എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കില്ല. ഓരോന്നിനും വ്യത്യസ്തമായ പരിചരണമാണ് ആവശ്യമുള്ളത്.
കേടുവരാതെ സുരക്ഷിതമായി ഇരിക്കാൻ വേണ്ടിയാണ് ഭക്ഷണ സാധനങ്ങൾ നമ്മൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നത്. പ്രത്യേകിച്ചും ചൂട് കൂടുന്ന സമയങ്ങളിൽ ഫ്രിഡ്ജിന്റെ ഉപയോഗം കൂടുന്നു. എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കില്ല. ഓരോന്നിനും വ്യത്യസ്തമായ പരിചരണമാണ് ആവശ്യമുള്ളത്. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.
1.വാഴപ്പഴം
വാഴപ്പഴം ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. കാരണം അമിതമായി തണുപ്പ് ഏൽക്കുമ്പോൾ ഇതിന്റെ തൊലി കറുത്തുപോകാനും രുചി ഇല്ലാതാവാനും കാരണമാകുന്നു. കൂടാതെ ഫ്രിഡ്ജിലെ ഈർപ്പം അടിക്കുമ്പോൾ അണുക്കൾ ഉണ്ടാവാനും പഴം കേടുവരാനും സാധ്യതയുണ്ട്.
2. തക്കാളി
തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. ഇത് റൂം ടെമ്പറേച്ചറിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ തണുപ്പ് ഏൽക്കുകയും ഇതുമൂലം തൊലി പിളരാനും കാരണമാകും. ഇത് തക്കാളിയുടെ രുചി ഇല്ലാതാക്കുകയും പെട്ടെന്ന് കേടുവരുകയും ചെയ്യുന്നു.
3. പീച്ച്
പീച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിന്റെ രുചിയും, മൃദുത്വവും ഇല്ലാതാവാൻ കാരണമാകുന്നു. ഇതിൽ സ്വാഭാവിക മധുരവും ജലാംശവും അടങ്ങിയിട്ടുണ്ട്. പീച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കട്ടപിടിക്കുകയും പിന്നീടിതിന് രുചി നഷ്ടമാവുകയും ചെയ്യുന്നു.
4. വെള്ളരി
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്തതാണ് വെള്ളരിയും. കാരണം ഇതിൽ ജലാംശം കൂടുതലാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വെള്ളരി കട്ടപിടിക്കാൻ സാധ്യത കൂടുതലാണ്. ഇത് വെള്ളരിയുടെ രുചി ഇല്ലാതാവാൻ കാരണമാകുന്നു.
5. പപ്പായ
പപ്പായ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. ഫ്രിഡ്ജിലെ തണുപ്പ് ഏൽക്കുമ്പോൾ ഇതിന്റെ രുചി നഷ്ടപ്പെടുകയും പെട്ടെന്ന് കേടുവരാൻ കാരണമാവുകയും ചെയ്യുന്നു.


