ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം ഉള്‍പ്പെടെയുള്ള ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ അര്‍ജുന്‍ ദാസ് കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ട: സിപിഎം പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അര്‍ജുന്‍ ദാസ് (41) നെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി കേസുകളിൽ പ്രതിയായ അർജുൻ ദാസിനെ ആറുമാസം മുൻപാണ് സിപിഎം പുറത്താക്കിയത്. എല്ലാ ശനിയാഴ്ചയും ഡിവൈഎസ്പി ഓഫീസിൽ എത്തി സഞ്ചാര വിവരം അറിയിക്കണം, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ ഉത്തരവിലുണ്ട്.

ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം ഉള്‍പ്പെടെയുള്ള ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ അര്‍ജുന്‍ ദാസ് കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പൊലീസ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം