കമ്പി കൊണ്ട് പരിക്കേറ്റതാണെന്ന് പറഞ്ഞ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടയിൽ ഡോക്ട‍ർ സ്കാനിം​ഗിന് നിർദേശിക്കുകയായിരുന്നു.

കൽപ്പറ്റ: വനത്തിനുളളിൽ വേട്ടക്കു പോയ യുവാവിന് വെടിയേറ്റു. തൊണ്ടർനാട് പിറവൻഞ്ചേരിബിനു (32) നാണ് വേടിയേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് സംഭവം. വെടിയേറ്റ യുവാവ് സംഭവം പുറംലോകം അറിയായിരിക്കാൻ കോഴിക്കോട് സ്വകാര്യ ആശുപത്രി ചികിത്സ തേടി. കമ്പി കൊണ്ട് പറിക്കേറ്റതാണ് എന്നാണ് ബിനു ആശുപത്രിയിൽ മൊഴി നൽകിയത്. എന്നാൽ സ്കാനിംഗിൽ വെടിയുണ്ട കണ്ടെത്തിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തൊണ്ടർനാട് എസ് എച്ച്ഒ അഷ്റഫ് എസ്സിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ബിനുവും കൂട്ടുകാരും വേട്ടയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ ബിനുവിൻ്റെ കൈയ്യിൽ നിന്നും വേടിയുതിർത്ത് പരിക്കേറ്റു എന്നാണ് ബിനു പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മുൻപ് കാട്ടിൽ തേൻ എടുക്കാൻ പോയപ്പോൾ കളഞ്ഞ് കിട്ടിയതാണ് തോക്ക് എന്നാണ് പൊലീസിന് നൽകിയ മൊഴി. 

'കിളിപോയി...'; 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ചു, പുക നിറഞ്ഞത് അഞ്ച് ദിവസം, സംഭവം തുര്‍ക്കിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം