തിരുവനന്തപുരം കല്ലമ്പലത്ത് മോഷണ വാഹനത്തിൽ കടത്തുകയായിരുന്ന എം ഡി എം എ യും മാരകായുധങ്ങളുമായി നാല് യുവാക്കളെ കല്ലമ്പലം പോലീസ് പിടികൂടി.
- Home
- News
- Kerala News
- Malayalam News Live: മോഷണ വാഹനത്തിൽ കടത്തുകയായിരുന്ന മാരകായുധങ്ങളും എംഡിഎംഎയും മാരകായുധങ്ങളുമായി 4 യുവാക്കൾ പിടിയിൽ
Malayalam News Live: മോഷണ വാഹനത്തിൽ കടത്തുകയായിരുന്ന മാരകായുധങ്ങളും എംഡിഎംഎയും മാരകായുധങ്ങളുമായി 4 യുവാക്കൾ പിടിയിൽ

രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍. അഞ്ചു ശതമാനവും, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്ടി നികുതി നിരക്ക്. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിലക്കുറവിന്റെ ഗുണം ജനങ്ങൾക്ക് ലഭ്യമാക്കാൻ വിപണിയിൽ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു
Malayalam News Live:മോഷണ വാഹനത്തിൽ കടത്തുകയായിരുന്ന മാരകായുധങ്ങളും എംഡിഎംഎയും മാരകായുധങ്ങളുമായി 4 യുവാക്കൾ പിടിയിൽ
Malayalam News Live:സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകം; 400 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്
ചേരമ്പാടി വനത്തിൽ കോഴിക്കോട് മായനാട് സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് കേസ്. സുൽത്താൻ ബത്തേരി സ്വദേശി നൗഷാദ് ഉൾപ്പെടെ ആറു പ്രതികൾ
Malayalam News Live:കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്, വെള്ളിയാഴ്ച 4 ജില്ലകളിൽ യെല്ലോ അലർട്ട്; 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ ജാഗ്രത
വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്
Malayalam News Live:ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം; മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണം നിർത്തിവയ്ക്കാൻ പഞ്ചായത്തിന്‍റെ നിർദ്ദേശം
വീട് നിർമ്മാണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. ലാൻഡ് ഡെവലപ്മെൻ്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെ നിർമ്മാണം നടത്തുന്നു എന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു.
Malayalam News Live:കിളിമാനൂരിൽ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവം; എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം അഡീ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നിസ്സാരവകുപ്പുകൾ മാത്രമാണ് എസ്എച്ച്ഒക്കെതിരെ ചുമത്തിയിരിക്കുന്നത്.
Malayalam News Live:ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു, നടപടി കൃഷി നാശം രൂക്ഷമായതോടെ
മലപ്പുറം തിരുവാലിയിൽ ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഇവയെ കൊന്നത്
Malayalam News Live:മിൽമ എറണാകുളം യൂണിയനിൽ അസാധാരണ നീക്കം; പാലുൽപ്പാദനത്തിൽ സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കാൻ ബൈലോ തിരുത്താൻ നീക്കം
പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കി നിയമിക്കാന്‍ മില്‍മ എറണാകുളം യൂണിയനില്‍ ഭരണസമിതിയുടെ നീക്കം. മേഖലാ യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബൈലോ തന്നെ തിരുത്താൻ ഭേദഗതി അവതരിപ്പിക്കാനാണ് നീക്കം
Malayalam News Live:ട്രംപിന്റെ അധിക തീരുവ നയം - ഇന്ത്യ-അമേരിക്ക ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ന്യൂജേഴ്സി ഗവർണർ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്ക് മേൽ അധിക തീരുവ നയം തുടർന്നാൽ ഇന്ത്യ അമേരിക്ക ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി
Malayalam News Live:ജീവനെടുത്ത് അനധികൃത വൈദ്യുതിക്കെണികള്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍, ഒരു വര്‍ഷത്തിനിടെ മരിച്ചത് 24 പേര്‍, പാലക്കാട് മാത്രം 10പേര്‍
സംസ്ഥാനത്ത് മൃഗങ്ങളെ പിടിക്കാൻ വെച്ച അനധികൃത വൈദ്യുതിക്കെണിയിൽ പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മരിച്ചത് 24 പേർ. പാലക്കാട് മാത്രം പത്തുപേരാണ് മരിച്ചത്. വനാതിര്‍ത്തികളിലെ കൃഷിയിടത്തിൽ വെക്കുന്ന കെണികളാണ് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപകടമാകുന്നത്
Malayalam News Live:രാവിലെ വാതിലില്‍ മുട്ടി വിളിച്ചു, തുറക്കാതായപ്പോൾ വാതില്‍ പൊളിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥി വീടിനകത്ത് മരിച്ച നിലയില്‍
പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഹിജാൻ ആണ് മരിച്ചത്
Malayalam News Live:സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ, ബിജെപി പ്രവര്‍ത്തകരുടെ വെട്ടേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു
സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു.
Malayalam News Live:എസ്‍ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസ്; പ്രതികളായ നാലുപേര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കര്‍ശന ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം
Malayalam News Live:'ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല'; വെല്ലുവിളിയുമായി നെതന്യാഹു
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയിൽ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് നെതന്യാഹു.
Malayalam News Live:കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കൊലയ്ക്ക് ശേഷം വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു; പിന്നാലെ പൊലീസില്‍ കീഴടങ്ങി
കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു
Malayalam News Live:'നമ്മുടെ ആൾക്കാരെ സഹായിച്ചു, അവർ തിരിച്ചടയ്ക്കൽ മുടക്കുന്നു'; ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അനിൽ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധി കത്തിൽ പറയുന്നു. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും അവർ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കൽ മുടക്കുന്നുവെന്നും കത്തിൽ
Malayalam News Live:രഹസ്യ വിവരം കിട്ടി, കൺസ്യൂമർഫെഡ് മദ്യ വില്പനശാലയിൽ മിന്നൽ പരിശോധന! 43,430 രൂപ പിടിച്ചെടുത്തു
മദ്യ വില്പനശാലയിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ചില ഉദ്യോഗസ്ഥർ മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
Malayalam News Live:ഡിജിപിയുടെ സര്‍ക്കുലറിന് പുല്ലുവില; വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം
ഡിജിപിയിറക്കിയ സര്‍ക്കുലര്‍ ലംഘിച്ച് പൊലീസിലെ വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം. ഇന്നലെ കളിയാക്കാവിളയിൽ ഡ്യൂട്ടിക്ക് പോയവരാണ് റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ സ്റ്റാറ്റസ് ആക്കിയത്
Malayalam News Live:എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി, മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ
മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് ഫറോഖിലാണ് സംഭവം. എഡിസൺ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്
Malayalam News Live:'എഐ അല്ല അത്ഭുതം, പിണറായി ഭക്തനായാൽ നല്ലത്, ഭക്തനായി അഭിനയിച്ചാൽ പണി അയ്യപ്പൻ കൊടുക്കും'; കെപി ശശി കല
പമ്പാ സംഗമത്തിലേത് എഐ അല്ല അത്ഭുത സംഭവമാണ് എന്ന് കെപി ശശികല. സിപിഎമ്മുകാർ നോക്കിയാൽ മാത്രമേ കസേരയിൽ ആളുകളെ കാണുകയുള്ളൂ, അയ്യപ്പഭക്തർ നോക്കിയാൽ കാണില്ല എന്നും ശശികല പറഞ്ഞു
Malayalam News Live:'ആശ്വാസ വിധി, മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷ'; നന്ദി അറിയിച്ച് നിയമ സഹായ സമിതി
സൗദി ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീം കേസിലെ സുപ്രിംകോടതി വിധി റഹീമിന്‍റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയെന്ന് റഹീം നിയമസഹായ സമിതി.