പാചകം ചെയ്യുമ്പോൾ എണ്ണയും നെയ്യും ഒരുമിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് ഭക്ഷണത്തിന്റെ രുചി ഇല്ലാതാക്കുകയും ഭക്ഷണം കേടായിപ്പോവുകയും ചെയ്യുന്നു.

അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് നെയ്യ്. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ ഭക്ഷണത്തിന്റെ രുചിയും പോഷക ഗുണങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നെയ്യ് ഉപയോഗിച്ച് പാചകം ചെയ്യുന്ന സമയത്ത് ഈ അബദ്ധങ്ങൾ ഒഴിവാക്കാം.

  1. അമിതമായി ചൂടാക്കരുത്

നിശ്ചിതമായ ചൂടിനപ്പുറം നെയ്യ് ചൂടാക്കാൻ പാടില്ല. 250 ഡിഗ്രി സെൽഷ്യസിന് കൂടുതൽ ചൂടാക്കിയാൽ ഇത് ഇല്ലാതായിപോകുന്നു. ഇത് ഭക്ഷണത്തിന്റെ രുചിയേയും ബാധിക്കാൻ സാധ്യതയുണ്ട്.

2. അമിതമായ ഉപയോഗം

പാചകം ചെയ്യുമ്പോൾ നെയ്യ് അമിതമായി ഉപയോഗിക്കാൻ പാടില്ല. നെയ്യ് കൂടിപ്പോയാൽ ഭക്ഷണത്തിൽ അടിഞ്ഞുകൂടുകയും കലോറി വർധിക്കുകയും ചെയ്യുന്നു. വളരെ മിതമായ അളവിൽ നെയ്യ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

3. അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ

അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കാം. ഇത്തരം ഭക്ഷണ സാധനങ്ങളിൽ നെയ്യ് ഉപയോഗിക്കാൻ പാടില്ല. ഇത് ഭക്ഷണത്തിന്റെ രുചിയിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും ഭക്ഷണം പെട്ടെന്ന് കേടായിപ്പോകാനും കാരണമാകുന്നു.

4. മറ്റുള്ള എണ്ണകൾ

പാചകം ചെയ്യുമ്പോൾ എണ്ണയും നെയ്യും ഒരുമിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് ഭക്ഷണത്തിന്റെ രുചി ഇല്ലാതാക്കുകയും ഭക്ഷണം കേടായിപ്പോവുകയും ചെയ്യുന്നു. കൂടാതെ ഇത് ദഹനത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.

5. നെയ്യ് സൂക്ഷിക്കുമ്പോൾ

നെയ്യ് സൂക്ഷിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഈർപ്പം ഉള്ളതോ മൂടി ഇല്ലാത്തതോ ആയ പാത്രത്തിൽ നെയ്യ് സൂക്ഷിക്കാൻ പാടില്ല. വൃത്തിയുള്ള ഡ്രൈ ആയ സ്പൂൺ ഉപയോഗിച്ച് നെയ്യ് എടുക്കാൻ ശ്രദ്ധിക്കണം. അതേസമയം വായുകടക്കാത്ത പാത്രത്തിലാക്കി നെയ്യ് സൂക്ഷിക്കാൻ മറക്കരുത്.