പ്രതിഷേധം ശക്തമാക്കി പാലക്കാട്ടെ സിപിഎം; നേതാവിനെ മ൪ദിച്ച പൊലീസുകാരന് സസ്പെൻഷൻ; വകുപ്പുതല അന്വേഷണവും നടക്കും
നേരത്തെ, പൊലീസുകാരനെതിരെ ദു൪ബല വകുപ്പാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിനു പിന്നാലെ ലോക്കൽ കമ്മിറ്റി ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പാലക്കാട്: പാലക്കാട് സിപിഎം നേതാവിനെ മ൪ദിച്ച പൊലിസുകാരന് സസ്പെൻഷൻ. മങ്കര സ്റ്റേഷനിലെ സീനിയ൪ സിപിഒ അജീഷിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. അതേസമയം, വിഷയത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും നടക്കും. മങ്കര ബ്രാഞ്ച് കമ്മിറ്റി അംഗം കെ ഹംസയ്ക്കാണ് മ൪ദനമേറ്റത്. നേരത്തെ, പൊലീസുകാരനെതിരെ ദു൪ബല വകുപ്പാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിനു പിന്നാലെ ലോക്കൽ കമ്മിറ്റി ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. മങ്കര വെള്ളറോഡ് സെൻററിന് സമീപത്തെ പെയിൻറ് കടയിൽ ഇരിക്കുകയായിരുന്ന ഹംസയ്ക്കടുത്തേക്ക് പൊലീസുകാരനായ അജീഷെത്തിയത്. പേര് ചോദിച്ച ശേഷം യാതൊരു പ്രകോപനവുമില്ലാതെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും ഇടിച്ചെന്നും മദ്യപിച്ചെത്തിയാണ് മ൪ദനമെന്നും ഹംസ പറഞ്ഞു. അജീഷ് മ൪ദനം തുടരുന്നതിനിടെ കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേ൪കൂടി കടയ്ക്കുളളിലേക്ക് ഇരച്ചെത്തി വീണ്ടും അടി തുട൪ന്നു. ക്രൂരമായി മ൪ദിക്കുകയും മൂക്കിൻറെ പാലം പൊട്ടുകയും പല്ലിളകുകയും തലയ്ക്കും ഗുരുതരമായ പരിക്കാണ് ഹംസയ്ക്കുള്ളത്.
സാരമായി പരിക്കേറ്റ ഹംസ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത്രയും ക്രൂരമായ മ൪ദനം നടന്നിട്ടും മെഡിക്കൽ റിപ്പോ൪ട്ടുണ്ടായിട്ടും വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്താത്തതിനെതിരെ സിപിഎം മങ്കര ലോക്കൽ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് ഉത്തരവിടുകയായിരുന്നു. കൂടാതെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കെടുതി രൂക്ഷം; 4 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം, 32 പേർ മരിച്ചതായി റിപ്പോർട്ട്
https://www.youtube.com/watch?v=Ko18SgceYX8