പൊലീസുകാരൻ മദ്യപിച്ചാണ് എത്തിയതെന്ന പരാതിയെത്തുടർന്ന് ഷഫാദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി ഷഫാദിനെതിരേ നടപടി സ്വീകരിച്ചത്.
പാലക്കാട്: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കഴിഞ്ഞദിവസം പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ മദ്യപിച്ചെത്തിയ സിപിഒ ഷഫാദിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. മദ്യപിച്ചെത്തിയ ഷഫാദ്, എസ്എഫ്ഐ പ്രവർത്തകരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതി ഉയർന്നിരുന്നു.
പൊലീസുകാരൻ മദ്യപിച്ചാണ് എത്തിയതെന്ന പരാതിയെത്തുടർന്ന് ഷഫാദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി ഷഫാദിനെതിരേ നടപടി സ്വീകരിച്ചത്. പാലക്കാട് എആർ ക്യാമ്പിലെ സിപിഒയാണ് ഷഫാദ്.


