സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലൻ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്.
- Home
- News
- Kerala News
- Malayalam New Live: നിയന്ത്രണം വിട്ട ബൈക്ക് ബസിലേക്ക് ഇടിച്ചുകയറി, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Malayalam New Live: നിയന്ത്രണം വിട്ട ബൈക്ക് ബസിലേക്ക് ഇടിച്ചുകയറി, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ശബരിമല സ്വര്‍ണ കവര്‍ച്ചയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി. ആദ്യം ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയെടുക്കാനാണ് നീക്കം. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് സൂചന. വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ചെന്നൈയിലേക്കും, ബെംഗളൂരുവിലേക്കും ഉള്‍പ്പെടെ എസ് ഐ ടി അന്വേഷണം വ്യാപിപ്പിക്കും. ഇതിനിടെ, അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശില്പ പാളികള്‍ അമിക്കസ്ക്യൂറി ഇന്ന് പരിശോധിക്കും. സ്ട്രോങ്ങ് റൂം പരിശോധന ഇന്നും തുടരും.
Malayalam New Live:നിയന്ത്രണം വിട്ട ബൈക്ക് ബസിലേക്ക് ഇടിച്ചുകയറി, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Malayalam New Live:ആഡംബര കാറിന് വേണ്ടി തർക്കം, മകനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ
ആഡംബര കാറിന് വേണ്ടിയുള്ള തർക്കത്തിൽ മകനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ വിനയാനന്ദിനെ അറസ്റ്റ് ചെയ്തു. വഞ്ചിയൂർ പൊലിസാണ് പിടികൂടിയത്.
Malayalam New Live:മൂന്ന് വയസ്സുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു, നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയം
മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. പറവൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു.
Malayalam New Live:ദീപാവലി സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, ബെംഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് ട്രെയിനുകൾ
ദീപാവലി പ്രമാണിച്ച് ബെംഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ ഈ മാസം 16നും 21നും ആണ് പുറപ്പെടുക.
Malayalam New Live:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രോഗബാധ പാലക്കാട് സ്വദേശിക്ക്, നില അതീവ ഗുരുതരം
പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററില്‍ തുടരുകയാണ്.
Malayalam New Live:ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്ത നിലയിൽ സ്വർണം, പിടികൂടിയത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന്
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടി. തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചത്.
Malayalam New Live:ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം - യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞെന്ന് സിപിഎം
യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ആരോപിച്ചു. ആദ്യം പൊട്ടിയത് കണ്ണീർ വാതകമല്ലെന്നും യുഡിഎഫ് പ്രവർത്തകർ എറിഞ്ഞ സ്ഫോടക വസ്തുവാണെന്നും സജീഷ് പറഞ്ഞു.
Malayalam New Live:ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം - പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Malayalam New Live:തിരുവനന്തപുരത്തുകാർ ശ്രദ്ധിക്കുക, ഒപ്പം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലയിലുള്ളവരും; മഴ സാധ്യത ശക്തം; യെല്ലോ അലർട്ട്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (12/10/2025) മുതൽ 16/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Malayalam New Live:ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്തുവെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Malayalam New Live:'മുള്ളാണി വെച്ചിട്ടുണ്ടോ? ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ടാമത്തെ ഫോൺകോളിൽ അസ്വാഭാവികത തോന്നി'; ദാരുശിൽപ്പി എളവള്ളി നന്ദന്‍റെ വെളിപ്പെടുത്തൽ
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സത്യം പുറത്തുവരണമെന്നും എളവള്ളി നന്ദൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Malayalam New Live:കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം പറഞ്ഞ് സമൂഹ മാധ്യമത്തിൽ വീഡിയോ ഇട്ടു; ഭിന്നശേഷിക്കാരനായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ചേലമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ റാംപ് ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്. മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിനെതിരേയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തത്
Malayalam New Live:'പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട, തന്നെ ഒഴിവാക്കി സി സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷം';സുരേഷ് ഗോപി
കലുങ്ക് ചര്‍ച്ചകള്‍ക്കെതിരായ വിമര്‍ശനങ്ങളിൽ മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്നെ ഒഴിവാക്കി സി സദാനന്ദൻ എംപിയെ കേന്ദ്ര മന്ത്രിയാക്കിയാൽ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു.
Malayalam New Live:ശബരിമല സന്നിധാനത്ത് അമിക്കസ് ക്യൂറിയുടെ പരിശോധന; സ്വർണകൊള്ളയിൽ അതിവേഗ അന്വേഷണം, സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്താൻ എസ്ഐടി ചെന്നൈയിൽ
കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യാൻ എസ് ഐ ടി തീരുമാനിച്ചിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിൽ നിന്ന് പോറ്റിക്കായി സ്വർണം ഏറ്റുവാങ്ങിയ കൽപേഷിനെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് എസ് ഐ ടി
Malayalam New Live:ശബരിമല സ്വര്‍ണ കൊള്ള കേസ്; അന്വേഷണത്തിന് ഇഡിയും, ദേവസ്വം ബോര്‍ഡിനെതിരെയും നടപടി വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
ശബരിമല സ്വര്‍ണ കൊള്ള കേസിൽ അന്വേഷണവുമായി ഇഡിയും. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. ഇതിനിടെ, ദേവസ്വം വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും പുറത്തുവന്നു. ദേവസ്വത്തിനെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ട്.
Malayalam New Live:മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ചടങ്ങിൽ പങ്കെടുത്തവര്‍ക്കുമെതിരെ പൊലീസ് കേസ്
മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസ്. 14കാരിയുടെ വിവാഹ നിശ്ചയം നടത്തിയ സംഭവത്തിൽ വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെയാണ് കാടാമ്പുഴ പൊലീസ് കേസെടുത്തത്.
Malayalam New Live:'വീട്ടിൽ മോഷണം നടന്നാൽ വീട്ടുകാരൻ ഉത്തരം പറയേണ്ട അവസ്ഥ പോലെ'; അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന് എ പത്മകുമാര്‍
ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ്ഐറിൽ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതിനെക്കുറിച്ച് അറിയില്ലെന്ന് അന്നത്തെ പ്രസിഡന്‍റ് എ പത്മകുമാര്‍. അന്വേഷണത്തെ നേരിടുമെന്നും പത്മകുമാർ
Malayalam New Live:അപ്രതീക്ഷിതം, ഖത്തറിനെ നടുക്കി ഈജിപ്തിൽ കാർ അപകടം; ഗാസ സമാധാന കരാർ ഒപ്പിടാനുള്ള ഉച്ചകോടിക്കെത്തിയ 3 നയതന്ത്രജ്ഞർക്ക് ജീവൻ നഷ്ടമായി
ട്രംപ് മുന്നോട്ട് വച്ച് ഗാസ സമാധാന കരാർ യാഥാർത്ഥ്യമാക്കാനായി പരിശ്രമിച്ചവരാണ് മരണപ്പെട്ട 3 നയതന്ത്ര ഉദ്യോഗസ്ഥരെന്നും വലിയ വേദനയുണ്ടാക്കുന്ന സംഭവമെന്നും ഖത്തർ പ്രതികരിച്ചു
Malayalam New Live:അട്ടക്കുളങ്ങര വനിത സെന്‍ട്രൽ ജയിൽ ഇനി പുരുഷ സ്പെഷ്യൽ ജയിൽ; വനിതാ തടവുകാരെ പൂജപ്പുര ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും
തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത സെൻട്രൽ ജയിൽ പുരുഷ സ്പെഷ്യൽ ജയിലാക്കി മാറ്റി ഉത്തരവിറങ്ങി. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് അട്ടക്കുളങ്ങരയിലെ വനിതാ തടവുകാരെ മാറ്റും. തടവുകാരുടെ ബാഹുല്യം നിയന്ത്രിക്കാനാണ് തീരുമാനം
Malayalam New Live:പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്, പ്രകോപന മുദ്രാവാക്യം വിളിച്ചെന്ന് എഫ്ഐആര്‍
ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പൊലീസ് കേസ്.അന്യായമായി സംഘം ചേർന്നെന്നും പൊലീസിനെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍