10:46 PM (IST) Jul 13

Malayalam News Liveനായക്കുട്ടിയുടെ ദേഹത്ത് രാസലായനി ഒഴിച്ച സംഭവം - കരളിനും വൃക്കയ്ക്കും പരിക്കുപറ്റിയെന്ന് എഫ്ഐആർ, കേസെടുത്തു

വീട്ടിൽ അതിക്രമിച്ചു കയറിയതിനും കേസെടുത്തിട്ടുണ്ട്.

Read Full Story
10:27 PM (IST) Jul 13

Malayalam News Liveനിമിഷ പ്രിയയുടെ മോചനം - നിർണായക ഇടപെടലുമായി കാന്തപുരം, യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി

ചാണ്ടിയും ഉമ്മൻ എംഎൽഎ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.

Read Full Story
10:13 PM (IST) Jul 13

Malayalam News Liveനിപ - 6 ജില്ലകളിൽ ആശുപത്രികൾക്ക് ജാഗ്രതാ നിര്‍ദേശം, നിപ ലക്ഷണങ്ങളുള്ള രോ​ഗങ്ങൾ റിപ്പോർട്ട് ചെയ്യണം

പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ‌ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്.

Read Full Story
08:27 PM (IST) Jul 13

Malayalam News Liveസെക്രട്ടറിയേറ്റിൽ നിന്ന് പാമ്പിനെ പിടികൂടി

സെക്രട്ടറിയേറ്റിൽ സർപ്പ ടീം നടത്തിയ പരിശോധനയിലാണ് പാമ്പിനെ പിടികൂടിയത്. നേരത്തെയും സെക്രട്ടറിയേറ്റിൽ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു.

Read Full Story
08:13 PM (IST) Jul 13

Malayalam News Liveപരപ്പനങ്ങാടിയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി

താനൂര്‍ എടക്കടപ്പുറം സ്വദേശി ജുറൈജിൻ്റെ മൃതദേഹം തൃശ്ശൂര്‍ അഴീക്കോട് കടപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്.

Read Full Story
08:08 PM (IST) Jul 13

Malayalam News Liveമണ്ണാർക്കാട് സിപിഎം ഓഫീസ് ആക്രമണം - തമാശക്ക് ചെയ്തതാണെന്ന് പ്രതി അഷ്റഫ്, പികെ ശശിക്ക് ബന്ധമില്ലെന്നും വാദം

ഇത്ര വലിയ പ്രശ്നമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഷ്റഫ് പറഞ്ഞു.

Read Full Story
07:42 PM (IST) Jul 13

Malayalam News Liveപാലക്കാട്ടെ നിപ മരണം; സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46 പേർ

46 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. വയോധികൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.

Read Full Story
05:59 PM (IST) Jul 13

Malayalam News Liveമങ്കട കർക്കിടകത്ത് തെരുവുനായ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർക്ക് ദാരുണാന്ത്യം

രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

Read Full Story
05:27 PM (IST) Jul 13

Malayalam News Liveപിജെ കുര്യനെതിരെ പരസ്യ പോർമുഖം തുറന്നു യൂത്ത് കോൺഗ്രസ്; കണ്ണുള്ളവർ കാണട്ടെയെന്ന് രാഹുൽ, പഴയകാല കേസ് ഓർമിപ്പിച്ച് മഹിളാ കോൺഗ്രസ്

ബഹുമാനപൂർവ്വം കുര്യൻ സാർ എന്നാണ് വിളിച്ചിരുന്നത് ഇനി അങ്ങിനെ വിളിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ജി നൈനാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Read Full Story
05:15 PM (IST) Jul 13

Malayalam News Liveദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഗുരുതര പിഴവ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്നറിയാതെ റിക്രൂട്ട്മെന്റ് ബോർഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്നറിയാതെയാണ് റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തിയത്.

Read Full Story
05:02 PM (IST) Jul 13

Malayalam News Live‌പാദപൂജ - പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും, കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരു‌മെന്നും മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും.

Read Full Story
04:41 PM (IST) Jul 13

Malayalam News Liveകീം പരീക്ഷാഫലം; കേരളാ സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ, 'പുതുക്കിയ റാങ്ക് പട്ടിക റദ്ദാക്കണം'

റാങ്ക് പട്ടിക പുതുക്കിയത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

Read Full Story
03:50 PM (IST) Jul 13

Malayalam News Liveസിപിഐ തൃശൂര്‍ സമ്മേളനത്തില്‍ ഭിന്നത; നാട്ടിക എംഎൽഎ സിസി മുകുന്ദൻ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി

ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ആയിരുന്നു ഇറങ്ങിപ്പോക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ട് പോകില്ലെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും സി സി മുകുന്ദൻ.

Read Full Story
03:42 PM (IST) Jul 13

Malayalam News Liveയൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ, നടപടി വീണാ ജോർജിന്റെ പരിപാടിയിലേക്കുള്ള പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉൾപ്പെടെ തടങ്കലിൽ

Read Full Story
03:36 PM (IST) Jul 13

Malayalam News Liveമോദി സ്തുതിയും ഇന്ദിരാ വിമർശവും - പി ജെ കുര്യൻ തരൂരിനെ പരിഹസിച്ചു

ശശി തരൂരിന്‍റെ മോദി സ്തുതിയും അടിയന്തരാവസ്ഥ വിമർശനവും പരിഹസിച്ച് പി ജെ കുര്യൻ. കോൺഗ്രസ് മന്ത്രിയായിരിക്കെ എന്തുകൊണ്ട് ഈ നിലപാട് പറഞ്ഞില്ലെന്ന് കുര്യന്‍റെ ചോദ്യം

Read Full Story
03:15 PM (IST) Jul 13

Malayalam News Liveകേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്

Read Full Story
01:54 PM (IST) Jul 13

Malayalam News Live'പ്രിയപ്പെട്ട കുര്യൻ സാറെ, ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും', ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ഉപാധ്യക്ഷൻ

'ഡൽഹിയിലെ കുളിരിൽ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെങ്കിൽ ഒരു പഞ്ചായത്തിൽ 25 അല്ല അതിൽ അധികം യൂത്ത് കോൺഗ്രസ് കാരെ ഉണ്ടാക്കാമായിരുന്നു'

Read Full Story
01:34 PM (IST) Jul 13

Malayalam News Liveമുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി

40 വർഷം മുമ്പ് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് പോലീസിൽ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് രേഖാചിത്രം തയ്യാറാക്കി.

Read Full Story
12:36 PM (IST) Jul 13

Malayalam News Liveതിരുവള്ളൂർ ട്രെയിൻ തീപിടിത്തം അട്ടിമറിയെന്ന് സംശയം,അപകടം നടന്നതിന് 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ

തിരുവള്ളൂരിൽ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്.

Read Full Story
12:31 PM (IST) Jul 13

Malayalam News Liveകൊടുങ്ങല്ലൂരിന് സമീപം കടലിൽ ഒഴുകിനടന്ന മൃതദേഹം കരക്കെത്തിച്ചു; ആളെ തിരിച്ചറിഞ്ഞില്ല, ആശുപത്രിയിലേക്ക് മാറ്റി

കൊടുങ്ങല്ലൂരിന് സമീപം കടലിൽ കണ്ടെത്തിയ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലുള്ള മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Read Full Story