Asianet News MalayalamAsianet News Malayalam

കൽപ്പടവിൽ ചെരിപ്പും വസ്ത്രവും; കുമരനെല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസ്സുകാരൻ മരിച്ച നിലയിൽ

നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കൽപ്പടവിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയത്.

13-year-old boy was found dead in a pond in Kumaranalloor
Author
First Published Apr 12, 2024, 9:38 AM IST | Last Updated Apr 12, 2024, 9:38 AM IST

പട്ടാമ്പി: പാലക്കാട് ജില്ലയിലെ കപ്പൂർ കുമരനെല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുമരനെല്ലൂർ കൊട്ടാരത്തൊടി അൻവർ റസിയ ദമ്പതികളുടെ മകൻ അൽ അമീൻ 13 ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

തുടർന്ന് തൃത്താല പൊലീസ് സ്റ്റേഷനിൽ  വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കൽപ്പടവിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ  തെരച്ചിലിലാണ്  രാത്രി 11 മണിയോടെ കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തത്. തൃത്താല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More : ഒന്നും രണ്ടും കുപ്പിയല്ല, 40 ലിറ്റർ വിദേശ മദ്യം! എല്ലാം ചില്ലറ വിൽപ്പനക്ക്; ഉടുമ്പൻചോലയിൽ വിദേശ മദ്യം പിടികൂടി

Latest Videos
Follow Us:
Download App:
  • android
  • ios