രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പൊലീസും അഗ്നി രക്ഷസേനയും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

തൃശൂര്‍:തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി.ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്പിൽ പീച്ചിലി കുഞ്ഞിക്കണ്ടാരുവിന്റെ മകൻ ബിജുവിനെയാണ് (46) കാണാതായത്. വീടിനടുത്തുള്ള ചെമ്മണൂർ തോട്ടിൽ ഒഴുകി വരുന്ന തേങ്ങകൾ പെറുക്കാനിറങ്ങിയതായിരുന്നു. പത്തു വയസുള്ള മകൻ തൃഷ്ണേന്ദനോട് പറഞ്ഞാണ് ബിജു തോട്ടിലേക്ക് പോയത്.

രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പൊലീസും അഗ്നി രക്ഷസേനയും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തെരച്ചിൽ രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ചാക്കിൽ നിറച്ചു വെച്ച തേങ്ങകൾ തെരച്ചിലിനിടെ കണ്ടു കിട്ടി. രാവിലെ നടത്തിയ തെരച്ചിലിലും ഇതുവരെ ബിജുവിനെ കണ്ടെത്താനായിട്ടില്ല.

കേരള പൊലീസിനെ നയിക്കുന്നവരെല്ലാം ചൂടുവെള്ളത്തിൽ ചാടി, നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ: തിരുവഞ്ചൂർ

'ഇപിക്ക് ബിജെപി ബന്ധമെന്ന പ്രതിപക്ഷ ആരോപണം സത്യമായി, കേരള പൊലീസ് സിപിഎമ്മിന്‍റെ ഏറാൻ മൂളികളായി; വിഡി സതീശൻ


Asianet News Live | E. P. Jayarajan | Radikaa Sarathkumar | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്