എല്ലാത്തരം വസ്തുക്കളും പാൻട്രിയിൽ സൂക്ഷിക്കാൻ സാധിക്കില്ല. പാൻട്രിയിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
എപ്പോഴും അടുക്കും ചിട്ടയോടും സൂക്ഷിക്കേണ്ട ഇടമാണ് പാൻട്രി. പലതരം വസ്തുക്കളാണ് നമ്മൾ പാൻട്രിയിൽ സൂക്ഷിക്കാറുള്ളത്. എന്നാൽ സാധനങ്ങൾ കുത്തിത്തിരുകി വയ്ക്കുന്ന ശീലം ഒഴിവാക്കേണ്ടതുണ്ട്. ഇതിന്റെ വലിപ്പം അനുസരിച്ച് സാധനങ്ങൾ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. എല്ലാത്തരം വസ്തുക്കളും പാൻട്രിയിൽ സൂക്ഷിക്കാൻ സാധിക്കില്ല. പാൻട്രിയിൽ വയ്ക്കാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.പെട്ടെന്ന് കേടുവരുന്ന സാധനങ്ങൾ
ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കേണ്ട ഭക്ഷണ സാധനങ്ങൾ ഒരിക്കലും പാൻട്രിയിൽ വയ്ക്കരുത്. ഇത് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.
2. ക്ലീനറുകൾ
വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ പാൻട്രിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല.
3. വളർത്തുമൃഗങ്ങളുടെ ഭക്ഷണം
വളർത്തുമൃഗങ്ങളുടെ ഭക്ഷണം പാൻട്രിയിൽ സൂക്ഷിക്കാൻ പാടില്ല. അടച്ചു സൂക്ഷിക്കുന്നതാണെങ്കിൽ പോലും കീടങ്ങളുടെ ശല്യം ഉണ്ടാവാനും ഇതുമൂലം മറ്റു ഭക്ഷണ സാധനങ്ങൾ കേടുവരാനും കാരണമാകുന്നു.
4. പഴങ്ങളും പച്ചക്കറികളും
പെട്ടെന്ന് കേടുവരുന്നവയാണ് പഴവർഗ്ഗങ്ങൾ. തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, വേരുള്ള പച്ചക്കറികൾ തുടങ്ങിയവ ഒരിക്കലും പാൻട്രിയിൽ സൂക്ഷിക്കരുത്. അതേസമയം ഇവ പാൻട്രിയിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ വായുസഞ്ചാരമുള്ള ഒരു ബാസ്കറ്റിലാക്കി വയ്ക്കാൻ ശ്രദ്ധിക്കണം.
5. ഇവ സൂക്ഷിക്കരുത്
ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടമാണ് പാൻട്രി. പാത്രങ്ങൾ, പുസ്തകങ്ങൾ, ഉപകരണങ്ങൾ, ബൾബ് തുടങ്ങിയ വസ്തുക്കൾ പാൻട്രിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം.


