദിച്ചെന്ന് സമ്മതിക്കുന്ന പ്രതി ദീപക് കൃഷ്ണയുടെ ഓഡിയോ സന്ദേശം പുറത്ത്
സംഭവം നടന്നത് ഈ മാസം മൂന്നിനാണ്. സുനിതയും ഒപ്പമുള്ള രണ്ട് യുവതികളും ബെംഗളൂരുവിലെ സുലിബലയിൽ എത്തിയത് തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിലെ ജോലിക്ക് വേണ്ടിയാണ്.
Malayalam News Live :വമ്പൻ വിജയത്തിന് ശേഷമുള്ള വിജയ്‍യുടെ ആദ്യ പ്രതികരണം; നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞു; തമിഴ്നാടിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയും തേടി
നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞ് വിജയ്. തമിഴ്നാടിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടുകയും ചെയ്തു.
Malayalam News Live :50 ലേറെ എംഎൽഎമാർ കെസിയുടെ പേര് പറയും; പദവി ഇല്ലെങ്കിൽ കടുത്ത നിലപാടെടുക്കാൻ വിഡി, സീനിയോറിറ്റി ഓർമ്മിപ്പിച്ച് ചെന്നിത്തല
50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെസി വേണുഗോപാൽ പക്ഷം. സീനിയോറിറ്റി ഓർമ്മിപ്പിക്കുന്ന രമേശ് ചെന്നിത്തല, എംഎൽഎമാരുടെ എണ്ണമാണ് പ്രധാനമെങ്കിൽ 2021ൽ താൻ പ്രതിപക്ഷനേതാവാകുമായിരുന്നുവെന്ന് പ്രതികരിച്ചു
Malayalam News Live :'പാലക്കാട് മണ്ഡലത്തിൽ ജയിക്കാം എന്ന് പറഞ്ഞിട്ടില്ല, ഞങ്ങൾ തോൽക്കും എന്ന് ആദ്യമേ പറയാനുമാകില്ലല്ലോ'; സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
പരാജയത്തെ വലിയൊരു തിരിച്ചടിയായാണ് കാണുന്നത്. ഏതെല്ലാം കാര്യങ്ങളിലാണ് തിരുത്തൽ വരുത്തേണ്ടതെന്ന് സംസ്ഥാന നേതൃത്വവുമായി ചർച്ചചെയ്യും.
Malayalam News Live :രാജിയില്ല; തോൽവി സമ്മതിക്കില്ല; ബംഗാളിൽ നാടകീയ പ്രഖ്യാപനങ്ങളുമായി മമത ബാനർജി, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഗുരുതര ആരോപണങ്ങൾ
ബംഗാളിൽ തോൽവി സമ്മതിക്കില്ലെന്നും രാജിവെയ്ക്കില്ലെന്നും ഗവർണറെ കാണില്ലെന്നുമുള്ള വിചിത്ര നിലപാട് വാർത്താ സമ്മേളനം വിളിച്ച് മമത പ്രഖ്യാപിച്ചു.
Malayalam News Live :'അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികളെ ഉണ്ടാകൂ', എൻഡിഎയും യുഡിഎഫുമെന്ന് സാബു ജേക്കബ്
തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം അല്ല എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായിയുടെ അഹങ്കാരത്തിനും ധാർഷ്ട്യംത്തിനും എതിരായ ജനവിധിക്ക് മുഴുവൻ ഗുണവും കിട്ടിയത് യുഡിഎഫിനാണ്.