userpic
user icon
0 Min read

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്ത് നോക്കൂ

Was it ever this easy to defrost a fridge Try this

Synopsis

ഭക്ഷണ സാധനങ്ങളും പാകം ചെയ്ത ഭക്ഷണങ്ങളും ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുള്ളത്. അതിനാൽ തന്നെ ഫ്രിഡ്ജ് അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഉപകരണമാണ്. അതുകൊണ്ട് തന്നെ ഫ്രിഡ്ജിന് നല്ല രീതിയിലുള്ള പരിചരണവും അത്യാവശ്യമാണ്.

അടുക്കളയിൽ ഫ്രിഡ്ജ് ഇല്ലാത്തതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. ഭക്ഷണ സാധനങ്ങളും പാകം ചെയ്ത ഭക്ഷണങ്ങളും ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുള്ളത്. അതിനാൽ തന്നെ ഫ്രിഡ്ജ് അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഉപകരണമാണ്. അതുകൊണ്ട് തന്നെ ഫ്രിഡ്ജിന് നല്ല രീതിയിലുള്ള പരിചരണവും അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഫ്രിഡ്ജ് പെട്ടെന്ന് കേടായിപ്പോകും. ഫ്രീസറിൽ തണുപ്പ് കൂടി ഐസ് നിറഞ്ഞിരുന്നാൽ ശരിയായ രീതിയിൽ ഫ്രിഡ്ജിനുള്ളിൽ വായുസഞ്ചാരമുണ്ടാകില്ല. ഇത് ഫ്രിഡ്ജിന്റെ മുഴുവൻ പ്രവർത്തനത്തെയും ബാധിക്കും. ഈ സാഹചര്യം ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാൻ നിങ്ങൾ ഇത്രയും ചെയ്താൽ മതി. 

1.ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനൊരുങ്ങുമ്പോൾ അൺപ്ലഗ്ഗ്‌ ചെയ്യാൻ മറക്കരുത്. ഫ്രിഡ്ജിന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പവർ പൂർണ്ണമായും ഓഫ് ചെയ്യുന്നത്. 

2. സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെല്ലാം ഫ്രിഡ്ജിൽ നിന്നും മാറ്റി പുറത്തെടുത്ത് വയ്ക്കണം. ഡീഫ്രോസ്റ്റ് ചെയ്യാൻ കുറച്ചധികം സമയം എടുക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് കേടാവുന്ന ഭക്ഷണ സാധനങ്ങളുണ്ടെങ്കിൽ അവ സുരക്ഷിതമായ എവിടേക്കെങ്കിലും മാറ്റി സൂക്ഷിക്കാവുന്നതാണ്. 

3. എളുപ്പത്തിൽ ഡീഫ്രോസ്റ്റ് ആകണമെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി. വെള്ളത്തെ വലിച്ചെടുക്കുന്നതിന് വേണ്ടി ഫ്രീസറിന്റെ അടിഭാഗത്തായി തുണിവെച്ച് കൊടുക്കാം. ഇത് ഫ്രീസറിനുള്ളിൽ വെള്ളം അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കാൻ സാധിക്കും. അല്ലെങ്കിൽ കുറച്ച് ചൂടുവെള്ളമെടുത്ത് ഫ്രീസറിനുള്ളിൽ വയ്ക്കാം. ഇങ്ങനെ ചെയ്യുന്നതും ഡീഫ്രോസ്റ്റ് പ്രവർത്തനത്തെ എളുപ്പത്തിലാക്കുന്നു. 

4. ഡീഫ്രോസ്റ്റ് ചെയ്യുന്ന സമയത്ത് ഫ്രീസർ അടച്ചുസൂക്ഷിക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ ഡീഫ്രോസ്റ്റിങ് പ്രക്രിയ ദീർഘനേരത്തേക്ക് നീളുന്നു. അതിനാൽ തന്നെ ഫ്രീസറിന്റെയും ഫ്രിഡ്ജിന്റെയും വാതിൽ ഡീഫ്രോസ്റ്റ് ചെയ്യുന്ന സമയത്ത് തുറന്ന് വയ്ക്കണം. 

5. ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യുന്ന സമയത്ത് വലിയ ഐസ് കഷ്ണങ്ങൾ വന്നു വീഴാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ശ്രദ്ധാപൂർവ്വം ആയിരിക്കണം ഐസ് ഫ്രീസറിൽ നിന്നും മാറ്റേണ്ടത്. ഇനി ഐസ് ഇളകി വന്നില്ലെങ്കിലും മൂർച്ച കൂടിയ വസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ചെടുക്കാൻ ശ്രമിക്കരുത്. ഇത് ഫ്രിഡ്ജിന് കേടുപാടുകളുണ്ടാക്കും. 

6. ഐസ് മുഴുവനായും ഉരുകിയതിന് ശേഷം ഫ്രീസർ നന്നായി വൃത്തിയാക്കാൻ മറക്കരുത്. ചെറുചൂടുവെള്ളവും ചെറിയ രീതിയിൽ സോപ്പ് പൊടിയും ചേർത്ത് ഫ്രീസറിന്റെ ഉൾഭാഗം മുഴുവനായും വൃത്തിയാക്കണം. ശേഷം പൂർണമായും വെള്ളം പോകുന്ന രീതിയിൽ  ഫ്രീസർ തുടച്ചെടുക്കാം. 
 
7. ഡീഫ്രോസ്റ്റ് ചെയ്ത് നന്നായി ഫ്രീസർ വൃത്തിയായതിന് ശേഷം മാത്രം പവർ ഓൺ ചെയ്യാം. അതേസമയം ഫ്രിഡ്ജ് പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ തന്നെ ഭക്ഷണ സാധനങ്ങൾ അതിലേക്ക് വയ്ക്കരുത്. ഭക്ഷണം വയ്ക്കുന്നതിന് മുമ്പ് ഫ്രിഡ്ജ് നന്നായി തണുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ ഭക്ഷണം കേടായിപ്പോകാൻ സാധ്യതയുണ്ട്.

അടുക്കള ഇങ്ങനെ വൃത്തിയാക്കരുത്; ഇത് ഗുണത്തേക്കാൾ ദോഷം ചെയ്യും

Download App

Latest Videos