പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും. ഇവ സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.

ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ എളുപ്പം കേടായിപ്പോകും. പ്രത്യേകിച്ചും പാകം ചെയ്ത ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.

1.പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും. പിന്നെ ഇത് ഉപയോഗിക്കാനും കഴിയില്ല. പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണം. പഴുത്ത പഴങ്ങളിൽ നിന്നും എത്തിലീൻ പുറന്തള്ളപ്പെടുകയും പച്ചക്കറികൾ കേടുവരാനും കാരണമാകുന്നു.

2. ഇലക്കറികളും ഔഷധ സസ്യങ്ങളും

പുതിന, മല്ലിയില എന്നിവ പെട്ടെന്ന് കേടുവരുന്ന സാധനങ്ങളാണ്. ഇലക്കറികളുടെ തണ്ട് മുറിച്ചതിന് ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലിട്ടു വെയ്ക്കാം. അതേസമയം രണ്ട് ദിവസം കൂടുമ്പോൾ വെള്ളം മാറ്റാൻ ശ്രദ്ധിക്കണം. ഇത് ഇലക്കറികൾ ഫ്രഷായിരിക്കാൻ സഹായിക്കുന്നു.

3. മുട്ട, പാൽ ഉത്പന്നങ്ങൾ

പാൽ, തൈര്, പനീർ, ചീസ് തുടങ്ങിയ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാൽ ഇവ ഡോറിന്റെ ഭാഗത്തായി സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഈ ഭാഗത്ത് തണുപ്പ് വളരെ കുറവായിരിക്കും. അതിനാൽ തന്നെ ഫ്രിഡ്ജിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. മുട്ട വെള്ളത്തിലിട്ട് സൂക്ഷിക്കുന്നത് കേടുവരാതിരിക്കാൻ സഹായിക്കുന്നു.

4. ബാക്കിവന്ന ഭക്ഷണങ്ങൾ

ബാക്കിവന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ചൂട് പൂർണമായും മാറാതെ ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഇത്തരം ഭക്ഷണ സാധനങ്ങൾ വായുകടക്കാത്ത പാത്രത്തിലാക്കിയാവണം സൂക്ഷിക്കേണ്ടത്.