ലോറിയിൽ കുടുങ്ങിപ്പോയ മൂന്ന് പേരെയും ഏറെ പ്രയാസപ്പെട്ടാണ് പുറത്തെത്തിച്ചത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്: ദേശീയ പാതയിൽ പയ്യോളി പെരുമാൾ പുറത്ത് ( Payyoli Perumal) വാഹനാപകടം (accident). മൂന്ന് പേർക്ക് പരിക്കേറ്റു ( injury ). രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടാങ്കർ ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ( lorry) ഇടിയ്ക്കുകയായിരുന്നു. ലോറിയിൽ കുടുങ്ങിപ്പോയ മൂന്ന് പേരെയും ഏറെ പ്രയാസപ്പെട്ടാണ് പുറത്തെത്തിച്ചത്.
- Read Also : കൊണ്ടോട്ടി ബലാത്സംഗ ശ്രമം; പ്രതിയായ പതിനഞ്ചുകാരന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പരിശോധിക്കും
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗത കുരുക്കുണ്ടായി. ടാങ്കർ ലോറി കാലിയായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. പയ്യോളി പൊലീസും വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നുമുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി.
