നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അംഗങ്ങളും. നറുക്കെടുപ്പിലൂടെയാണ് നേരത്തേ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരേ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ട് സിപിഎം അംഗങ്ങളുടെ നിലപാടാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ നിർണായകമായത്. സിപിഎം, കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാനുള്ള ക്വാറം തികഞ്ഞില്ല.
നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അംഗങ്ങളും. നറുക്കെടുപ്പിലൂടെയാണ് നേരത്തേ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ബിജെപിക്കെതിരേ നേരത്തേ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎം പിന്തുണച്ചിരുന്നു. ഇതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. തുടർന്നാണ് കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരേ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, സിപിഎം ബിജെപിയെ പിന്തുണയ്ക്കാതെ അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നു.


