കുറച്ച് എണ്ണ കൊണ്ട് ഭക്ഷണ സാധനങ്ങൾ പാകം ചെയ്ത് എടുക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇന്ന് അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി എയർ ഫ്രൈയർ മാറിക്കഴിഞ്ഞിരിക്കുന്നു. കുറച്ച് എണ്ണ കൊണ്ട് ഭക്ഷണ സാധനങ്ങൾ പാകം ചെയ്ത് എടുക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ എയർ ഫ്രൈയർ ഉപയോഗിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

Add Asianetnews as a Preferred SourcegooglePreferred

ബാസ്കറ്റ് കുത്തിനിറയ്ക്കരുത്

എയർ ഫ്രൈയറിനുള്ളിൽ ചൂടുള്ള വായു തങ്ങി നിൽക്കുന്നു. ബാസ്കറ്റ് നിറയ്ക്കുമ്പോൾ ശരിയായ വായുസഞ്ചാരം ഉണ്ടാവുകയില്ല. ഇത് ഭക്ഷണം നന്നായി പാകമാകുന്നതിന് തടസമാകുന്നു.

എണ്ണ ഒഴിവാക്കുന്നത്

എയർ ഫ്രൈയറിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ എണ്ണ പൂർണമായും ഒഴിവാക്കാൻ പാടില്ല. കാരണം ഇതിൽ പാകം ചെയ്യുമ്പോഴും ചെറിയ അളവിൽ എണ്ണ ആവശ്യമായി വരുന്നു. എങ്കിൽ മാത്രമേ ഭക്ഷണ സാധനങ്ങൾ നന്നായി പാകമായി കിട്ടുകയുള്ളു.

താപനില

ശരിയായ താപനിലയിൽ സെറ്റ് ചെയ്തതിന് ശേഷം മാത്രമേ ഭക്ഷണ സാധനങ്ങൾ എയർ ഫ്രൈയറിൽ പാകം ചെയ്യാൻ പാടുള്ളു. ഇല്ലെങ്കിൽ ഭക്ഷണ സാധനങ്ങൾ നന്നായി പാകമാവുകയില്ല.

മുൻകൂട്ടി ചൂടാക്കാതിരിക്കുന്നത്

എയർ ഫ്രൈയർ നന്നായി ചൂടാവുന്നതിന് മുമ്പ് ഭക്ഷണ സാധനങ്ങൾ പാകം ചെയ്യാൻ വെയ്ക്കരുത്. നന്നായി ചൂടായതിന് ശേഷം മാത്രം ഭക്ഷണം പാകം ചെയ്യാം.

എല്ലാ ഭക്ഷണ സാധനങ്ങളും ഒരുപോലെയല്ല

പച്ചക്കറി, തണുത്ത ഭക്ഷണങ്ങൾ, മാംസാഹാരങ്ങൾ തുടങ്ങി ഓരോ ഭക്ഷണ സാധനങ്ങളും വെവ്വേറെ രീതിയിലാണ് പാകം ചെയ്തെടുക്കേണ്ടത്.