11:36 PM (IST) Nov 20

Malayalam News Live : അബുദാബിയിൽ മലയാളി വ്യവസായിയെയും യുവതിയെയും കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മലയാളിയെ സിബിഐ അറസ്റ്റ് ചെയ്തു

 ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ആകെ 11പ്രതികളാണുള്ളത്. 2020 മാർച്ചിലാണ് കോഴിക്കോട് സ്വദേശിയായ ഹാരിസ് പറമ്പിൽ, ഓഫീസ് മാനേജർ ഡെൻസി ആന്റണി എന്നിവരെ ആണ് അബുദാബിയിലെ ഫ്ലാറ്റിൽ വച്ച് കൊന്നത്.

Read Full Story
11:16 PM (IST) Nov 20

Malayalam News Live : കോഴിക്കോട് എസ്ഐആർ ഫോം തിരിച്ചു വാങ്ങാനുള്ള ക്യാമ്പിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ ബിഎൽഒ കുഴഞ്ഞു വീണു; ആശുപത്രിയിലേക്ക് മാറ്റി

ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐആർ ഫോം തിരിച്ചു വാങ്ങാനുള്ള ക്യാമ്പിൽ പങ്കെടുത്ത ശേഷം വീട്ടിൽ എത്തിയപ്പോളാണ് കുഴഞ്ഞു വീണത്. സംസ്ഥാനത്താകെ ബിഎൽഒമാർക്ക് ജോലിഭാരം താങ്ങാനാവാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് ആക്ഷേപം

Read Full Story
10:45 PM (IST) Nov 20

Malayalam News Live : ഓട്ടോയിൽ എതിർ ദിശയിൽ വന്ന കാറിടിച്ചു; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം.

Read Full Story
10:35 PM (IST) Nov 20

Malayalam News Live : പത്തനംതിട്ട അങ്ങാടി ഡിവിഷനിൽ തർക്കം മുറുകുന്നു; ചർച്ചയായി യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റ്, സീറ്റ് നിഷേധത്തിൽ അതൃപ്തി

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ സാംജി ഇടമുറി ഉൾപ്പെടെ മൂന്നു നേതാക്കളെയാണ് നിലവിൽ പ​രി​ഗണിച്ചിരുന്നത്. എന്നാൽ തർക്കങ്ങൾ തുടരുന്നതിനാൽ ഡിവിഷനിൽ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാണ്. 

Read Full Story
09:45 PM (IST) Nov 20

Malayalam News Live : വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരുന്ന മൂന്നുവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; കടിച്ചത് മൂർഖൻ, ദാരുണ സംഭവം മലപ്പുറം പൂക്കളത്തൂരിൽ

മലപ്പുറം പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിക്ക് പാമ്പ്‌ കടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിനെ മൂർഖൻ പാമ്പാണ് കടിച്ചതെന്നാണ് വിവരം.

Read Full Story
09:32 PM (IST) Nov 20

Malayalam News Live : തർക്കങ്ങൾക്കൊടുവിൽ വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് സീറ്റില്ല

മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല. കേണിച്ചിറയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അമൽജോയ് ആണ് സ്ഥാനാർഥി. കഴിഞ്ഞ ദിവസം സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി ജഷീർ പള്ളിവയല്‍ രം​ഗത്തെത്തിയിരുന്നു.

Read Full Story
07:04 PM (IST) Nov 20

Malayalam News Live : ശബരിമല സ്വർക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിൻ്റെ നിർണായക മൊഴി പുറത്ത്; ഉദ്യോഗസ്‌ഥരെയും വാസുവിനെയും കുറ്റപ്പെടുത്തി മൊഴി

ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്‌മകുമാർ പറയുന്നു. പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി പറയുന്നു. അതേസമയം, പത്മകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൊണ്ടുപോയി.

Read Full Story
06:23 PM (IST) Nov 20

Malayalam News Live : അധ്യാപകർ വഴക്ക് പറഞ്ഞു; മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു, ദാരുണ സംഭവം തമിഴ്നാട് വാൽപ്പാറയിൽ

തമിഴ്നാട് വാൽപ്പാറ റൊട്ടിക്കടയിലാണ് സംഭവം. അധ്യാപകർ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് വഴക്ക് പറഞ്ഞതും പഠനത്തിൽ മോശമാണെന്നും പറഞ്ഞ് ക്ലാസ്സിൽ ഒറ്റക്ക് ഇരുത്തിയതുമാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിടാനുള്ള കാരണം.

Read Full Story
06:00 PM (IST) Nov 20

Malayalam News Live : 'ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെ, ദേവസ്വം മന്ത്രി വാസവനും സ്വർണക്കൊള്ള അറിയാം', മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്തും പ്രതിപക്ഷ നേതാവ്

സി പി എമ്മിന്റെ അറിവോടുകൂടിയാണ് കൊള്ള നടന്നത്. സ്വന്തം നേതാക്കൾ ജയിലിലേക്ക് പോകുമ്പോൾ പാർട്ടിക്ക് ഒരു കുഴപ്പമില്ലെന്ന് പറയാൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാത്രമേ കഴിയൂ എന്നും സതീശൻ പരിഹസിച്ചു

Read Full Story
05:40 PM (IST) Nov 20

Malayalam News Live : അറസ്റ്റിന് പിന്നാലെ പത്മകുമാറിന്റെ വീടിന് വൻ പൊലീസ് സുരക്ഷ; ബാരിക്കേഡ് വച്ച് വഴി അടച്ചു, പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നീക്കം

പത്മകുമാറിൻ്റെ ആറന്മുളയിലെ വീടിനാണ് വൻ പൊലീസ് കാവൽ. വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. വീടിനു പരിസരത്ത് പൊലീസ് കാവലും ഏർപ്പെടുത്തി. അറസ്റ്റിൽ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. 

Read Full Story
05:24 PM (IST) Nov 20

Malayalam News Live : പുലർച്ചെ രണ്ടു കാറുകൾ തടഞ്ഞ് പരിശോധന; കൊച്ചിയിൽ നൂറ് കിലോ ചന്ദനം പിടിച്ചെടുത്ത് വനം വകുപ്പ്, 5പേർ അറസ്റ്റിൽ

ഇടുക്കി ഇരട്ടയാർ സ്വദേശികളിൽ നിന്നാണ് മേയ്ക്കപ്പാല ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ ചന്ദനം പിടിച്ചെടുത്തത്. രണ്ടു കാറുകളായി കടത്താൻ ശ്രമിച്ച ചന്ദനമാണ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

Read Full Story
05:19 PM (IST) Nov 20

Malayalam News Live : ശബരിമല സ്വര്‍ണക്കൊള്ള - ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ്; അത് സർക്കാർ അറിയണമെന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണെന്നും അത് സർക്കാർ അറിയണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.

Read Full Story
04:59 PM (IST) Nov 20

Malayalam News Live : 'ഈ വിവാദം പ്രതീക്ഷിച്ചതിനുമപ്പുറം', ഗൃഹപ്രവേശനത്തിലെ ആദില-നൂറ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഫൈസൽ; 'അവർക്കെതിരായ ഹേറ്റ് ക്യാംപെയ്ൻ അവസാനിപ്പിക്കണം'

അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും പൂർണ്ണമായി ബഹുമാനിക്കുന്നുവെന്നും ഫൈസൽ വിവരിച്ചു. അവർക്കെതിരായ അനാവശ്യ വിമർശനങ്ങളും ഹേറ്റ് ക്യാംപെയ്ൻകളും അവസാനിക്കണമെന്നും ആവശ്യപ്പെട്ടു

Read Full Story
04:36 PM (IST) Nov 20

Malayalam News Live : സീറ്റ് കിട്ടിയില്ല, സ്വതന്ത്രനായി മത്സരരം​ഗത്ത്; സ്ഥാനാർത്ഥിക്ക് വധഭീഷണിയെന്ന് പൊലീസിൽ പരാതി, സംഭവം ചെറുവണ്ണൂർ പഞ്ചായത്തിൽ

സ്ഥാനാർത്ഥിയായ നന്ദൻ ആപ്പുംകുഴി മേപ്പയൂരിനാണ് വധഭീഷണിയുണ്ടായത്. ഇതിനെ തുടർന്ന് സ്ഥാനാർത്ഥി പൊലീസിൽ പരാതി നൽകി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന നന്ദൻ ആപ്പുംകുഴി സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ‌സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Read Full Story
04:17 PM (IST) Nov 20

Malayalam News Live : സിപിഎമ്മിന്റെ അറിവോടെയാണ് അഴിമതി നടന്നതെന്ന് രാജീവ്‌ ചന്ദ്രശേഖർ; പിണറായി വിജയൻ അറിയാതെ നടക്കില്ലെന്നും പ്രതികരണം

സിപിഎമ്മിന്റെ അറിവോടെയാണ് അഴിമതി നടന്നത്. ശക്തമായ സമരം സംഘടിപ്പിക്കും. പിണറായി വിജയൻ അറിയാതെ നടക്കില്ല. നടന്നത് രാഷ്ട്രീയ അഴിമതി തന്നെയാണ്. അമ്പലത്തിൽ നിന്നു സ്വർണം കട്ടവർ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. 

Read Full Story
03:39 PM (IST) Nov 20

Malayalam News Live : കണ്ണൂരിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു; ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം. ഛത്തീസ്​ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

Read Full Story
02:26 PM (IST) Nov 20

Malayalam News Live : മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം - കന്യാസ്ത്രീക്കെതിരെ പരാതിയുമായി സുപ്രീംകോടതി അഭിഭാഷകൻ

മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനത്തിൽ കന്യാസ്ത്രീ ടീന ജോസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്റെ പരാതി. 

Read Full Story
01:52 PM (IST) Nov 20

Malayalam News Live : വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താൻ നീക്കം

വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താനാണ് നീക്കം. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി

Read Full Story
01:26 PM (IST) Nov 20

Malayalam News Live : ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിന്റെ കത്ത്

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിന്റെ കത്ത്. അതേസമയം, ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി ഒരു ഒരുക്കവും ദേവസ്വം ബോർഡ് നടത്തിയില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം.

Read Full Story
01:16 PM (IST) Nov 20

Malayalam News Live : മുമ്പ് 3 തവണ എത്തിയിരുന്നതായി വിവരം, ഇത്തവണയും പദ്ധതി പാളി, ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി, ജ്വല്ലറിയിൽ പെപ്പർ സ്പ്രേ പ്രയോ​ഗിച്ച് മോഷണശ്രമം

കോഴിക്കോട് പന്തീരങ്കാവിലെ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ച് യുവതിയുടെ മോഷണ ശ്രമം. സൌപർണിക ജ്വല്ലറിയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

Read Full Story