കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പലതരം പ്രതിസന്ധികളും നമ്മൾ നേരിടേണ്ടതായി വരുന്നു. അതിലൊന്നാണ് വീടിനുള്ളിൽ കയറികൂടുന്ന പലതരം ജീവികൾ. ഇവയെ തുരത്താൻ ഇങ്ങനെ ചെയ്താൽ മതി.
മാറിവരുന്ന കാലാവസ്ഥയാണ് നമ്മുടേത്. ഓരോ കാലാവസ്ഥയിലും പലതരം പ്രതിസന്ധികളും നമ്മൾ നേരിടേണ്ടതായി വരുന്നു. തണുപ്പുക്കാലം എത്തിത്തുടങ്ങി. ഈ സമയത്ത് പലതരം ജീവികളുടെ ശല്യം വീട്ടിൽ ഉണ്ടാകും. തണുപ്പിൽ നിന്നും രക്ഷനേടാൻ വേണ്ടിയാണ് ഇവ വീടിനുള്ളിൽ കയറികൂടുന്നത്. ഇത്തരം ജീവികളിൽ നിന്നും രക്ഷനേടാൻ ഇങ്ങനെ ചെയ്താൽ മതി.
1.അവശിഷ്ടങ്ങളും ചവറുകൂമ്പാരങ്ങളും
വീടിന്റെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങളും തടിയും ചവറുകൂമ്പാരങ്ങളും ഉണ്ടാകുന്നത് ജീവികളെ ആകർഷിക്കുന്നു. അതിനാൽ തന്നെ വീടിന്റെ പരിസരത്തുനിന്നും ഇത്തരം മാലിന്യങ്ങളെ നീക്കം ചെയ്യാൻ മറക്കരുത്.
2. വിള്ളലുകൾ അടയ്ക്കാം
പുറത്തുനിന്നും ജീവികൾക്ക് ഉള്ളിൽ കയറാൻ പാകത്തിനുള്ള വിള്ളലുകൾ വീടിനുണ്ടെങ്കിൽ ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം. വാതിലുകൾ, ജനാലകൾ, ചുവരുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വിള്ളലുകൾ ഉണ്ടോയെന്ന് പരിശോധിക്കണം. അതേസമയം വീടിനുള്ളിൽ വെള്ളം ചോർന്നൊലിക്കുന്നില്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് അധികവും ജീവികളുടെ ശല്യം ഉണ്ടാകുന്നത്.
3. വൃത്തിയാക്കാം
വീടിന്റെ പരിസരം മാത്രമല്ല വീടിനകവും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണാവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവ വീടിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ജീവികളെ ആകർഷിക്കുന്നു. അടുക്കളയിലും ബാത്റൂമും എല്ലാം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


