ചൂടാക്കുമ്പോൾ ക്ലോറോഫിൽ തന്മാത്രകൾക്ക് അവയുടെ മഗ്‌നീഷ്യവും അയോണുകളും നഷ്ടമാകുന്നു. ഇതാണ് പച്ചക്കറിയിൽ നിറവ്യത്യാസത്തിന് കാരണമാകുന്നത്

പാകം ചെയ്യുമ്പോൾ പച്ചക്കറികളുടെ നിറം മാറുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ക്ലോറോഫില്ലിലൂടെയാണ് പച്ചക്കറികൾക്ക് നിറം ലഭിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന തന്മാത്രകൾ ചൂടിനോടും pH ലെ മാറ്റങ്ങളോടും സംവേദനക്ഷമതയുള്ളവയാണ് അതിനാൽ തന്നെ പച്ചക്കറികൾ പാകം ചെയ്യുമ്പോൾ നിറം മങ്ങാൻ കാരണമാകുന്നു. ചൂടാക്കുമ്പോൾ ക്ലോറോഫിൽ തന്മാത്രകൾക്ക് അവയുടെ മഗ്‌നീഷ്യവും അയോണുകളും നഷ്ടമാകുന്നു. ഇതാണ് പച്ചക്കറിയിൽ നിറവ്യത്യാസത്തിന് കാരണമാകുന്നത്.

ബേക്കിംഗ് സോഡ ചേർക്കാം

പാചകം ചെയ്യുന്ന സമയത്ത് കുറച്ച് ബേക്കിംഗ് സോഡ വെള്ളത്തിലിട്ട് കൊടുത്താൽ പച്ചക്കറിയുടെ നിറം നിലനിർത്താൻ സാധിക്കും. ഇത് ക്ലോറോഫിൽ ഫിയോഫൈറ്റിനായി മാറുന്നത് തടയാൻ സഹായിക്കുന്നു. അതേസമയം അമിതമായി ബേക്കിംഗ് സോഡ ഇടുന്നത് ഒഴിവാക്കാം. ഇത് പച്ചക്കറിയുടെ രുചി മാറാൻ കാരണമാകുന്നു.

സമയം ചുരുക്കാം

അമിതമായി പച്ചക്കറികൾ പാകം ചെയ്യാൻ പാടില്ല. അതിനാൽ തന്നെ ചെറിയ രീതിയിൽ ചൂടാക്കി വേവിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ നിറവും പച്ചക്കറിയുടെ ഗുണങ്ങളും ഒരുപോലെ നിലനിർത്താൻ സാധിക്കുന്നു.

ഉപ്പു വെള്ളം ഉപയോഗിക്കാം

പച്ചക്കറി വേവിക്കാൻ വയ്ക്കുമ്പോൾ അതിലേക്ക് കുറച്ച് ഉപ്പുകൂടെ വിതറി കൊടുക്കാം. ഇത് പച്ചക്കറിയുടെ നിറം മങ്ങുന്നത് തടയുന്നു. കൂടാതെ പച്ചക്കറിയുടെ രുചി വർധിപ്പിക്കാനും ഇത് സഹായിക്കും.

അസിഡിറ്റിയുള്ള സാധനങ്ങൾ ഉപയോഗിക്കരുത്

നാരങ്ങ നീര്, വിനാഗിരി, തക്കാളി തുടങ്ങിയ അസിഡിറ്റിയുള്ള സാധനങ്ങൾ പാചകം ചെയ്യുന്ന സമയത്ത് ഇടാൻ പാടില്ല. ഇത് പച്ചക്കറിയുടെ നിറം മാറാൻ കാരണമാകുന്നു.

മൂടിവെച്ച് പാചകം ചെയ്യാം

പാചകം ചെയ്യുന്ന സമയത്ത് അടച്ച് വയ്ക്കാൻ മറക്കരുത്. ഇത് പച്ചക്കറിയുടെ നിറ വ്യത്യാസത്തിന് കാരണമാകുന്നു. അതിനാൽ തന്നെ പാചകം ചെയ്യുമ്പോൾ പാത്രം അടച്ചുവയ്ക്കാം.