സ്ട്രീറ്റ് ഫുഡ് വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയുണ്ട്. ഇത്തരത്തില്‍ തെരുവില്‍ കിട്ടുന്ന രുചി വൈവിധ്യങ്ങളില്‍ വീണ്ടും പരീക്ഷണങ്ങള്‍ നടത്തി പുതുമയോടെ പുതിയ രുചികളെ വില്‍ക്കുന്നവരുണ്ട്. അത്തരത്തിലുള്ള പരീക്ഷണങ്ങളെ കുറിച്ചെല്ലാമുള്ള വീഡിയോകള്‍ ധാരാളമായി സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) എത്രയോ തരം വീഡിയോകളാണ് ( Viral Video ) നാം കാണാറുള്ളത്. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടവയാണെങ്കില്‍ നാം തീര്‍ച്ചയായും അതൊന്ന് കണ്ടുനോക്കാന്‍ തീരുമാനിക്കാറുണ്ട്. മിക്കപ്പോഴും അത്രമാത്രം കൗതുകം നിറഞ്ഞതായിരിക്കും ഇങ്ങനെയുള്ള ഫുഡ് വീഡിയോകള്‍ എന്നതാണ് സത്യം.

ഇവയില്‍ സ്ട്രീറ്റ് ഫുഡ് വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയുണ്ട്. ഇത്തരത്തില്‍ തെരുവില്‍ കിട്ടുന്ന രുചി വൈവിധ്യങ്ങളില്‍ വീണ്ടും പരീക്ഷണങ്ങള്‍ നടത്തി പുതുമയോടെ പുതിയ രുചികളെ വില്‍ക്കുന്നവരുണ്ട്. അത്തരത്തിലുള്ള പരീക്ഷണങ്ങളെ കുറിച്ചെല്ലാമുള്ള വീഡിയോകള്‍ ധാരാളമായി സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. 

എന്നാല്‍ ഈ പാചകപരീക്ഷണങ്ങള്‍ ചിലപ്പോഴെങ്കിലും അരോചകമായും നമുക്ക് തോന്നാറുണ്ട്, അല്ലേ? ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത തരത്തിലെല്ലാം പാചക പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അത് വിമര്‍ശിക്കാതിരിക്കുന്നത് എങ്ങനെ അല്ലേ? എന്തായാലും ഭക്ഷണമെന്നത് ഓരോരുത്തരെയും സംബന്ധിച്ച് വ്യത്യസ്തമായ അനുഭവമായിരിക്കും. അതിന് അനുസരിച്ച് ഭക്ഷണവുമായി ബന്ധപ്പെട്ട അഭിരുചികളും വ്യത്യാസപ്പെടാറുണ്ട്. ചിലര്‍ക്ക് ഇഷ്ടപ്പെടുന്നത് മറ്റ് ചിലര്‍ക്ക് ഇഷ്ടപ്പെടാതെ വരാം. 

എങ്കിലും പൊതുവില്‍ ചില സങ്കല്‍പങ്ങള്‍ ഭക്ഷണത്തെ ചൊല്ലി നമുക്കുണ്ടായിരിക്കും. അതിന് വിരുദ്ധമായ പരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്നതാണ് സത്യം. എന്തായാലും അത്തരത്തില്‍ ഭക്ഷണപ്രേമികള്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ നിന്നുള്ള വീഡിയോ തന്നെ മുക്കിയിരിക്കുകയാണ് ഫുഡ് ബ്ലോഗേഴ്‌സ്. 

'ദ ഗ്രേറ്റ് ഇന്ത്യന്‍ ഫുഡീ' എന്ന പ്രമുഖ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മാഗി നൂഡില്‍സില്‍ പഴുത്ത മാമ്പഴം കൂടി ചേര്‍ത്ത് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. സ്ട്രീറ്റ് ഫുഡ് സ്റ്റാളിലാണ് പുതുമയുള്ള ഈ പരീക്ഷണം നടക്കുന്നത്. എന്നാല്‍ ഇത് ഉള്‍ക്കൊള്ളാവുന്ന പരീക്ഷണമല്ലെന്നാണ് ഭക്ഷണപ്രേമികളുടെയെല്ലാം ഒരേ സ്വരത്തിലുള്ള അഭിപ്രായം. 

ആദ്യഘട്ടത്തില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങളായിരുന്നു വന്നതെങ്കില്‍ പിന്നീട് അസഭ്യവര്‍ഷം തന്നെയാണ് വീഡിയോയ്‌ക്കെതിരെ വന്നത്. ഇതിനെ തുടര്‍ന്ന് വീഡിയോ ഇപ്പോള്‍ പേജില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. അടുത്ത കാലത്തായി ഇത്തരം പല പാചക പരീക്ഷണങ്ങള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഡലി കൊണ്ടുള്ള ഐസ്‌ക്രീം, മുട്ട പാനി പൂരി, മസാലദോശ ഐസ്‌ക്രീം എന്നിങ്ങനെ പല പാചക പരീക്ഷണങ്ങളും ഈ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

Also Read:- 'പോര്‍ക്ക്' ഐസ്‌ക്രീം; രുചിച്ചുനോക്കിയ യുവതിയുടെ പ്രതികരണം കാണാം...

ഇഡലി വച്ച് ഐസ്‌ക്രീം; ഇടിവെട്ട് പ്രതിഷേധവുമായി 'ഫുഡ് ലവേഴ്സ്'... തനത് രുചികളുടെ കൂട്ടത്തില്‍ മറ്റ് രുചികള്‍ കൂടി ചേരുമ്പോഴുള്ള പുതുമ പരീക്ഷിക്കുന്നതില്‍ രസം കണ്ടെത്തുകയാണ് കച്ചവടക്കാരും ഫുഡ് ബ്ലോഗേഴ്സുമെല്ലാം. ഇത്തരത്തില്‍ പാചകപരീക്ഷണങ്ങള്‍ നടത്തുന്ന ഫുഡ് സ്റ്റാളുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിത്യവും നിരവധി വീഡിയോകളാണ് വരാറുള്ളത്. എന്നാല്‍ ഇവയില്‍ ചില വീഡിയോകള്‍ക്കെങ്കിലും ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങളുയരാറുണ്ട്. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പാചകപരീക്ഷണങ്ങളാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പഴി കേള്‍ക്കാറ്. അത്തരത്തില്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്... Read More...