ഭക്ഷണം അടച്ചു വെച്ച് പാകം ചെയ്യുന്നത് ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും. ഭക്ഷണം പാകമാകാൻ കൂടുതൽ സമയം വേണ്ടാത്തതുകൊണ്ട് തന്നെ ഗ്യാസിന്റെ ഉപയോഗവും ഇതിലൂടെ കുറയ്ക്കാൻ സാധിക്കുന്നു.
അടുക്കള ജോലികൾ എളുപ്പമാക്കാനുള്ള പലതരം ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. ആവശ്യത്തിന് അനുസരിച്ചുള്ളവ തെരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ പാചകം എളുപ്പമാക്കാൻ മറ്റെന്തിനേക്കാളും നല്ലത് അടച്ചു വെച്ച് പാചകം ചെയ്യുക എന്നുള്ളതാണ്. തുറന്ന നിലയിൽ ഭക്ഷണം പാകം ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കാം.
സമയം ലാഭിക്കാം
പാത്രം അടച്ച് വെച്ച് പാചകം ചെയ്യുമ്പോൾ വേഗത്തിൽ ഭക്ഷണം പാകമായി കിട്ടും. പാത്രം അടക്കുമ്പോൾ ചൂട് അതിൽ തന്നെ തങ്ങിനിൽക്കുകയും ഇത് ഭക്ഷണം പെട്ടെന്ന് പാകമാകാൻ സഹായിക്കുകയും ചെയ്യുന്നു. പാചകത്തിനായി കൂടുതൽ സമയം ആവശ്യമായി വരുന്നില്ല.
ഗ്യാസിന്റെ ഉപയോഗം കുറയും
ഭക്ഷണം അടച്ചു വെച്ച് പാകം ചെയ്യുന്നത് ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും. ഭക്ഷണം പാകമാകാൻ കൂടുതൽ സമയം വേണ്ടാത്തതുകൊണ്ട് തന്നെ ഗ്യാസിന്റെ ഉപയോഗവും ഇതിലൂടെ കുറയ്ക്കാൻ സാധിക്കുന്നു.
ഭക്ഷണത്തിന്റെ രുചിയേറും
അടച്ചു വെച്ച് പാകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ രുചിയും കൂടുന്നു. ചേരുവകൾ എല്ലാം ഭക്ഷണത്തിൽ നന്നായി പിടിക്കുകയും ഇതിലൂടെ ഭക്ഷണത്തിന്റെ രുചി കൂടുകയും ചെയ്യുന്നു. കൂടാതെ എണ്ണയുടെ ഉപയോഗവും ഇത് കുറയ്ക്കാൻ സഹായിക്കുന്നു.
വൃത്തിയായി പാചകം ചെയ്യാം
ഭക്ഷണം അടച്ചു വെച്ച് പാകം ചെയ്യുന്നതിന്റെ മറ്റൊരു ഗുണമാണ് വൃത്തി. പാചകം ചെയ്യുന്ന സമയത്ത് ഭക്ഷണാവശിഷ്ടങ്ങൾ പുറത്ത് പോകാതെ വൃത്തിയോടെ പാചകം ചെയ്യാൻ ഇത് സഹായിക്കുന്നു. അതിനാൽ തന്നെ കറ പറ്റുമെന്ന ഭയം വേണ്ട.
ശരിയായ ഉപയോഗം
എപ്പോഴും ഭക്ഷണ സാധനങ്ങൾ അടച്ചു പാകം ചെയ്യാൻ സാധിക്കില്ല. ചില സമയങ്ങളിൽ ഇത്തരത്തിൽ പാചകം ചെയ്യുന്നത് ഭക്ഷണം അമിതമായി വെന്തുപോകാൻ കാരണമാകുന്നു. അടച്ചു പാചകം ചെയ്യുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം.


