ലക്ഷ്വറി ഭ്രമത്തിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. 

പുരുഷന്‍മാരില്‍ പലര്‍ക്കും ആഡംബര വസ്തുക്കളോട് വലാത്ത ഭ്രമം ഉണ്ടാകാം. കാര്‍, ബൈക്ക്, ഫോണ്‍ ബ്രാന്‍ഡഡ് വാച്ച് എന്നിങ്ങനെ പലതിനോടം ക്രൈസ് തോന്നാം. ഇത്തരം ഭ്രമം നിസാരമായി കാണേണ്ട. ലക്ഷ്വറി ഭ്രമത്തിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. പുരുഷന്മാരിലെ ലക്ഷ്വറി ഭ്രമത്തിന് പിന്നില്‍ ലൈംഗീക ഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്‌റ്റെറോണ്‍ ആണെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ ജേണലില്‍ പ്രസിദ്ധീകരീച്ച പഠനത്തില്‍ പറയുന്നു. 

18-55 പ്രായപരിധിയില്‍ ഉള്‍പ്പെട്ട 243 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഒരു സംഘത്തിലെ പുരുഷന്മാരില്‍ ടെസ്റ്റിസ്റ്റെറോണ്‍ ജെല്ലും മറ്റൊരു സംഘത്തിലെ പുരുഷന്മാരില്‍ ചിവരില്‍ പ്ലെസിബോ ജെല്ലും കുത്തിവെച്ചാണ് പഠനം നടത്തിയത്. ശേഷം പല തരത്തിലുളള ആഡംബര ഉത്പന്നങ്ങളോടുളള ഇവരുടെ ആകര്‍ഷണം നടത്തിയാണ് ഇത് കണ്ടെത്തിയത്.