'പിഎഫ്ഐ ക്രൈസ്തവ സഭകളെയും ലക്ഷ്യമിട്ടു, നിരോധിച്ചതിനാല്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നു'- കെ. സുരേന്ദ്രന്‍
കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടുമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

തൃശ്ശൂര്‍: കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിച്ചില്ലായിരുന്നെങ്കില്‍ കേരളത്തില്‍ സമാധാനം നഷ്ടപ്പെടുമായിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളെയും പിഎഫ്ഐ ലക്ഷ്യമിട്ടിരുന്നുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഹമാസ് അനുകൂല പ്രകടനം കേരളത്തിൽ നടത്തുന്നത് മുപ്പത് ശതമാനം മുസ്ലിം സമുദായ അംഗങ്ങളെ ഉന്നമിട്ടാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഇസ്രേയല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്നത്തെ സംസ്ഥാനത്ത് വർഗീയ വേർതിരിവിനായി ഉപയോഗിക്കുകയാണ്. ഇത്തരമൊരു വര്‍ഗീയ വേര്‍തിരിവിനാണ് സിപിഎം നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ് വളരെ അപകടകരമായ നീക്കം സിപിഎം നടത്തുന്നത്. തെരഞ്ഞെടുപ്പ് മുൻപുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണിതെന്നും വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ഹമാസ് അനുകൂല പ്രകടനം കേരളത്തില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്‍ അഭിപ്രായം വ്യക്തമാക്കുന്നത്.
'സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു', ഗുരുതര ആരോപണവുമായി കെ. സുരേന്ദ്രന്‍