ഇരിക്കാനും, ഉറങ്ങാനും, ഭക്ഷണം കഴിക്കാനുമെല്ലാം നമ്മൾ സോഫ ഉപയോഗിക്കാറുണ്ട്. വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണിത്,. എന്നാൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കാം.

വെറുമൊരു ഫർണിച്ചർ മാത്രമല്ല സോഫ. ഇരിക്കാനും, ഉറങ്ങാനും, ഭക്ഷണം കഴിക്കാനുമെല്ലാം നമ്മൾ സോഫ ഉപയോഗിക്കാറുണ്ട്. എന്നാൽ കുഷ്യനുള്ളിൽ എന്താണെന്ന് നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുകയില്ല. ഭക്ഷണാവശിഷ്ടങ്ങൾ മുതൽ അഴുക്കും പൊടിപടലങ്ങളും എല്ലാം ഇതിൽ ഉണ്ടാകുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം. സോഫ വൃത്തിയാക്കാൻ സമയമായിട്ടുണ്ട്.

1.കറ ഉണ്ടായാൽ

കോഫി, സോസ്, ഇങ്ക്, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയുടെ കറ സോഫയിൽ ഉണ്ടായാൽ അത് ഉടൻ വൃത്തിയാക്കണം. വെറുതെ തുടച്ചതുകൊണ്ട് ഇത് നീക്കം ചെയ്യാൻ സാധിക്കുകയില്ല. നന്നായി വൃത്തിയാക്കിയാൽ മാത്രമേ കറയെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.

2. ദുർഗന്ധം ഉണ്ടാകുന്നത്

ഈർപ്പവും അഴുക്കും പൂപ്പലും ഉണ്ടാകുമ്പോഴാണ് സോഫയിൽ നിന്നും ദുർഗന്ധം വരുന്നത്. പ്രത്യേകിച്ചും ഈർപ്പം ഉണ്ടാകുമ്പോൾ ദുർഗന്ധം കൂടുന്നു. അതിനാൽ തന്നെ നന്നായി വൃത്തിയാക്കേണ്ടതും വളരെ പ്രധാനമാണ്.

3. പൊടിപടലങ്ങളും മാലിന്യവും

മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ അണുക്കളും അതിനൊപ്പം വളരുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ സോഫ വൃത്തിയാക്കുന്നത് പൊടിപടലങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

4. അലർജി പ്രശ്‍നങ്ങൾ

സോഫയിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടുമ്പോൾ തുമ്മൽ, ജലദോഷം, കണ്ണ് ചൊറിച്ചിൽ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അതിനാൽ തന്നെ സോഫ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്.

5. വൃത്തിയാക്കാം

വാക്വം ക്ലീനർ ഉപയോഗിച്ച് പൊടിപടലങ്ങളെയും മാലിന്യങ്ങളെയും നീക്കം ചെയ്യാൻ സാധിക്കും. വാക്വം ചെയ്യുന്നതിന് മുമ്പ് കുറച്ച് ബേക്കിംഗ് സോഡ സോഫയിൽ വിതറിയിടാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം വാക്വം ചെയ്താൽ മതി. ഇത് സോഫയിലെ ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു.