പച്ചക്കറികൾ വാങ്ങി രണ്ടു ദിവസം കഴിയുമ്പോഴേക്കും ഇത് കേടായിപ്പോകുന്നു. പച്ചക്കറികൾ കേടുവരാതെ സൂക്ഷിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
പാചകത്തിന് ആവശ്യമായ പച്ചക്കറികൾ എല്ലാം ഒരുമിച്ച് വാങ്ങി സൂക്ഷിക്കുന്ന ശീലമാണ് നമുക്കുള്ളത്. ഇത് ജോലി എളുപ്പമാക്കുമെങ്കിലും രണ്ട് ദിവസം കഴിയുമ്പോൾ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നു. പിന്നീടിതിന്റെ ഘടനയിലും രുചിയിലും മാറ്റങ്ങൾ സംഭവിക്കുന്നു. ദിവസങ്ങളോളം പച്ചക്കറികൾ കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
1.വായുസഞ്ചാരം വേണം
ഇലക്കറികളും, ഔഷധ സസ്യങ്ങളും നല്ല വായുസഞ്ചാരമുള്ള കവറിലോ, തുണിയിലോ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് ഉചിതം. വായു തങ്ങി നിൽക്കുമ്പോൾ ഇവ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.
2. വേരുകൾ സൂക്ഷിക്കാം
വേരുള്ള പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വേരിൽ ഈർപ്പം ഉണ്ടാവാൻ പാടില്ല. ഇത് പച്ചക്കറികൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. ക്യാരറ്റ്, സവാള, ഉരുളകിഴങ്ങ് തുടങ്ങിയവ ദീർഘകാലം കേടുവരാതിരിക്കാൻ തണുപ്പുള്ള, ഉണങ്ങിയ സ്ഥലങ്ങൾ തെരഞ്ഞെടുക്കണം. ആവശ്യമില്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
3. മാറ്റി സൂക്ഷിക്കാം
പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചില പഴങ്ങളിൽ നിന്നും എത്തിലീൻ പുറന്തള്ളപ്പെടുന്നു. ഇത് പച്ചക്കറികൾ എളുപ്പം നശിക്കാൻ കാരണമാകുന്നു.
4. പൊതിഞ്ഞ് സൂക്ഷിക്കാം
ചീര പോലുള്ള പച്ചക്കറികൾ പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് ഉചിതം. ഇത് ഈർപ്പത്തെ ആഗിരണം ചെയ്യുകയും പച്ചക്കറികൾ ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
5. കഴുകരുത്
ഉപയോഗിക്കുന്നതിന് മുമ്പ് പച്ചക്കറികൾ കഴുകുന്നത് ഒഴിവാക്കാം. ഈർപ്പം തങ്ങി നിന്നാൽ പൂപ്പൽ ഉണ്ടാവുകയും പെട്ടെന്നു അഴുകി പോവുകയും ചെയ്യുന്നു.


