ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പാലക്കാട്: ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കാട് തൃത്താല കാഞ്ഞിരത്താണി കൊഴിക്കര മൈക്കാട് സ്വദേശി ഹാഷിം കാദ൪ (18) ആണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജൂൺ 1 ഞായറാഴ്ച ഒരു മണിയോടെ കോഴിക്കരയിലാണ് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ രണ്ടു പേ൪ക്ക് പരിക്കേറ്റിരുന്നു.
കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മേലതിയടം സ്വദേശി സജിത് ബാബുവാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരനാണ് സജിത് ബാബു. ഒരാഴ്ച മുമ്പും പുന്നച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു.


